Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചര്‍മം നോക്കി ഫേസ് വാഷ് വാങ്ങൂ
മുഖം എളുപ്പത്തില്‍ കഴുകി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് ഫേസ് വാഷ്. വിവിധ തരത്തിലുള്ള ഫേസ് വാഷുകള്‍ ലഭ്യവുമാണ്.
എന്നാല്‍ ഏതു ഫേസ് വാഷെന്നു നോക്കിയല്ല, ചര്‍മം അനുസരിച്ചാണ് ഫേസ് വാഷ് തെരഞ്ഞെടുക്കേണ്ടത്. വിവിധ ചര്‍മങ്ങള്‍ക്ക് ഇണങ്ങുന്ന ഫേസ് വാഷുകളും വിവിധ തരമാണ്.
മുഖക്കുരുവുള്ളവരാണെങ്കില് സിങ്ക്, ഫോസ്ഫറസ് എന്നിവയടങ്ങിയ ഫേസ് വാഷാണ് തെരഞ്ഞെടുക്കേണ്ടത്. മുഖക്കുരു പൊട്ടാതിരിക്കുന്നതിന് ഇത് സഹായിക്കും.

എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ ഓയില്‍ ഫ്രീ ഫേസ് വാഷ് നോക്കി തെര്ഞ്ഞെടുക്കണം. സാധാരണ ഫേസ് വാഷുകളില്‍ മുഖം വരണ്ടുപോകാതിരിക്കാന് എണ്ണമയമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഇത്തരം ഫേസ് വാഷ് തെരഞ്ഞെടുത്താല്‍ മുഖത്തെ എണ്ണമയം വര്‍ദ്ധിക്കാന്‍ ഇടയാകും. മുഖക്കുരു വരികയും ചെയ്യും.
വരണ്ട ചര്‍മമുള്ളവര്‍ അല്പം എണ്ണമയമുള്ള തരം ഫേസ് വാഷ് തെരഞ്ഞെടുക്കുക. പാല്,പീച്ച്, ഓയില്‍ എന്നിവയടങ്ങിയ ഫേസ് വാഷുകള്‍ ഇത്തരം ചര്‍മമുള്ളവര്‍ക്ക് യോജിക്കും.
മുഖത്ത് ബ്ലാക് ഹെഡ്സ് ഉള്ളവരാണെങ്കില്‍ സ്ക്രബര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. സ്ക്രബര്‍ അടങ്ങിയ ഫേസ് വാഷുകളും ലഭ്യമാണ്. ഇത് മുഖത്തെ ബ്ലാക്ഹെഡ്സ് അകലാന്‍ സഹായിക്കും.
കരുവാളിപ്പുള്ള ചര്‍മമുള്ളവര്‍ ചെറുനാരങ്ങ, മഞ്ഞള്‍ പോലുള്ളവ അടങ്ങിയ ഫേസ് വാഷ് തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇവ സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റുകളാണ്. ചര്‍മത്തിന് നിറം നല്‍കുന്നതിന് ഇവ സഹായിക്കും.
അലര്‍ജിയുള്ള ചര്‍മമുള്ളവരാണെങ്കില്‍ പാല്, ആര്യവേപ്പ്, മഞ്ഞള്‍ തുടങ്ങിയവയടങ്ങിയ ഫേസ് വാഷ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇവ അലര്‍ജിയ്ക്കു നല്ലൊരു മരുന്നാണ്.



Click it and Unblock the Notifications
