Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വ്യത്യസ്ത ചര്‍മങ്ങള്‍ക്ക് മോയിസ്ചറൈസറുകള്
ചര്‍മ്മത്തിന് ആരോഗ്യവും ഭംഗിയും എങ്ങനെ ലഭിക്കും? പ്രകൃതിദത്ത വഴികളിലൂടെ സ്വാഭാവിക സൗന്ദര്യം വളരെ എളുപ്പം നേടിയെടുക്കാന്‍ കഴിയും. മാത്രമല്ല ഇവ വളരെ പെട്ടന്ന് ലഭ്യമാവുകയും ചെയ്യും.
എല്ലാ പ്രകൃതിദത്ത സൗന്ദര്യ പരിചരണങ്ങളും നിങ്ങളുടെ ചര്‍മ്മത്തെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കും കൂടാതെ ഇവ വളരെ ഫലപ്രദവും ചെലവു കുറഞ്ഞതുമാണ്. എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും ഇണങ്ങുന്ന ചില സൗന്ദര്യം പരിചരണ മാര്‍ഗ്ഗങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. മുടി കളയും ഭക്ഷണങ്ങള്‍!!
ഇതിനാവശ്യമായ ചേരുവകള്‍ നിങ്ങളുടെ അടുക്കളയില്‍ നിന്ന് തന്നെ കണ്ടെത്താന്‍ കഴിയും.

എണ്ണമയമുള്ള ചര്‍മ്മം
നിങ്ങളുടെ ചര്‍മ്മം എണ്ണമയമുള്ളതാണെങ്കില്‍ ,പൂര്‍ണമായും പ്രകൃതി ദത്തമായതും എളുപ്പം ലഭ്യമാകുന്നതുമായ ഈ ഉത്പന്നങ്ങള്ളുമായി സൗഹൃദത്തിലാവുക.

അവൊക്കാഡോ
അവൊക്കാഡോ ജ്യൂസ് തിളങ്ങുന്ന മൃദുല ചര്‍മ്മം ലഭിക്കാന്‍ മികച്ചതാണന്ന് സൗന്ദര്യ സംരക്ഷണ രംഗത്തെ വിദഗധര്‍ പറയുന്നു.വൃത്തിയുള്ള മനോഹരമായ ചര്‍മ്മത്തിന് അത്യാവശ്യമായ വിറ്റാമിന്‍ എ അവൊക്കാഡോയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ് തുടങ്ങിയ നിരവധി ധാതുക്കളും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന് ആവശ്യമായ നനവ് നല്കാന് ഇവ വളരെ മികച്ചതാണ്.

പഴം
പഴത്തിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ മങ്ങിയതും നശിച്ചതുമായ ചര്‍മ്മത്തിന് പകരം പുതിയവ വരാന്‍ സഹായിക്കും. ചര്‍മ്മത്തിന് ഇണങ്ങുന്ന പ്രകൃതിദത്ത മോയിസ്ച്യൂറൈസര്‍ ആണ് ആഗ്രഹിക്കുന്നതെങ്കില്‍ പഴം അരച്ച് മുഖത്ത് എല്ലായിടത്തും തേയ്ക്കുക. ഇരുപത് മിനുട്ടിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക. പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ചര്‍മ്മത്തിന് സ്വാഭിവിക തിളക്കം നല്‍കാനും സഹായിക്കും.

സാധാരണ ചര്‍മ്മം
എണ്ണമയമുള്ളതോ വരണ്ടതോ അല്ലാത്ത സാധാരണ ചര്‍മ്മം ഉള്ളവര്‍ക്ക് ഏത് കാലാവസ്ഥയെയും അതിജീവിക്കാന്‍ ഇവ സഹായിക്കും

മുന്തിരി
മുന്തിരിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ ചര്‍മ്മത്തിലെ നനവ് നിലനിര്‍ത്തുകയും നശിച്ച ചര്‍മ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഒരു കൈ മുന്തിരിങ്ങ അരച്ചെടുത്ത് പഞ്ഞി കൊണ്ട് മുഖത്ത് പുരട്ടുക. കുറച്ച് നേരത്തിന് ശേഷം കഴുകി കളയുക. മികച്ച ഫലം ലഭിക്കുന്നതിന് ആഴ്ചയില്‍ പല പ്രാവശ്യം ഇങ്ങനെ ചെയ്യുക. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുന്തിരി സണ്സ്ക്രീനായി പ്രവര്‍ത്തിക്കുകയും ചെയ്യും.

വെള്ളരിക്ക
വെള്ളരിക്ക നനവ് നിലനിര്‍ത്തുകയും ചര്‍മ്മത്തിന് ആരോഗ്യവും ഭംഗിയും നല്‍കുകയും ചെയ്യും. വെള്ളരിക്ക ചര്‍മ്മത്തിനും ശരീരത്തിനും മികച്ച മോയ്സ്ച്യുറൈസര്‍ ആയി പ്രവര്‍ത്തിക്കും. ഇവയിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

വരണ്ട ചര്‍മ്മം
നനവ് കുറഞ്ഞ വരണ്ട ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ സ്വാഭാവികമായി നനവ് നിലനിര്‍ത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.

വെളിച്ചെണ്ണ
വെളിച്ചെണ്ണ ഒരു പ്രകൃതിദത്ത മോയ്സ്ച്യൂറൈസര്‍ മാത്രമല്ല , മേക് അപ് റിമൂവറും സ്ക്രബറും കൂടിയാണ്.ഇവ ചര്‍മ്മത്തിലെ സൂഷിരങ്ങളിലേക്ക് ആഴത്തില്‍ അരിച്ചിറങ്ങി ചര്‍മ്മത്തെ മൃദുലവും നനവുള്ളതുമാക്കി മാറ്റും. കൂടാതെ ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കും. ബലവും ആരോഗ്യവുമുള്ള മുടി ലഭിക്കാന്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് നല്ലതാണ്.

പപ്പായ
ജലാംശം നിലനിര്‍ത്താനും നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യാനും പപ്പായ വളരെ മികച്ചതാണ്. അത്തരത്തില്‍ തിളങ്ങുന്ന ആരോഗ്യമുള്ള ചര്‍മ്മം ഇവ നല്‍കും. നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മം ആണെങ്കില്‍ ഒരു പപ്പായ അരച്ച് തേന്‍ ചേര്‍ത്ത് പുരട്ടുക. വളരെ പെട്ടന്ന് ചര്‍മ്മത്തിന് ജലാംശം നല്കാന് ഇവ സഹായിക്കും.



Click it and Unblock the Notifications
