Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
മൃദുവായ ചര്‍മത്തിന് വീട്ടുപായങ്ങള്‍
മൃദുത്വമുള്ള ചര്‍മം സൗന്ദര്യത്തിന് മാറ്റേകും. എന്നാല്‍ ഇത് എല്ലാവര്ക്കും ലഭിയ്ക്കുന്ന ഭാഗ്യവുമല്ല.
ചര്‍മത്തിലുണ്ടാകുന്ന മുഖക്കുരു പോലുളള പ്രശ്നങ്ങളും വരണ്ട ചര്‍മവുമെല്ലാം മുഖത്തിന്റെ മൃദുത്വം നഷ്ടപ്പെടുത്തും. കുളിയ്ക്കു മുന്‍പും പിന്‍പും
നമ്മുടെ വീട്ടില്‍ തന്നെയുള്ള ചില കൂട്ടുകളുപയോഗിച്ച് മുഖചര്‍മം മൃദുവാക്കാം. ഇവയേതൊക്കെയെന്നു നോക്കൂ,

തൈര്
തൈര് കൊണ്ടുള്ള ഫേസ് സ്ക്രബുകള്‍ ഉണ്ടാക്കി ഉപയോഗിയ്ക്കുന്നതു വഴി മുഖചര്‍മത്തിന്റെ മൃദുത്വം നില നിര്‍ത്താം.

ഓറഞ്ച് തൊലി
ഓറഞ്ച തൊലി ഉണക്കിപ്പൊടിച്ചത്, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് മൃദുത്വം നല്‍കും.

പപ്പായ
പപ്പായ മുഖത്തു പുരട്ടുന്നത് ചര്‍മം മൃദുവാക്കാന്‍ സഹായിക്കും. ഇത് പാലില്‍ കലര്‍ത്തിയും പുരട്ടാം.

തേന്‍
തേന്‍ മുഖത്തിന് മൃദുത്വം നല്കുന്ന ഒന്നാണ്. ഇത് ചെറുനാരങ്ങാനീര്, തൈര് എന്നിവയുമായി കലര്‍ത്തി മുഖത്തു പുരട്ടാം.

കുക്കുമ്പര്‍ ജ്യൂസ്, കറ്റാര്‍ വാഴ
കുക്കുമ്പര്‍ ജ്യൂസ്, കറ്റാര്‍ വാഴ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം നല്‍കും.

തക്കാളി
തക്കാളിയുടച്ചത്, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖചര്‍മത്തിന് മൃദുത്വം നല്‍കും.

കടലമാവ്
കടലമാവ് വെള്ളത്തില്‍ കലര്‍ത്തിയോ തൈരില്‍ കലര്‍ത്തിയോ മുഖത്തു പുരട്ടുന്നത് നല്ലതാണ്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് അരച്ച് ഇതില്‍ പനിനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് മിനുസം നല്‍കും.

ബദാം
ബദാം പൊടിച്ചത് പാലില്‍ കലക്കി മുഖത്തു പുരട്ടുന്നത് മുഖത്തിന് മൃദുത്വം നല്‍കും.

ഓട്സ് പൗഡര്‍
ഓട്സ് പൗഡര്‍ തക്കാളി ജ്യൂസില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്.



Click it and Unblock the Notifications
