Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
മുടി കളയും ഭക്ഷണങ്ങള്!!
ചില ആഹാരങ്ങള് മുടി വളരാന് സഹായിക്കുന്നവയാണെങ്കില് മറ്റു ചിലത് മുടി കൊഴിയുന്നതിന് കാരണമാകുന്നു. പോഷകങ്ങളുടെ കാര്യത്തില് ക്രമീകരണത്തിനാണ് പ്രാധാന്യം. ഏതെങ്കിലും ഒരു ഭക്ഷണം മാത്രമായിട്ട് മുടികൊഴിച്ചില് തടയില്ല. മുടി വളര്ച്ചയെ സഹായിക്കുന്ന പ്രധാന വിറ്റാമിനുകള് കവര്ന്നെടുത്തേക്കാവുന്ന ചില ആഹാരങ്ങള് ഒഴിവാക്കുന്നത് മുടി കൊഴിച്ചില് തടയാന് സഹായിക്കും.
ആഹാരത്തില് നിന്നും ശരീരത്തിനാവശ്യമായ വിറ്റാമിനുകള്, ധാതുക്കള്, മറ്റ് പോഷകങ്ങള് എന്നിവ ലഭിക്കാത്തത് മുടി കൊഴിച്ചിലിന് കാരണമാകും. പ്രോട്ടീന് കുറഞ്ഞ ആഹാരം മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും പുതിയ മുടി വളരാനുള്ള ശരീരത്തിന്റെ ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നത് മുടി കൊഴിച്ചിലിന് കാരണമാകും.

മുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്
കാര്ബോഹൈഡ്രേറ്റ്
സംസ്കരിച്ച കാര്ബോ ഹൈഡ്രേറ്റുകളായ കേക്ക്, ബിസ്കറ്റ്, ധാന്യപൊടി എന്നിവയില് പഞ്ചസാര കൂടുതലും ഫൈബര് കുറവും ആയിരിക്കും. അതുകൊണ്ട് ഉള്ളിലെത്തിയ പോഷകങ്ങള് എപ്പോഴും പോഷകരഹിതമായ ഈ ആഹാരങ്ങള് ദഹിപ്പിക്കുന്നതിനായി ഉപയോഗിക്കേണ്ടി വരും . അങ്ങനെ ഇവ രോക്ഷമായി മുടി കൊഴിച്ചിലിന് കാരണമാകും. പഞ്ചസാര കൂടുന്നത് സമ്മര്ദ്ദം ഉയരാന് കാരണമാകും. മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില് ഒന്നാണ് സമ്മര്ദ്ദം.സങ്കീര്ണ്ണ കാര്ബോഹൈഡ്രേറ്റും ഉയര്ന്ന ഫൈബറും അടങ്ങിയ സമ്പൂര്ണ ധാന്യ മാവ്, ബീന്സ്, പഴങ്ങള് പോലുള്ള ഭക്ഷണങ്ങള് ദഹനം മെച്ചപ്പെടുത്തുകയും രക്തത്തിലേക്ക് ധാരാളം പോഷകങ്ങള് എത്താന് സഹായിക്കുകയും ചെയ്യും. മുടിയുടെ വളര്ച്ചയ്ക്കിത് ഗുണം ചെയ്യും.
വറുത്ത ആഹാരങ്ങള്
കൊഴുപ്പ് കൂടിയ ആഹാരങ്ങള്, വറുത്ത പലഹാരങ്ങള്, ഹൈഡ്രൊജനേറ്റഡ് ഓയില് എന്നിവ ഒഴിവാക്കണം.
ഏകഅപൂരിത , പൂരിത കൊഴുപ്പുകള് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയര്ത്തുമെന്ന് പഠനങ്ങളില് കണ്ടെത്തിയിട്ടുണ്ട്. ഇവ മുടി കൊഴിച്ചിലിന് കാരണമാകുന്ന ഡിഎച്ച്ടിയുടെ നില ഉയര്ത്തും. ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ അവശ്യ ഫാറ്റി ആസിഡുകളെ അമര്ത്തി കൊണ്ട് ഹൈഡ്രൊജനേറ്റഡ് ഓയിലുകള് മുടി വളര്ച്ചയെ പ്രതികൂലമായി ബാധിക്കും.
രുചി കൂട്ട്
ഭക്ഷണങ്ങള്ക്ക് രുചിയും മണവും നിറവും നല്കുന്നതിനായി ചേര്ക്കുന്ന പല പദാര്ത്ഥങ്ങളും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. കരാമെല് കളര് പോലുള്ളവ രൂക്ഷ രാസവസ്തുക്കള്, സള്ഫൈറ്റ്, അമോണിയ എന്നിവ ചേര്ത്താണ് സംസ്കരിക്കുന്നത്. ചിലപ്പോള് പ്രകൃതി ദത്ത രുചികൂട്ടുകളും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്.
സാധാരണ പോഷകം
പോഷകങ്ങളുടെ ആഭാവവും മുടി വളര്ച്ചയെ ബാധിക്കും.പോഷകം കുറവാണെങ്കില് പ്രധാന അവയവങ്ങള്ക്ക് വേണ്ടത് നല്കിയിട്ടേ മുടിയ്ക്ക് നല്കൂ. മുടി കൊഴിച്ചിലുമായി ബന്ധപ്പെടുത്തി ഈ ഭക്ഷണങ്ങളെ കുറിച്ച് തര്ക്ക രഹിതമായി പറയുന്നതിന് കൂടുതല് ഗവേഷണങ്ങള് ആവശ്യമാണ്.
മദ്യം
മുടി വളര്ച്ചയ്ക്ക് ശരീരത്തില് സിങ്ക് ആവശ്യത്തിന് വേണം. മദ്യം അമിതമാകുന്നത് ശരീരത്തിലെ സിങ്ക് ശേഖരം ഇല്ലാതാക്കും. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. മിതമായ അളവില് മദ്യം കഴിക്കുന്നത് പ്രശ്നം ഉണ്ടാക്കില്ല.
കഫീന്
കാപ്പിയും ചായയും അധികം കുടിക്കുന്നത് സമ്മര്ദ്ദം ഉയര്ത്തും . ഇത് മുടികൊഴിച്ചിലിന് കാരണമാകും. അതേസമയം മുടി വളര്ച്ച ത്വരിതപ്പെടുത്താന് കാപ്പിയും തേയിലയും നേരിട്ട് തലയില് തേയ്ക്കാറുണ്ട് ചിലര്.
പ്രോട്ടീന് കൂടിയ ആഹാരം
സാധാരണ പ്രോട്ടീന് കൂടി ആഹാരത്തില് ധാരാളം മൃഗപ്രോട്ടീന് അടങ്ങിയിട്ടുണ്ടാവും. ഇത് ധാരാളം കഴിക്കുന്നത് കാത്സ്യം, ഫ്ളൂയിഡ് പോലുള്ള മറ്റ് അവശ്യ പോഷകങ്ങള് അരിച്ചെടുക്കുന്നതിന് കാരണമാകും. ഇതെ തുടര്ന്ന രക്ത ധനമനികളില് പ്ലാക് രൂപപ്പെടും. മുടി വളര്ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള് സ്വീകരിക്കുന്നതില് നിന്നും ശിരോചര്മ്മത്തിലെ കോശങ്ങളെ ഇത് തടസ്സപ്പെടുത്തും.
രക്തക്കുറവ്
ഇരുമ്പിന്റെ ആഭാവം മൂലമുണ്ടാകുന്ന രക്തക്കുറവ് തളര്ച്ച, ക്ഷീണം , വിളര്ച്ച എന്നിവയ്ക്ക് കാരണമാകും. തലവേദന, ശ്രദ്ധിക്കാന് വിഷമം, കൈയും കാലും തണുക്കുക , മുടി കൊഴിച്ചില് എന്നിവയും അനുഭവപ്പെടാന് ഇത് കാരണമാകും. ഏത് തരം അദ്ധ്വാനവും ശ്വാസ തടസ്സം ഉണ്ടാക്കും.



Click it and Unblock the Notifications
