Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മത്തങ്ങ ചര്മത്തിനേകും അഴക്
മത്തങ്ങ പലപ്പോഴും അടുക്കളയില്‍ എത്താത്ത പച്ചക്കറിയാണ്. അധികമാരും മത്തങ്ങ വിഭവങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ നിങ്ങളുടെ ദിവസവുമുള്ള ഡയറ്റില്‍ മത്തങ്ങ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വൈറ്റമിന്‍ എ, സി,ഇ, ആന്റിയോക്സിഡന്റ്സ്, ആല്‍ഫ, ബീറ്റാ കരോട്ടീന്‍, റെറ്റിനോയിക് തുടങ്ങി പോഷകങ്ങളുടെ കലവറയാണ് മത്തങ്ങ.
ബ്ലൂബെറി ഫേസ്മാസ്ക്ക് കറുപ്പുമാറ്റും
മത്തങ്ങ നിങ്ങളുടെ ചര്‍മത്തില്‍ നിര്‍ജ്ജീവമായിക്കിടക്കുന്ന കോശങ്ങളെ പുനര്നിര്മ്മിക്കാടന് സഹായിക്കും. ചര്‍മത്തിന് മികച്ച തിളക്കവും സമ്മാനിക്കും. തലയോട്ടിനും മികച്ച യഗുണം നല്കാന് മത്തങ്ങയ്ക്ക് സാധിക്കും. മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മികച്ച മാര്‍ഗമാണിത്. എല്ലാത്തരം ചര്‍മക്കാര്‍ക്കും മത്തങ്ങ കൊണ്ടുള്ള ഫേസ് ക്രീമുകള്‍ ഉപയോഗിക്കാം.

എല്ലാ ചര്മകാര്ക്കും
മത്തങ്ങ പേസ്റ്റാക്കി ഒരു ടീസ്പൂണ്‍ എടുക്കുക. ഇതിലേക്ക് അരടീസ്പൂണ്‍ തേനും പാലും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കറുവാപ്പട്ട പൗഡറും ചേര്‍ത്ത് മുഖത്ത് തേക്കുക.

വരണ്ട ചര്‍മത്തിന്
മത്തങ്ങ പേസ്റ്റില്‍ ശുദ്ധമായ ക്രീമും തേനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് രണ്ട്സ്പൂണ് പഞ്ചസാരയും ചേര്‍ക്കുക. മികച്ച മോയിചറൈസര് ആയിരിക്കും ഇത്.

ഓയില്‍ ചര്‍മത്തിന്
ഒരു ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ മത്തങ്ങ പേസ്റ്റില്‍ ചേര്‍ക്കുക. അതിലേക്ക് രണ്ട്സ്പൂണ് പഞ്ചസാരയും ചേര്‍ത്ത് മുഖത്തു പുരട്ടുക.

മുഖക്കുരുവിന്
ഒരു മുട്ടയുടെ വെള്ളയും മത്തങ്ങ പേസ്റ്റും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകുക.

തിളക്കത്തിന്
ഒരു മുട്ടയുടെ വെള്ളയും രണ്ട്ടീസ്പൂണ്‍ മത്തങ്ങയും ഒരു ടീസ്പൂണ്‍ പാലും ചേര്‍ത്ത് നേരിയ പേസ്റ്റാക്കിയെടുക്കാം. തിളക്കം ലഭിക്കാന്‍ ഈ ഫേസ്പാക്ക് ഉപയോഗിക്കാം.

ഹോം ഫേഷ്യല്‍
മൂന്ന് മിനിട്ട് നിങ്ങളുടെ മുഖം ആവി പിടിപ്പിക്കുക. എന്നിട്ട് നല്ല ഫേസ് ക്രീം കൊണ്ട് മുഖം കഴുകുക. അതിനുശേഷം രണ്ട്സ്പൂണ് മത്തങ്ങ പേസ്റ്റും തൈരും, തേനും, ബദാം പേസ്റ്റും ചേര്‍ത്ത് നന്നായി യോജിപ്പിച്ച പേസ്റ്റ് മുഖത്ത് പുരട്ടുക. 20 മിനിട്ട് വച്ചതിനുശേഷം കഴുകാം.



Click it and Unblock the Notifications
