Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ചര്‍മത്തിലെ ചൊറിച്ചില്‍ അകറ്റാം
ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകുന്ന അത്ര അസാധാരണമായ കാര്യമല്ല. ഇതിന് പല കാരണങ്ങളുമുണ്ടാകാം.
അലര്‍ജി, പ്രാണികളുടെ കടി, കാലാവസ്ഥ, രാസവസ്തുക്കള്‍ തുടങ്ങിയവയെല്ലാം ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലുകള്ക്കുള്ള പ്രധാന കാരണം തന്നെയാണ.്
മരുന്നുകള്‍ക്കു പുറമെ പോകുന്നതിനു മുന്‍പ് ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലിന് ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതും ഗുണകരമായിരിക്കും. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടാം. ഇത് ആശ്വാസം നല്‍കും. എന്നാല്‍ മുറിവുള്ളിടത്ത് ബേക്കിംഗ് സോഡ ഉപയോഗിക്കരുത്.

ഓട്സ്
ഓട്സ് നല്ലപോലെ പിടിച്ച ശേഷം ഇത് വെള്ളത്തില്‍ കലര്‍ത്തി ചൊറിച്ചിലുള്ള ഭാഗങ്ങളില്‍ പുരട്ടാം. ഇത അരമണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

ഐസ്
ചൊറിച്ചിലുള്ള ഭാഗങ്ങളില്‍ ഐസ് കൊണ്ടു മസാജ് ചെയ്യുന്നതും നല്ലൊരു പരിഹാരമാണ്.

ചെറുനാരങ്ങ
ചൊറിച്ചിലുള്ള ഭാഗത്ത് അല്പം ചെറുനാരങ്ങാനീരു പുരട്ടുക. ഇത് നല്ലൊരു ആന്റിസെപ്റ്റിക്കിന്റെ ഗുണം നല്‍കും. അണുബാധ പോലുള്ളവയെങ്കില്‍ അകലുകയും ചെയ്യും.

ഗ്രാമ്പൂ തൈലം
അലര്‍ജി ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ഗ്രാമ്പൂ തൈലം. ഇത് ചൊറിച്ചിലുള്ള ഭാഗങ്ങളില്‍ പുരട്ടാം. അള്‍പം കഴിഞ്ഞ് കഴുകിക്കളയുകയും ചെയ്യാം.

കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ജെല്‍ ചൊറിച്ചിലുള്ള ഭാഗങ്ങളില്‍ പുരട്ടുന്നതും നല്ലതു തന്നെ. ഇതിലെ വൈറ്റമിന്‍ ഇ ചൊറിച്ചില്‍ മാറ്റുന്നതിന് നല്ലതാണ്.

തുളസി
അലര്‍ജിയുള്ള ഭാഗത്ത് തുളസി നീരു പുരട്ടുന്നത് ചര്‍മത്തിലെ ചൊറിച്ചിലിനുള്ള മറ്റൊരു നല്ല പരിഹാരമാണ്.

ഓയില്‍
കലേന്ഡുല ഓയില്‍, ജെറാനിയം ഓയില്‍, കമോമൈല്‍ ഓയില്‍ എന്നിവ ചര്‍മത്തിലെ ചൊറിച്ചില്‍ അകറ്റാന്‍ നല്ലതാണ്.



Click it and Unblock the Notifications
