Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
മുഖത്തെ ചുളിവാണോ നിങ്ങളുടെ പ്രശ്നം..?
വേനല്‍ക്കാലം തുടങ്ങി... ഇനി ചര്‍മം നന്നായി സൂക്ഷിച്ചില്ലെങ്കില്‍ രക്ഷയില്ല. വരണ്ട ചര്‍മവും, ചുളിവുമാണ് എല്ലാവരുടെയും ഈ സമയത്തെ പ്രധാന പ്രശ്നങ്ങള്‍. മുഖത്തെ ചുളിവാണോ നിങ്ങളുടെ പ്രശ്നം..? സങ്കടപ്പെടേണ്ട....പരിഹാരം വീട്ടില്‍ നിന്നു തന്നെ കണ്ടെത്താം. നിങ്ങളുടെ ചര്‍മത്തിന് കുറച്ചധികം പരിചരണം ആവശ്യമാണ്.
ചുളിവ് ഉണ്ടാകുന്നതോടെ മുഖം ചുരുങ്ങുകയും തൂങ്ങി പോകുകയും ഇതുമൂലം പ്രായം തോന്നിക്കുകയും ചെയ്യുന്നു അല്ലേ.. മുഖം,കഴുത്ത്,കൈപ്പത്തി എന്നീ ഭാഗങ്ങളിലാണ് സാധാരണയായി ചുളിവ് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത്. അമിതമായ സൂര്യപ്രകാശം ഏല്‍ക്കല്‍, പുകവലി, സമ്മര്‍ദ്ദങ്ങളും തളര്‍ച്ചയും, ലഹരിപദാര്‍ത്ഥങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്, വൈറ്റമിന്‍ ഇ യുടെ കുറവ് എന്നീ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ് ഇത്തരം ചുളിവുകള്‍.
പ്രകൃതിദത്തമായ ചില ഔഷധങ്ങള്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഉള്ളപ്പോള്‍ നിങ്ങള്‍ എന്തിന് ആകുലപെടണം. നിങ്ങള്‍ക്ക് ഇതിനു ചെയ്യാന്‍ കഴിയുന്ന ചില ടിപ്സുകള്‍ പറഞ്ഞുതരാം...

ഉലുവ
ഉലുവയുടെ ഇലയും,വിത്തും,എണ്ണയും നിങ്ങളുടെ ചര്‍മത്തിന്റെ ചുളിവുകള്‍ക്ക് ഒരു പരിഹാരമാര്‍ഗമാണ്. ഉലുവയുടെ ഇലയില്‍ ധാരാളം വൈറ്റമിനും മിനറല്‍സും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും ഉപയോഗിക്കുന്നത് ചുളിവ് നീക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ നിരവധി ആരോഗ്യ ഗുണങ്ങള്‍ തരുന്നുണ്ട്. ചുളിഞ്ഞ ശരീരത്തിനും ഒരു ഉത്തമ സഹായിയാകും. നിങ്ങളുടെ ചര്‍മം അയവുള്ളതാക്കി മാറ്റുന്നു. കറ്റാര്‍ വാഴയുടെ ഇലയില്‍ നിന്നെടുക്കുന്ന പശ നിങ്ങളുടെ ചുളിഞ്ഞ ചര്‍മത്തില്‍ തേക്കുക. 20 മിനിട്ട് വച്ചതിനുശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാം. മറ്റൊരു മാര്‍ഗം വൈറ്റമിന്‍ ഇ അടങ്ങിയ കാപ്സ്യൂളിന്റെ കൂടെ ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴയുടെ ജെല്‍ ചേര്‍ത്ത് പുരട്ടാം. ഒരാഴ്ച കൊണ്ട് തന്നെ വ്യത്യാസം മനസിലാക്കാം.

ഇഞ്ചി
ചുളിവുള്ള ചര്‍മത്തിന് മികച്ച പരിഹാരമാര്‍ഗമാണ് ഇഞ്ചി. ഇതില്‍ കൂടിയ തോതില്‍ ആന്റിയോക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇഞ്ചി ചതച്ചതും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത മിശ്രിതം ദിവസവും രാവിലെ കഴിക്കുക. ഇഞ്ചി ചേര്‍ത്ത ചായ കുടിക്കുന്നതും നല്ലതാണ്.

വെള്ളം
നിങ്ങളുടെ ശരീരത്തില്‍ ധാരാളം വെള്ളം ആവശ്യമാണ്. ഇത്തരം ചുളിവുകളൊക്കെ ഉണ്ടാകുന്നത് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാത്തതും കൊണ്ടാണ്. നന്നായി വെള്ളം കുടിക്കുക. വെള്ളം നിങ്ങളുടെ ചര്‍മത്തെ ചുളിവില്‍ നിന്ന് സംരക്ഷിക്കുകയും മൃദുവാക്കുകയും ചെയ്യും. ഒരു ദിവസം 2.5 ലിറ്ററെങ്കിലും വെള്ളം കുടിക്കണം.

ഏത്തപ്പഴം
വൈറ്റമിന്‍ ധാരാളം അടങ്ങിയ മറ്റൊരു പഴവര്‍ഗമാണ് ഏത്തപ്പഴം. നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മത്തിനും ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന മിനറല്‍സും ആന്റിയോക്സിഡന്റ്സും നിങ്ങളുടെ ചര്‍മത്തെ ചുളിവില്‍ നിന്നും സംരക്ഷിക്കും. ഏത്തപ്പഴം പേസ്റ്റ് ആക്കി ചുളിവുള്ള ഭാഗത്ത് പുരട്ടാം. അര മണിക്കൂറെങ്കിലും വച്ച് ചൂടുവെള്ളത്തില്‍ കഴുകി കളയാം.

ബദാം
ഫൈബര്‍, വൈറ്റമിന്‍ ഇ, അയേണ്‍, സിങ്ക്, കാത്സ്യം, ഫോളിക് ആസിഡ് എന്നീ പോഷകഘടകങ്ങള്‍ അടങ്ങിയ ബദാം നിങ്ങളുടെ ചര്‍മത്തെ കാത്തു സൂക്ഷിക്കാന്‍ സഹായിക്കും. വെള്ളത്തില്‍ കുതിര്‍ത്ത ബദാം രാത്രിയില്‍ പാല് പാടയില്‍ ഇട്ട് വെക്കാം. രാവിലെ ഈ ബാദാം പേസ്റ്റ് ആക്കി ചര്‍മത്തില്‍ പുരട്ടാം. നിങ്ങളുടെ കണ്ണിനു താഴെയുള്ള കറുപ്പും മാറി കിട്ടും.

ഒലിവ് ഓയില്‍
ആന്റ്ിയോക്സിഡന്റ് അടങ്ങിയ ഒലിവ് ഓയിലില്‍ വൈറ്റമിന്‍ എ, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഒലിവ് ഓയില്‍ ചുളിവുള്ള ചര്‍മത്തില്‍ തേച്ച് എന്നും മസാജ് ചെയ്യുക. നിങ്ങളുടെ ചര്‍മം മൃദുവാകും. ഇതില്‍ കുറച്ച് തേനും ചേര്‍ത്ത് പുരട്ടിയാല്‍ കൂടുതല്‍ ഫലം ലഭിക്കും.

ക്യാരറ്റ്
കൂടിയ തോതില്‍ വൈറ്റമിന്‍ എ അടങ്ങിയ ക്യാരറ്റും ചുളിഞ്ഞ ചര്‍മത്തിന് പരിഹാരമാര്‍ഗമാണ്. നിങ്ങളുടെ ചര്‍മത്തെ മിനുസമുള്ളതാക്കി തീര്‍ക്കും. ഒരു ക്യാരറ്റ് എടുത്ത് പേസ്റ്റ് ആക്കിയെടുക്കാം. ഇത് മുഖത്ത് തേച്ചു പിടിപ്പിക്കൂ..അര മണിക്കൂറിനുശേഷം ചുടുവെള്ളത്തില്‍ കഴുകി കളയാം. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.

ചെറുനാരങ്ങ ജ്യൂസ്
സിട്രിക് ആസിഡ് അടങ്ങിയ ചെറുനാരങ്ങ ചുളിവ് മാറ്റാന്‍ അത്യുത്തമമാണ്. ഇത് ചര്‍മത്തെ വൃത്തിയാക്കുന്നു. ചര്‍മത്തിലെ കറുത്ത പാടുകളും മാറ്റും. ചെറുനാരങ്ങ നീര് ചര്‍മത്തില്‍ പുരട്ടാം. പത്ത് മിനിട്ടിനുശേഷം കഴുകി കളയാം. ഒരു ദിവസം മുന്നു തവണയെങ്കിലും ചെയ്യൂ.

കൈതച്ചക്ക
നിര്‍ജ്ജീവമായ കോശങ്ങളെ മാറ്റി മിനുസമുള്ളതും മൃദുവായതുമായ ചര്‍മം നല്കാന് കൈതച്ചക്കയ്ക്ക് കഴിയും. കൂടിയതോതില്‍ ആന്റിയോക്സിഡന്റ്സും ഫൈബറും വൈറ്റമിന്‍സും അടങ്ങിയ കൈതച്ചക്ക ചര്‍മസംരക്ഷണത്തിന് ഉത്തമമാണ്. കൈതച്ചക്ക ചുളിഞ്ഞ ഭാഗത്ത് തേക്കൂ. 20 മിനിട്ടിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകൂ. കൈതച്ചക്കയുടെ ജ്യൂസ് തേക്കുന്നതും നല്ലതാണ്. കണ്ണിനടിയിലെ കറുപ്പും മാറി കിട്ടും.



Click it and Unblock the Notifications