Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
പുരുഷസൗന്ദര്യത്തിന് ഫേസ്പായ്ക്കുകള്‍
സൗന്ദര്യസംരക്ഷണത്തില്‍ പുരുഷന്മാരും പിന്നോട്ടല്ല. സ്ത്രീകള്ക്കൊപ്പമെത്തില്ലെങ്കിലും തങ്ങളുടെ സൗന്ദര്യം സംരക്ഷിയ്ക്കാന്‍ പാടുപെടുന്നവരില്‍ പല പുരുഷന്മാരുമുണ്ട്.
സ്ത്രീകളുടെ ചര്മപ്രകൃതിയല്ല, പുരുഷന്മാരുടെ. സ്ത്രീകളേക്കാള്‍ പുരുഷചര്‍മത്തിന് കട്ടിയേറും. ഇതുകൊണ്ടുതന്നെ സ്ത്രീകള്‍ ഉപയോഗിയ്ക്കുന്ന സൗന്ദര്യസംരക്ഷണ വഴികള്‍ പുരുഷന്മാര്ക്ക് ചേര്ന്നെന്നിരിയ്ക്കില്ല.
ഫേസ്പായ്ക്കുകള്‍ സൗന്ദര്യസംരക്ഷണ ഉപാധികളില്‍ വളറെ പ്രധാനമാണ്. പുരുഷസൗന്ദര്യസംരക്ഷണത്തിനു ചേര്‍ന്ന ചില ഫേസ്പായ്ക്കുകളെക്കുറിച്ചറിയൂ, തണുത്ത വെള്ളത്തില്‍ കുളിച്ചാലുള്ള ഗുണങ്ങള്‍

കുക്കുമ്പര്‍
പുരുഷന്മാരുടെ ചര്‍മത്തില്‍ എണ്ണമയം സാധാരണ ഗതിയില്‍ കൂടുതലായിരിക്കും. ഇത്തരം ചര്‍മത്തിന് കുക്കുമ്പര്‍ മാസ്ക് ഗുണം ചെയ്യും. കുക്കുമ്പര്‍ അരച്ച് തേനും തൈരും ചേര്‍ത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ മാസ്ക് ഉപയോഗിക്കാം.

തക്കാളി
വളരെ എളുപ്പം തക്കാളി ചര്മസംരക്ഷണത്തിനുപയോഗിക്കാം. നല്ലവണ്ണം പഴുത്ത തക്കാളി ഉടച്ച് മുഖത്തു പുരട്ടുകയോ മുറിച്ച തക്കാളി കൊണ്ട് മസാജ് ചെയ്യുകയോ ആവാം.

ആര്യവേപ്പ്
ആര്യവേപ്പ് ഔഷധഗുണങ്ങളുള്ള ഒരു സൗന്ദര്യവര്‍ദ്ധക വസ്തുവാണ്. ചൂടുവെള്ളത്തില്‍ രാത്രി മുഴുവന്‍ ആര്യവേപ്പില ഇട്ടുവച്ച് ഇത് അരച്ചെടുത്ത് പാലും ചേര്‍ത്ത് മുഖത്തിടാം. ഷേവിംഗ് മുറിവുകള്‍ ഉണക്കാനും മുഖക്കുരു, പാടുകള്‍ എന്നിവ മാറ്റുവാനും സഹായിക്കുന്ന നല്ലൊരു ഫേസ് മാസ്കാണിത്.

തേനും മുട്ടയും തൈരും
തേനും മുട്ടയും തൈരും ചേര്‍ത്ത് ഫേസ് മാസ്കുണ്ടാക്കാം. അല്ലെങ്കില്‍ ആപ്പിള്‍ ഉടച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.

തുളസി
മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ തുളസി മുഖത്തരച്ചിടാം.



Click it and Unblock the Notifications
