Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഇന്ത്യന്‍ സൗന്ദര്യ രഹസ്യങ്ങള്‍
ഇന്ത്യന്‍ സ്ത്രീകള്‍ സൗന്ദര്യകാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കുന്നവരാണെന്നു പറഞ്ഞാലും തെറ്റില്ല. ബ്യൂട്ടിപാര്‍ലറുകളും മറ്റു കൃത്രിമ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വര്‍ദ്ധിച്ചു വരുമ്പോഴും ചില പാരമ്പര്യസൗന്ദര്യക്കൂട്ടുകളില് ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതല്‍ വിശ്വസിക്കുന്നു.
ഇത് നാട്ടിന് പുറത്തെ സ്ത്രീകളാണെങ്കിലും മോഡേണ്‍ സ്ത്രീയാണെങ്കിലും. ഇത്തരം ചില സൗന്ദര്യക്കൂട്ടുകളെക്കുറിച്ച് അറിയൂ.

മഞ്ഞള്‍
മഞ്ഞള്‍ ഇത്തരത്തിലുള്ള ഒരു സൗന്ദര്യവര്‍ദ്ധക വസ്തു തന്നെയാണ്. സൗന്ദര്യത്തിനും മാത്രമല്ല, പരമ്പരാഗതമായ ആചാരങ്ങള്‍ക്കും പാചകത്തിനും ഇത് ധാരാളം ഉപയോഗിച്ചു വരുന്നു. ചര്‍മകാന്തി വര്ദ്ധിപ്പിക്കുമെന്നതു മാത്രമല്ല, അണുബാധയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് മഞ്ഞള്‍. സ്ഥിരമായി മഞ്ഞള്‍ ചര്‍മത്തില്‍ പുരട്ടിയാല്‍ ചര്‍മത്തിന്റെ നിറം വര്‍ദ്ധിക്കും.

കുങ്കുമപ്പൂ
കുങ്കുമപ്പൂ മറ്റൊരു സൗന്ദര്യവര്‍ദ്ധക വസ്തുവാണ്. വില കൂടുതലാണെങ്കിലും ഇത് കഴിച്ചാല്‍ നിറം വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്.
ഗര്‍ഭിണികളായ സ്ത്രീകള്‍ കുഞ്ഞിന് നിറം ലഭിയ്ക്കാനായി പാലില്‍ കലക്കി കുങ്കുമപ്പൂ കഴിയ്ക്കുന്ന ശീലം തന്നെ ഇതിന്റെ ഗുണത്തിന് തെളിവാണ്. ഇത് രക്തം ശുദ്ധീകരിക്കും. വരണ്ട ചര്മമടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കുങ്കുമപ്പൂ. ആദ്യരാത്രിയില്‍ വരനും വധുവും കുങ്കുമപ്പൂ കലര്‍ത്തിയ പാല് കുടിയ്ക്കുന്ന ശീലം ചില സമുദായങ്ങള്‍ക്കിടയിലുണ്ട്.

പനിനീര്
പനിനീരും പ്രകൃതിദത്തമായ ഒരു സൗന്ദര്യവര്‍ദ്ധകവസ്തു തന്നെയാണ്. പഴയ കാലത്ത് രാജകുടുംബത്തിലെ സ്ത്രീകള്‍ വരെ ഉപയോഗിച്ചിരുന്ന സൗന്ദര്യവര്‍ദ്ധക മാര്‍ഗം. എല്ലാ തരം ചര്‍മത്തിനും പനിനീര് നല്ലതാണെന്നതാണ് ഒരു ഗുണം. കണ്ണിനടിയിലെ കറുത്ത കലകള്‍ നീക്കം ചെയ്യാനുള്ള മികച്ചൊരു സൗന്ദര്യവര്‍ദ്ധക മാര്‍ഗമാണ് പനിനീര്.

കടലമാവ്
കടലമാവ് പ്രകൃതിദത്ത സോപ്പാണെന്നു വേണമെങ്കില്‍ പറയാം. ഇത് മുഖം വൃത്തിയാക്കാനും പ്രകൃതിദത്ത സ്ക്രബറുമായും ഉപയോഗിക്കാം. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും കടലമാവ് നല്ലതാണ്.

ചന്ദനം
ഇന്ത്യന്‍ സൗന്ദര്യസാധനങ്ങളിലെ പ്രധാന കൂട്ടാണ് ചന്ദനമെന്നു പറയാം. ചര്‍മത്തിലെ അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ മാറ്റുന്നതിനും ബ്ലാക് ഹെഡ്സ്, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഉള്ള നല്ലൊരു മരുന്നു കൂടിയാണ് ചന്ദനം. ചര്‍മത്തിന് തണുപ്പു നല്കുന്ന ഒരു വസ്തു കൂടിയാണ് ചന്ദനം.



Click it and Unblock the Notifications
