Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
താടിയിലെ രോമം കളയാന്‍ വീട്ടുവൈദ്യം
അനാവശ്യമായി മുഖത്ത് വളരുന്ന രോമങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിന് തടസ്സമാകുന്നുണ്ടോ..? അതിനും വീട്ടു പരിഹാരങ്ങള്‍ ഉണ്ട്. രോമം നീക്കം ചെയ്യാന്‍ വാങ്ങിക്കുന്ന ക്രീമുകളില്‍ പല കെമിക്കലും ഉണ്ടാകാം. ഇത് നിങ്ങളുടെ ചര്‍മത്തിന് പല പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങള്‍ ഉള്ളപ്പോള്‍ ഇത്തരം വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നത് എന്തിനാണ്.
നിങ്ങളുടെ അടുക്കളയിലെ ചില ഭക്ഷ്യവ്സതുക്കള്‍ എടുത്ത് ചില ചേരുവകള്‍ ഉണ്ടാക്കിയെടുക്കാം. നിങ്ങളുടെ താടിയിലെയും അനാവശ്യമായി കിടക്കുന്ന രോമങ്ങളെയും ചര്‍മത്തിന് ഒരു പ്രശ്നവും ഉണ്ടാക്കാതെ നീക്കം ചെയ്യാം. ചിന് ഫേസ് പാക്് എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം...

മഞ്ഞള്‍പൊടി പാക്
താടിയിലെ രോമം കളയാന്‍ പ്രകൃതിദത്തമായ വീട്ടുമാര്ഗമാണ് മഞ്ഞള്‍. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി പാല് ഒഴിച്ച് പേസ്റ്റാക്കിയെടുക്കാം. എന്നിട്ട് നിങ്ങളുടെ താടിയില്‍ പുരട്ടൂ. 15 മിനിട്ട് കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകി കളയുക.

പഞ്ചസാര-ചെറുനാരങ്ങ സ്ക്രബ്
പഞ്ചസാരയും ചെറുനാരങ്ങയുമാണ് അടുത്ത ചേരുവകള്‍. ഇത് രണ്ടും പേസ്റ്റ് രൂപത്തിലാക്കി താടിക്ക് പുരട്ടാം. നിങ്ങളുടെ മുഖത്തിലെ നിര്‍ജ്ജീവമായ കോശങ്ങളെ നീക്കം ചെയ്യാനും ഇത് നല്ല മാര്‍ഗമാണ്.

തക്കാളി-കടലമാവ് പാക്
തക്കാളി ജ്യൂസില്‍ രണ്ട് ടീസ്പൂണ്‍ കടലമാവ് ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങലുടെ താടിയില്‍ പുരട്ടുക. 15 മിനിട്ടിനുശേഷം കഴുകികളയുക. അനാവശ്യമായ രോമങ്ങള്‍ കളയാന്‍ ഉത്തമമാര്‍ഗമാണിത്.

ചെറുനാരങ്ങ-കടലമാവ് സ്ക്രബ്
ചെറുനാരങ്ങ ജ്യൂസില്‍ കടലമാവ് ചേര്‍ക്കുക. ഇത് രണ്ടും രോമം കളയാന്‍ മികച്ച ഉപാധിയാണ്. 20 മിനിട്ടിനുശേഷം കഴുകി കളയാം.

വാല്നട്-ബദാം സ്ക്രബ്
ആറ് വാല്നട് പേസ്റ്റും ബദാമും ചേര്‍ത്ത് മിശ്രിതമാക്കുക. ഇതില്‍ അല്പം റോസ് വാട്ടര്‍ ചേര്‍ത്ത് പേസ്റ്റ് ആക്കാം. ഇത് നിങ്ങളുടെ താടിയിലെ രോമം കളയും.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് നന്നായി പേസ്റ്റാക്കുക. ഇതിലേക്ക് വാല്നട് പോസ്റ്റും ചേര്‍ക്കുക. ഇതും രോമം കളയാന്‍ സഹായിക്കും.

റോസ് വാട്ടര്‍
റോസ് വാട്ടര്‍ കൊണ്ട് മുഖം എന്നും മസാജ് ചെയ്യുന്നത് രോമം കളയാന്‍ സഹായിക്കും.

പപ്പായ
പപ്പായയുടെ പേസ്റ്റ് അനാവശ്യമായ രോമം കളയാന്‍ അത്യുത്തമമാണ്. ഇത് ഫേസ് പാക്കായും ഉപയോഗിക്കാം.

ഓട്സ് ചിന് പാക്
ചൂടാക്കിയ ഓട്സ് തണുപ്പിച്ചെടുക്കുക. ഇതിലേക്ക് ചെറുനാരങ്ങ നീരും പഞ്ചസാരയും ചേര്‍ക്കുക. ഇത് നിങ്ങളുടെ താടിയില്‍ പുരട്ടിനോക്കൂ..

ഓറഞ്ച് തൊലി പാക്
ഓറഞ്ച് തൊലി ചര്‍മത്തിന് അത്യുത്തമമാണ്. ഇത് കൊണ്ട് രോമങ്ങളും നീക്കം ചെയ്യാം. ഓറഞ്ചിന്റെ തൊലി പേസ്റ്റാക്കുക. ഇതിലേക്ക് റോസ് വാട്ടറും ബദാം പൗഡറും ചേര്‍ക്കാം. ഇത് നിങ്ങളുെട താടിയില്‍ പുരട്ടുക.

ബാര്‍ലി വെള്ളം
ബാര്‍ലി വെള്ളവും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത മിശ്രിതം താടിയിലെ രോമം കളയാന്‍ സഹായിക്കും. രാവിലെ തന്നെ ചെയ്താല്‍ അത്യുത്തമം.

ഉള്ളി പേസ്റ്റ്
ഉള്ളി പേസ്റ്റ് നിങ്ങളുടെ സൗന്ദര്യം കെടുത്തുന്ന രോമങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. തക്കാളി പേസ്റ്റിന്റെ കൂടെ ഇതും ചേര്‍ത്ത് തേക്കാം. ആഴ്ചയില്‍ ഒരു ദിവസം ചെയ്യുന്നത് നിങ്ങള്‍ക്ക് നല്ല ഫലം തരും.



Click it and Unblock the Notifications
