Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചര്‍മ സൗന്ദര്യത്തിന് ലോഷനുകള്‍
സൗന്ദര്യം എന്നു പറയുമ്പോള്‍ വെറും മുഖം മാത്രം നോക്കിയുള്ളതല്ല, ശരീരം മുഴുവന്‍ അതില്‍ ഉള്‍പ്പെടും. മുഖത്തിന് പ്രാധാന്യം കൊടുക്കുന്ന പതിവ് ഇന്നത്തെ തലമുറ മാറ്റിയിരിക്കുകയാണ്. കൈകാലുകളുടെ വൃത്തിയും, തിളക്കവുമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്നത്. മുഖക്കുരുവും കറുത്തപാടുകളും വരകളും ഇല്ലാത്ത ചര്‍മമാണ് യുവത്വത്തിന്റെ പുതിയ സ്വപ്നം.
കളര്‍ ചെയ്ത മുടി സംരക്ഷിക്കേണ്ട വിധം
അത്തരത്തിലുള്ള ചര്‍മ്മകാന്തി ലഭിക്കുന്നതിന് സഹായിക്കുന്ന ധാരാളം ലോഷനുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഓരോ ആളുകളിലും ചര്‍മം വ്യത്യസ്തമായിരിക്കും. അതിന് യോജിച്ച ലോഷനുകള്‍ വേണം തിരഞ്ഞെടുക്കാന്‍.
വരണ്ട ചര്‍മത്തിനും എണ്ണമയമുള്ള ചര്‍മ്മത്തിനും സാധാരണ ചര്‍മ്മത്തിനും ഉപയോഗിക്കേണ്ട ബോഡി ലോഷനുകള്‍ വ്യത്യസ്തമാണ്.ലോഷനുകള്‍ വാങ്ങുമ്പോള്‍ അവരവരുടെ സ്കിന്‍ ടോണിന് യോജിക്കുന്നവ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

സ്കിന്‍ ബാത്ത് ലോഷന്‍
കുളി കഴിഞ്ഞ ഉടനെ ഉപയോഗിക്കാനുള്ളതാണ് ബാത്ത് ലോഷനുകള്‍. വരണ്ട ചര്‍മ്മമുള്ളവരാണ് ഇത് ഉപയോഗിക്കേണ്ടത്. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.

മില്‍ക്ക് ബാത്ത്
വെള്ളത്തില്‍ പാല് കലര്‍ത്തി കുളിക്കാം. പാലിന്റെ നല്ല സത്തുകള്‍ ചര്‍മ്മം വലിച്ചെടുക്കുന്നതിനു വേണ്ടിയാണിത്.

ബോഡി ലോഷന്‍
ശരീരത്തില്‍ മുഴുവന്‍ പുരട്ടാനുള്ളതാണ് ബോഡി ലോഷനുകള്‍. ചര്‍മ്മത്തിന് മിനുസംകിട്ടും. ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.

ബേബി ലോഷന്‍
കുട്ടികളുടെ ചര്‍മ്മത്തിന് ഉതകുന്നതാണെന്ന ഉറപ്പ് വരുത്തിയശേഷം ബേബി ലോഷനുകള്‍ ഉപയോഗിക്കാം. ഡി-മെറ്റലര്‍ജിക്കല്‍ ലാബുകളില്‍ ടെസ്റ്റ് ചെയ്ത ലോഷനുകള്‍ തിരഞ്ഞെടുക്കാം. ഇത്തരം ലോഷനുകളില്‍ രാസവസ്തുക്കള്‍ ഉണ്ടാകില്ല.

ഹാന്‍ഡ് ലോഷന്‍
വിവിധതരത്തിലുള്ള ഹാന്‍ഡ് ലോഷനുകള്‍ വിപണിയില്‍ സുലഭമാണ്. ഇത് കൈകള്‍ക്ക് തിളക്കവും മിനുസവും നല്‍കും.

സോപ്പുകള്‍ ഉപയോഗിക്കുമ്പോള്‍
അവരവരുടെ ചര്‍മ്മത്തിന് യോജിക്കുന്ന സോപ്പ് വാങ്ങിക്കുക. ഹെര്‍ബല്‍ സോപ്പുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത് നല്ലതാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് അലോ വേരയും, വെജിറ്റബിള്‍ ഓയിലും അടങ്ങിയ നാചുറല്‍ സോപ്പുകളാണ് ഉത്തമം.

എണ്ണമയമുള്ള ചര്‍മ്മത്തിന്
ആന്റിബാക്ടീരിയല്‍ സോപ്പോ, ക്ളെന്സിങ്ങ് സോപ്പുകളോ ഉപയോഗിക്കുന്നതാമ് നല്ലത്. ലാവന്‍ഡര്‍ സോപ്പുകളും എണ്ണമയമുള്ള ചര്‍മ്മകാര്‍ക്ക് നല്ലതാണ്.

ഫേസ്വാഷ്
എണ്ണമയമുള്ള ചര്‍മക്കാര്‍ ക്ലെന്‍സിങ്ങിന് ആര്യവേപ്പിലയും സിട്രസും അടങ്ങിയ ഫേസ്വാഷ് ഉപയോഗിക്കുക. ഇതിനുശേഷം ആസ്ട്രിന്ജന്റോ, തണുത്ത റോസ് വാട്ടറോ പുരട്ടാം.



Click it and Unblock the Notifications
