Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തണുത്ത വെള്ളത്തില്‍ കുളിച്ചാലുള്ള ഗുണങ്ങള്‍
തണുത്ത വെള്ളത്തില്‍ കുളിയ്ക്കാന്‍ പലര്‍ക്കും മടിയാണ്. ചൂടുവെള്ളമായിരിയ്ക്കും പലര്‍ക്കും പ്രിയം. ചൂടുകാലത്തു പോലും ഇളം ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നവര്‍ ധാരാളമുണ്ട്.
എന്നാല്‍ ആദ്യം ദേഹത്തൊഴിയ്ക്കുമ്പോള് അല്പം ബുദ്ധിമുട്ടു തോന്നുമെങ്കിലും തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നതാണ് ഒരു കാര്യം.
തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

പ്രതിരോധശേഷി
തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ഇത് പ്രതിരോധശേഷി നല്കുന്ന ശ്വേതാണുക്കള്‍ക്ക് നല്ലതാണ്.

കോള്‍ഡ്
രാവിലെ തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് കോള്‍ഡ് മാറാനുള്ള നല്ലൊരു വഴിയാണ്. ഇത് ശരീരത്തിനുള്ളില്‍ നിന്നും ചൂടുല്പാദിപ്പിയ്ക്കാനും ഇതു വഴി മൂക്കടപ്പു പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കും.

തടി കുറയ്ക്കാന്‍
തണുത്ത വെള്ളത്തിലെ കുളി തടി കുറയ്ക്കാന്‍ സഹായകമാണ്. ഇത് ശരീരത്തില്‍ ബ്രൗണ്‍ ഫാറ്റ് ഉല്പാദനത്തിന് സഹായിക്കും. ബ്രൗണ്‍ ഫാറ്റ് തടി കുറയ്ക്കാന്‍ നല്ലതാണ്.

രക്തപ്രവാഹം
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ തണുത്ത വെള്ളത്തിലുള്ള കുളി സഹായിക്കും.

അപചയപ്രക്രിയ
ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് തണുത്ത വെള്ളത്തിലെ കുളി നല്ലതാണ്. തണുത്ത വെള്ളം ശരീരത്തില്‍ വീഴുമ്പോള്‍ ശരീരത്തിന് ചൂടു കൂടുതല്‍ ഉല്പാദിപ്പിയ്ക്കേണ്ടി വരും. ഇത് അപചയപ്രക്രിയയെ ശക്തിപ്പെടുത്തും. ഇത് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായകയമാണ്.

ഡിപ്രഷന്
തണുത്ത വെള്ളത്തിലെ കുളി ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ മാറുന്നതിനു സഹായിക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതമാക്കുന്നതിനും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും.

താപനില
ശരീരത്തിലെ താപനില ശരിയായ തോതില്‍ നില നിര്‍ത്തുന്നതിനും തണുത്ത വെള്ളത്തിലെ കുളി നല്ലതാണ്. പ്രത്യേകിച്ച് ചൂടുകാലത്ത് ശരീരം കൂടുതല്‍ വിയര്‍ക്കും. ഇത്തരം ഘട്ടങ്ങളില്‍ തണുത്തവെള്ളത്തിലെ കുളി ഗുണം ചെയ്യും.

ലംഗ്സ്
ലംഗ്സിന്റെ ശരിയായ പ്രവര്‍ത്തനത്തിന് തണുത്ത വെള്ളത്തിലെ കുളി നല്ലതാണ്. ഇത് ശരിയായ വിധത്തില്‍ ശ്വാസോച്ഛാസം ചെയ്യാന്‍ സഹായിക്കും.

ഊര്‍ജം
ശരീരത്തിലെ ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കാന്‍ തണുത്ത വെള്ളത്തിലെ കുളി നല്ലതാണ്.

ടെസ്റ്റോസ്റ്റിറോണ്‍
പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദത്തിനും പ്രത്യുല്പാദന അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും തണുത്ത വെള്ളത്തിലെ കുളി നല്ലതാണ്.

ചര്‍മസുഷിരങ്ങള്‍
ചര്‍മസുഷിരങ്ങള്‍ തുറക്കുന്നനതിന് തണുത്ത വെള്ളത്തിലെ കുളി ഗുണം ചെയ്യും.

ബീജോല്പാദനത്തിനും ബീജങ്ങളുടെ ആരോഗ്യത്തിനും
ബീജോല്പാദനത്തിനും ബീജങ്ങളുടെ ആരോഗ്യത്തിനും തണുത്ത വെള്ളത്തിലെ കുളിയാണ് ഏറെ ഗുണകരം.

ചര്‍മത്തിലെ ചുളിവ്
ചര്‍മത്തിലെ ചുളിവൊഴിവാക്കുന്നതിനുള്ള നല്ലൊരു വഴിയാണ് തണുത്തവെള്ളത്തിലെ കുളി.

മുടി
മുടിയുടെ ആരോഗ്യത്തിന് തണുത്ത വെള്ളത്തിലെ കുളിയാണ് ഏറെ ഉത്തമം.



Click it and Unblock the Notifications
