Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വരണ്ട ചര്‍മത്തിന് ചില പ്രതിവിധികള്‍
വരണ്ട ചര്‍മം സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ശരീരത്തിലെ ജലാംശത്തിന്റെ കുറവാണ് വരണ്ട ചര്‍മത്തിന്റെ പ്രധാന കാരണം.
വരണ്ട ചര്‍മം ചുളിവുകള്‍, പ്രായക്കൂടുതല്‍ തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ചര്‍മസംബന്ധമായ ചില രോഗങ്ങള്‍ക്കും ഇത് കാരണമാകും.
വരണ്ട ചര്‍മമുള്ളവര്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

മോയിസ്ചറൈസര്‍
വരണ്ട ചര്മമെങ്കിലുള്ള ഒരു പ്രതിവിധിയാണ് മോയിസ്ചറൈസര്‍. ചര്‍മത്തിന് ഈര്‍പ്പം നല്കാന് ഇതിന് സാധിയ്ക്കും. പാല്, പാല്‍പ്പാട എന്നിവയടങ്ങിയ മോയിസ്ചറൈസര്‍ ഗുണം ചെയ്യും.

സ്ക്രബ്
ണ്ട ചര്‍മം മൃതകോശങ്ങള്‍ക്ക് വഴിയൊരുക്കും. ചര്‍മം സ്ക്രബ് ചെയ്യുന്നതാണ് ഒരു പരിഹാരം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചര്‍മം സ്ക്രബ് ചെയ്യാന്‍ മറക്കരുത്.

സോപ്പിന്റെ ഉപയോഗം
ഇത്തരം ചര്‍മമുള്ളവര്‍ സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. സോപ്പില്‍ ശരീരം വരണ്ടതാക്കുന്ന ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ സോപ്പൊഴിവാക്കി ചെറുപയര്‍ പൊടി പോലുള്ള പ്രകൃതിദത്ത വഴികള്‍ തേടുന്നതാണ് ഉചിതം.

സ്ട്രെസ്
സ്ട്രെസ് ചര്മത്തയെും ബാധിയ്ക്കും. ചര്‍മം വരണ്ടതാക്കുകയും ചര്‍മത്തില്‍ ചുളിവുകള്‍ വരുത്തുകയും ചെയ്യും. സ്ട്രെസ് ഒഴിവാക്കാനുള്ള വഴികള്‍ തേടുക.

ചൂടുവെള്ളത്തിലെ കുളി
വരണ്ട ചര്‍മമുള്ളവര്‍ ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുക. ഇളംചൂടുവെള്ളം, തണുത്ത വെള്ളം എന്നിവ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
