Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുഖക്കുരുവിനെ ചെറുക്കാന്‍ അടുക്കള മതി
ടീനേജിന്റെ ഉറക്കം കെടുത്തുന്ന പ്രശ്നങ്ങളില്‍ പ്രധാനമാണ് മുഖക്കുരു. ടീനേജുകാര്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും മുഖക്കുരു പ്രശ്നം തന്നെയാണ്.
പ്രധാനമായും എണ്ണമയമുള്ള ചര്‍മത്തിലാണ് മുഖക്കുരു കൂടുതല്‍ വരിക. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ചര്‍മം വൃത്തിയാക്കി വയ്ക്കാതിരിക്കുക, കൂടുതല്‍ നേരം വെയില് കൊള്ളുക, ചില പ്രത്യേക തരം ക്രീമുകളുടെ ഉപയോഗം എന്നിവയും മുഖക്കുരുവിന് കാരണമാകും.
മുഖക്കുരുവിന് പല ചികിത്സകളുമുണ്ട്. പല ബ്യൂട്ടി പാര്‍ലറുകളിലും ഇതിനായി ചികിത്സ നല്‍കുന്നുമുണ്ട്. എന്നാല്‍ ഇവയല്ലാതെ നമ്മുടെ അടുക്കളയിലെ പല വസ്തുക്കളും മുഖക്കുരു മാറാന്‍ സഹായിക്കും.

മുഖക്കുരുവിനെ ചെറുക്കാന്‍ അടുക്കള മതി
ചെറുനാരങ്ങയുടെ നീര് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. ചെറുനാര്ങ്ങ കൊണ്ട് മുഖത്ത് മസാജ് ചെയ്യുക. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണിത്.

മുഖക്കുരുവിനെ ചെറുക്കാന്‍ അടുക്കള മതി
തേന്‍ മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ മുഖക്കുരുവിനുള്ള നല്ലൊരു മരുന്നാണ്.

മുഖക്കുരുവിനെ ചെറുക്കാന്‍ അടുക്കള മതി
ഓട്സ് പാലില്‍ കലക്കി മുഖത്തു തേയ്ക്കുന്നതും മുഖക്കുരുവിനുള്ള നല്ലൊരു മരുന്നാണ്. ഇത് ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റുവാന്‍ സഹായിക്കും.

മുഖക്കുരുവിനെ ചെറുക്കാന്‍ അടുക്കള മതി
ബേക്കിംഗ് സോഡയില്‍ അല്പം വെള്ളം ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഇത് മുഖക്കുരു കുറയാന്‍ സഹായിക്കും. എന്നാല്‍ ഇതിനു ശേഷം മുഖത്ത് മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്. കാരണം ബേ്ക്കിംഗ് സോഡ ചര്‍മം വരണ്ടതാക്കും.

മുഖക്കുരുവിനെ ചെറുക്കാന്‍ അടുക്കള മതി
തക്കാളിയില്‍ വൈറ്റമിന്‍ എ, സിട്രസ് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സെറം ഉല്പാദനം കുറയ്ക്കും. ഇതാണ് മുഖ്യമായും മുഖക്കുരുവിന് കാരണമാകുന്നതും. തക്കാളി കൊണ്ട് മുഖത്ത് മസാജ് ചെയ്യുക.

മുഖക്കുരുവിനെ ചെറുക്കാന്‍ അടുക്കള മതി
കറ്റാര്‍ വാഴ അഥവാ അലോവെറ അടുക്കള ആവശ്യങ്ങള്ക്കുപയോഗിക്കില്ലെങ്കിലും ഇതും മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാര്‍ഗം തന്നെയാണ്. ഇതിന് ബാക്ടീരിയകളെ നശിപ്പിക്കാനും ഇതുവഴി മുഖക്കുരു കളയാനുമുള്ള കഴിവുണ്ട്.

മുഖക്കുരുവിനെ ചെറുക്കാന്‍ അടുക്കള മതി
തൈരും മുഖക്കുരുവിനുള്ള ഒരു പ്രതിരോധ മാര്‍ഗം തന്നെയാണ്. തൈരില്‍ ചെറുനാരങ്ങാനീരോ തേനോ ചന്ദനപ്പൊടിയോ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത മുഖക്കുവിനെതിരെയുള്ള നല്ലൊരു പ്രതിരോധ മാര്‍ഗം തന്നെയാണ്.

മുഖക്കുരുവിനെ ചെറുക്കാന്‍ അടുക്കള മതി
സ്ട്രോബെറിയും മുഖക്കുരുവിനുള്ള നല്ലൊരു മരുന്നാണ്. സ്ട്രോബെറി ഉടച്ച് മുഖത്തു പുരട്ടാം. ഇത് അടുപ്പിച്ച് കുറച്ചു ദിവസങ്ങള്‍ ചെയ്യണം. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

മുഖക്കുരുവിനെ ചെറുക്കാന്‍ അടുക്കള മതി
കല്ലുപ്പും മുഖക്കുവിനുള്ളൊരു പ്രതിരോധ മാര്‍ഗം തന്നെയാണ്. ഇത് മുഖക്കുരു അകറ്റും.

മുഖക്കുരുവിനെ ചെറുക്കാന്‍ അടുക്കള മതി
കായപ്പൊടി വെള്ളത്തില്‍ ചാലിച്ച് മുഖത്തു പുരട്ടുന്നതും മുഖക്കുരുവിനുള്ള ഒരു മരുന്നാണ്. മുഖക്കുരു പാടുകള്‍ അകറ്റാനും ഇത് സഹായിക്കും.



Click it and Unblock the Notifications
