Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചുവന്നു തുടുത്ത കവിളുകള്‍ വേണോ?
ചുവന്ന തുടുത്ത കവിളുകള്‍ എന്നത് കഥകളിലും കവിഭാവനയിലും മാത്രമല്ല, അല്പം ശ്രമിച്ചാല്‍ നിങ്ങള്‍ക്കും ചുവന്നു തുടുത്ത കവിളുകള്‍ ലഭിയ്ക്കുക തന്നെ ചെയ്യും.
രക്തയോട്ടം വര്ദ്ധിച്ചാലാണ് ചുവന്ന കവിളുകള്‍ ലഭിയ്ക്കുക. റൂഷുപയോഗിക്കാതെ തന്നെ സ്വാഭാവികമായി ചുവന്ന കവിളുകള്‍ ലഭിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

മസാജ്
മുഖം മസാജ് ചെയ്യുന്നത് കവിളുകള്‍ക്ക് തുടിപ്പും ചുവപ്പും ലഭിയ്ക്കാനുള്ള ഒരു വഴിയാണ്. മുഖം മുകളിലേക്കായി വൃത്താകൃതിയില്‍ മസാജ് ചെയ്യാന്‍ ശ്രദ്ധിയ്ക്കുക. ഇത് മുഖത്തെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

ചെറുചൂടുവെള്ളം
ചെറുചൂടുവെള്ളം മുഖത്തേയ്ക്ക് അല്പം ശക്തിയായി ഒഴിച്ചു കഴുകുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. പെട്ടെന്ന് മുഖത്തിനു തുടിപ്പു ലഭിയ്ക്കാനുള്ള ഒരു വഴി.

സ്ക്രബ്
മുഖം സ്ക്രബ് ചെയ്യുന്നത് മുഖത്തെ തുടിപ്പും രക്തപ്രവാഹവും വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ്. പഞ്ചസാര പോലുള്ള സ്വാഭാവിക രീതികള്‍ പരീക്ഷിയ്ക്കുന്നത് ഗുണം ചെയ്യും.

വ്യായാമം
ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ര്ക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് മുഖത്തിനും നിറവും തുടിപ്പും നല്‍കും.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കേണ്ടത് രക്തോല്‍പാദനത്തിനും രക്തപ്രവാഹത്തിനും വളരെ പ്രധാനമാണ്. ഇത് കവിളുകള്‍ക്ക് സ്വാഭാവികമായി ചുവപ്പു നിറവും നല്‍കും.

പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍
പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ എന്നിവടയങ്ങിയ സമീകൃതാഹാരവും പതിവാക്കുക. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

ബെറി ഫ്രൂട്ട് പായ്ക്കുകള്‍
ഫ്രൂട്ട് പായ്ക്കുകള്‍, പ്രത്യേകിച്ച് ബെറി ഫ്രൂട്ട് പായ്ക്കുകള്‍ കവിളുകള്‍ക്ക് തുടിപ്പും നിറവും നല്കാന് വളരെ പ്രധാനമാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പഞ്ഞിയിലെടുത്ത് കവിളില്‍ പുരട്ടുക. ഇത് കവിളുകള്‍ക്ക് നിറവും മിനുപ്പും നല്കാന് സഹായിക്കും. ഇത് അടുപ്പിച്ച് ഒരാഴ്ച ചെയ്യുക.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കം. മുഖത്തിന് തുടിപ്പും നിറവും നല്‍കും. ഒരു കഷ്ണം ബീറ്റ്റൂട്ട് മുറിച്ച് കവിളില്‍ ഉരസുന്നത് റൂഷിന് പകരവുമാകും.



Click it and Unblock the Notifications
