Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മഞ്ഞുകാലത്ത് മുഖക്കുരു കൂടുമോ
മുഖക്കുരുവിന് ചൂടുകാലം, തണുപ്പുകാലം എന്നിങ്ങനെയുള്ള വ്യത്യാസമൊന്നും ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ മഞ്ഞുകാലത്ത് ചിലരുടെ മുഖത്തെങ്കിലും മുഖക്കുരു വരുന്നതായി കാണാറുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ട്.
മഞ്ഞുകാലത്ത് ചര്‍മം വരളാന്‍ സാധ്യത കൂടുതലാണ്. ഇതുകൊണ്ടു തന്നെ കോള്‍ഡ് ക്രീമീന്റെ ഉപയോഗവും കൂടും. ശ്രദ്ധിച്ചിട്ടുണ്ടോ, കോള്‍ഡ് ക്രീമിന് കട്ടി വളരെ കൂടുതലാണ്. ഇത് മുഖത്തു പുരട്ടുന്നത് മുഖത്തെ സുഷിരങ്ങള്‍ അടയാന്‍ കാരണമാകും. മുഖത്ത് അഴുക്കും കൂടും. ഇത് മുഖക്കുരുവിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ചൂടുകാലത്ത് വിയര്‍ക്കുമെങ്കിലും ഇത് ഒരുവിധത്തില്‍ ചര്‍മത്തിന് നല്ലതാണ്. വിയര്‍പ്പിലൂടെ ചര്‍മത്തിനടിയിലെ അഴുക്ക് പുറക്കേയ്ക്കു പോരും. ചര്‍മം വൃത്തിയായിരിക്കാന്‍ ഇത് കാരണവുമാകും. എന്നാല്‍ തണുപ്പു കാലത്ത് ഈ പ്രക്രിയകള്‍ നടക്കുന്നില്ല. ഇതു കൊണ്ട് ചൂടില്ലെങ്കിലും ചര്‍മത്തില്‍ അഴുക്കടിഞ്ഞു കൂടാന്‍ സാധ്യതയേറുകയും ചെയ്യും.
ചൂടുകാലത്ത് മുഖം വിയര്‍ക്കുമ്പോള്‍ നാം എപ്പോഴും കഴുകും. എന്നാല്‍ മഞ്ഞുകാലത്ത് ഇത് പൊതുവെ ആരും ചെയ്യാറില്ല. ഇതും മുഖം വൃത്തികേടാകാനുള്ള ഒരു കാരണം തന്നെയാണ്. ഇതുവഴി അഴുക്ക് മുഖത്തുണ്ടാകും. മുഖക്കുരുവിന് കാരണമാകുകയും ചെയ്യും.
നല്ല വെയിലുളള സമയത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടാന്‍ ആരും മറക്കാറില്ല. എന്നാല്‍ മഞ്ഞുകാലത്ത് ഈ ശ്രദ്ധ വയ്ക്കില്ല. സൂര്യപ്രകാശം കഠിനമാകുന്നതും മുഖത്ത് കുരുക്കളും പാടുകളും ഉണ്ടാകാന്‍ സാധ്യതയുണ്ടാക്കും.
ഇതിന് പരിഹാരമാര്‍ഗങ്ങളുമുണ്ട്. തണുപ്പു കാലത്ത് കോള്‍ഡ് ക്രീം അധികം കട്ടിയില്ലാത്തത് ഉപയോഗിക്കുക. അല്ലെങ്കില്‍ അല്പം മാത്രം പുരട്ടുക.
മുഖം കഴുകാന്‍ മറക്കരുത്. പുറത്തു പോയി വരുമ്പോള്‍ ഇക്കാര്യം യാതൊരു കാരണവശാലും മറക്കുകയുമരുത്. മുഖം കഴുകുമ്പോള്‍ വരണ്ടു പോകുകയാണെങ്കില്‍ കഴുകിക്കഴിഞ്ഞ് മോയിസ്ചറൈസര്‍ പുരട്ടാം.
മഞ്ഞുകാലത്ത് ദാഹം കുറവാണെങ്കിലും നല്ലപോലെ വെള്ളം കുടിയ്ക്കുക ഇത് ഒരു പരിധി വരെ ചര്‍മത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കും.
ഏതു കാലമാണെങ്കിലും സണ്‍സ്ക്രീന്‍ ഉപയോഗം നിര്‍ത്തരുത്. ഇത് വെയില് കൊണ്് ചര്‍മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ അകറ്റും.



Click it and Unblock the Notifications
