Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പുരുഷന്മാരേ..നിങ്ങള്‍ക്കും ഫേഷ്യല്‍ ചെയ്യണ്ടേ.?
സ്ത്രീകള്‍ മാത്രമല്ലല്ലോ ഇപ്പോള്‍ സൗന്ദര്യം നോക്കുന്നത്. പുരുഷന്മാരും അതില്‍ ഒട്ടും പിറകിലല്ല. അപ്പോള്‍ സുന്ദരക്കുട്ടന്‍ ആകാന്‍ നിങ്ങള്‍ക്കും ചില പൊടിക്കൈകള്‍ ആവശ്യമല്ലേ..? വീട്ടില്‍ നിന്നു കൊണ്ട് നിങ്ങള്‍ക്കും ഫേഷ്യലുകള്‍ ചെയ്യാം. ചുറുചുറുക്കും ധൈര്യവുമാണ് ആണുങ്ങള്‍ക്ക് സൗന്ദര്യ നല്‍കുന്നതെന്നായിരുന്നു പണ്ട് പറയാറ്. എന്നാല്‍ കാലം മാറി.. ഇപ്പോള്‍ ചര്‍മം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ പുരുഷന്മാര് ഒട്ടും പുറകിലല്ല.
ആണുങ്ങള്‍ക്കുള്ള ബ്യൂട്ടിപാര്‍ലറുകള്‍ തന്നെ ഇതിനു ഉദാഹരണമാണ്. ഗ്ലാമര്‍ ലോകത്ത് അവര്‍ക്കും പിടിച്ചു നില്‍ക്കണ്ട അവസ്ഥ വന്നിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ക്കും വേണ്ടേ ചില സൗന്ദര്യ ടിപ്സുകള്‍... വീട്ടില്‍ നിന്നു ആണുങ്ങള്‍ക്കായി ഉണ്ടാക്കാവുന്ന ഫേഷ്യല്‍ ക്രീമുകള്‍ പറഞ്ഞുതരാം...

തൈരുകൊണ്ട് ഫേസ് പാക്ക്
വീട്ടില്‍ നിന്നു പുരുഷന്മാര്ക്ക് ഉപയോഗിക്കാവുന്ന സൗന്ദര്യ ടിപ്സാണ് തൈരുകൊണ്ടുള്ള ഫേസ് പാക്ക്. വൃത്തിഹീനമായ ജോലി സ്ഥലങ്ങളില്‍ നിന്നും വെയിലും പൊടിയും തട്ടി പുരുഷന്മാരുടെ ചര്‍മം പെട്ടെന്ന് ചീത്തയാകുന്നു. തൈര് നിങ്ങളുടെ ശരീരത്തില്‍ തേക്കാം. ഇത് നിങ്ങളുടെ ശരീരത്തെ ശുദ്ധമാക്കിവെക്കുകയും തിളക്കമാര്‍ന്നതാക്കുകയും ചെയ്യും.

ചെറുനാരങ്ങ ജ്യൂസ്
എണ്ണമയമുള്ള പുരുഷന്മാരുടെ ചര്‍മത്തിന് പരിഹാരം വേണ്ടേ.. വേനല്‍ക്കാലത്ത് ഓയില്‍ ചര്‍മം വളരെ ബുദ്ധിമുട്ടുണ്ടാക്കും. ഇത് ഒഴിവാക്കാന്‍ ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ നീരും അതില്‍ അല്പം ഒലിവ് ഓയിലും തേനും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് തേക്കൂ..

ഓട്സ് ഫേഷ്യല്‍ പാക്ക്
പുരുഷന്മാരുടെ വരണ്ട ചര്‍മത്തിന് പരിഹാരമാര്‍ഗമാണ് ഓട്സ് കൊണ്ടുള്ള ഫേഷ്യല്‍. ഓട്സ് പൊടിച്ചെടുത്തത് ചെറു ചൂടുവെള്ളം ഉപയോഗിച്ച് നന്നായി പേസ്റ്റ് ആക്കുക. ഇതിലേക്ക് ഒരു മുട്ടയുടെ മഞ്ഞയും തേനും തൈരും ചേര്‍ക്കുക. ഓട്സ് ഫേഷ്യല്‍ റെഡി. മുഖത്ത് തേച്ച് 10-15 മിനിട്ടിനുശേഷം പച്ചവെള്ളത്തില്‍ കഴുകി കളയാം.

ക്ലേ കൊണ്ടുള്ള ഫേസ് മാസ്ക്
കറ്റാര്‍ വാഴയുടെ പശയും, ക്ലേയും തേനും മുട്ടയുടെ മഞ്ഞയും ചേര്‍ത്ത് ക്രീം ഉണ്ടാക്കാം. ഇത് പുരട്ടി പുറത്തു പോകാം. ഇത് പുറത്തു നിന്നുണ്ടാകുന്ന അഴുക്കിനെയും പൊടിയെയും തടഞ്ഞു നിര്‍ത്തും.

സ്ട്രോബെറി ഫേസ് മാസ്ക്
ഈ ചെറിയ ചുവന്ന പഴം കൊണ്ടും പുരുഷന്മാര്ക്ക് സൗന്ദര്യം സംരക്ഷിക്കാം. സ്ട്രോബറി പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് ഒലിവ് ഓയിലും തേനും ചേര്‍ക്കാം. ഇതും പുറത്തു പോകുമ്പോള്‍ തേച്ചിട്ട് പോകാം. നിങ്ങളുടെ ചര്‍മത്തെ വെയിലില്‍ നിന്നും പോടിയില്‍ നിന്നും സംരക്ഷിക്കും.



Click it and Unblock the Notifications
