Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
ഉറക്കം സൗന്ദര്യം വര്‍ദ്ധിപ്പിക്കണമെങ്കില്‍...
ചെറുതായൊന്ന് മയങ്ങുമ്പോള്‍ പോലും നിങ്ങള്‍ പലതും നേടുന്നുണ്ട്. പ്രകൃതി സമ്മാനിച്ച ഏറ്റവും ശക്തമായ സൗന്ദര്യ ചികിത്സയാണ് ഉറക്കം. ദിവസവും ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങുന്നത് നിങ്ങളെ സുന്ദരനാക്കും.
സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതും രാത്രിയില്‍ തന്നെ. കാരണം ശരീരം വിശ്രമിക്കുമ്പോള്‍ ഇവ കൂടുതല്‍ ശരീരത്തിലേക്ക് കടന്നുചെല്ലും. നന്നായി ഉറങ്ങി, സൗഭാഗ്യങ്ങളിലേക്ക് ഉണര്‍ന്നെണീക്കൂ.

സമയക്രമം വേണം
ഉറങ്ങുന്നതില്‍ കൃത്യനിഷ്ഠ പാലിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത് കിടക്കുകയും കൃത്യസമയത്ത് എഴുന്നേല്ക്കുകയും വേണം. ഉദാഹരണത്തിന് രാത്രി 10 മണിക്ക് കിടന്ന് രാവിലെ ഏഴ് മണിക്ക് ഉണരുക. കുറഞ്ഞത് ഏഴ് മണിക്കൂര്‍ ഉറങ്ങണം.

സ്വസ്ഥമായി കിടക്കയിലേക്ക്
അസുഖകരമായ ചിന്തകളെ മനസ്സില്‍ നിന്ന് പടിയിറക്കുക. ഉറങ്ങാന്‍ പോകുമ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ മറ്റോ നിങ്ങളെ അലട്ടാന്‍ പാടില്ല. അവയെല്ലാം അടുത്ത പ്രഭാതത്തിലേക്ക് മാറ്റിവയ്ക്കുക. അടുത്ത ദിവസം ചെയ്യേണ്ട പ്രധാന ജോലികള്‍ ഡയറിയില്‍ കുറിച്ച് വയ്ക്കുന്നത് മനസ്സിന് ആശ്വാസം നല്‍കും.

ഉറക്കമിളയ്ക്കരുത്
ടിവി, റേഡിയോ മുതലായവ നിശ്ചിത സമയത്ത് ഓഫ് ചെയ്യുക. പത്ത് മണിയാകുമ്പോള്‍ ടിവി ഓഫ് ആക്കുക. എന്തൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടായാലും പത്ത് മണിക്ക് ശേഷം ഫോണ്‍ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ഇന്റര്‍നെറ്റില്‍ പരതി നടക്കുകയോ ചെയ്യരുത്. കാരണം നിങ്ങളുടെ മനസ്സ് ഓഫ് ആകാന്‍ കുറച്ച് സമയം ആവശ്യമാണ്. കഫീന്‍, മദ്യം, സിഗരറ്റ് എന്നിവ സുഖകരമായ ഉറക്കത്തിന് വിലങ്ങുതടിയാകും. നിങ്ങള്‍ക്ക് ഇവ കൂടിയേ തീരൂവെങ്കില്‍ കിടക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് ഉപയോഗിക്കുക.

കുളിക്കുക
ഇളം ചൂട് വെള്ളത്തില്‍ കുളിക്കുന്നതും കാലുകള്‍ വെള്ളത്തില്‍ കുതിര്‍ക്കുന്നതും ആശ്വാസം നല്‍കുകയും നല്ല ഉറക്കത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.

ഉറങ്ങാന്‍ വ്യായാമവും
ഇവയെല്ലാം പരീക്ഷിച്ചിട്ടും നിങ്ങള്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ പതിവായി വ്യായാമം ചെയ്യുക. നടത്തം, യോഗ, സംഗീത- നൃത്തപഠനം എന്നിവ ചെയ്യാവുന്നതാണ്.

സില്‍ക്കിന്റെ സുഖം
മലര്‍ന്നുകിടന്ന് ഉറങ്ങുക. ഇതിന് കഴിയാത്തവര്‍ സില്‍ക്ക് തലയിണ ഉറകളും ബെഡ്ഷീറ്റുകളും ഉപയോഗിക്കുക. ചൂട് സമയത്ത് സില്‍ക്ക് തണുപ്പ് നല്‍കും. തണുപ്പ് സമയത്ത് ചൂടും. വളരെ സുഖകരവും ഉന്മേഷദായകവുമായ ഉറക്കത്തിന് ഇത് സഹായിക്കും.

ലഘുഭക്ഷണം വേണ്ട
കിടക്കുന്നതിന് മുമ്പ് ലഘുഭക്ഷണം ഒഴിവാക്കുക, പ്രത്യേകിച്ച് ധാന്യങ്ങളും പഞ്ചസാര അടങ്ങിയ ആഹാരവും. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ദഹനേന്ദ്രിയ വ്യവസ്ഥയെ സജീവമാക്കുകയും ചെയ്യും. അനായാസം ഉറക്കത്തിലേക്ക് വഴുതി വീഴാനുള്ള സാധ്യത ഇതോടെ ഇല്ലാതാകും.

അലാറം സൗമ്യം
വലിയ ശബ്ദമുള്ള ക്ലോക്കുകളില്‍ അലാറം വയ്ക്കരുത്. രാവിലെ ഉണരുന്നതിന് അലാറം കൂടിയേ തീരൂവെങ്കില്‍ സുഖകരവും സൗമ്യവുമായ ശബ്ദമുള്ള ക്ലോക്ക് ഉപയോഗിക്കുക. നിങ്ങളെ ഉണര്‍ത്താന്‍ അത് തന്നെ ധാരാളമാണ്.

നോ സസ്പെന്‍സ്
ഉറങ്ങുന്നതിന് മുമ്പ് വായിക്കുന്ന ശീലമുള്ളവര്‍, സന്തോഷപ്രദമായ പുത്സകങ്ങള് സാവധാനം വായിക്കുക. ആകാംക്ഷ ഉയര്‍ത്തുന്ന നോവലുകളും മറ്റും ഒഴിവാക്കുക. കാരണം കഥയിലെ ആകാംക്ഷ നിങ്ങളുടെ ഉറക്കസമയം കവര്‍ന്നെടുക്കും.

ലൈറ്റ് അണയ്ക്കൂ
ഉറങ്ങുമ്പോള്‍ മുറിയിലെ എല്ലാ വെളിച്ചവും കെടുത്തുന്നതാണ് നല്ലത്. കഴിയുമെങ്കില്‍ മുറിയിലേക്ക് ഒരു പ്രകാശവീചി പോലും കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ തിരക്കേറിയ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇതിന് കഴിഞ്ഞെന്നുവരില്ല. അവര്‍ക്ക് ഐമാസ്ക് ഉപയോഗിച്ച് പ്രകാശത്തെ തടയാവുന്നതാണ്.



Click it and Unblock the Notifications