Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വടുക്കള്‍ അകറ്റും ഭക്ഷണങ്ങള്‍
പാടുകളും വടുക്കളുമില്ലാത്ത ചര്‍മം സൗന്ദര്യത്തില്‍ വലിയൊരു പങ്കു വഹിക്കുന്നു. എന്നാല്‍ ഇത്തരം ചര്‍മം കുറച്ചു പേര്‍ക്കു മാത്രം ലഭിക്കുന്ന സൗഭാഗ്യമാണ്.
മുറിവു കാരണമോ ശസ്ത്രക്രിയ കാരണമോ ഉണ്ടാകുന്ന വടുക്കള്‍ ശരീരത്തില്‍ ദീര്‍ഘകാലം നിലനില്ക്കും. ഇത് മുഖത്തായാലും ദേഹത്തായാലും അഭംഗി തന്നെയാണ്.
ചര്‍മസംരക്ഷണം കൊണ്ടോ സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങള്‍ കൊണ്ടോ ഇത്തരത്തിലൊരു ചര്‍മം സ്വന്തമാക്കാന്‍ സഹായിച്ചെന്നു വരില്ല. ഇതില്‍ ഭക്ഷണത്തിനും വലിയൊരു പങ്കുണ്ട്.
ചര്‍മത്തിലെ പാടുകളും വടുക്കളും അകറ്റുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ നാം ദിവസവും കഴിയ്ക്കുന്ന പല സാധനങ്ങളും ഉള്‍പ്പെടുന്നുവെന്നതാണ് വാസ്തവം.
ഇത്തരം ഭക്ഷണങ്ങളിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ചര്‍മത്തിന് ആവശ്യമായ സംരക്ഷണം നല്‍കുന്നത്. ഇതേ സമയം എണ്ണമയം കലര്‍ന്ന ചില ഭക്ഷണങ്ങള്‍ ചര്‍മത്തിലെ വടുക്കളും പാടുകളും മാറുന്നത് വൈകിക്കുകയും ചെയ്യും. വടുക്കളും പാടുകളുമകറ്റി ഭംഗിയുള്ള ചര്‍മം സ്വന്തമാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

ഇലക്കറികളും പച്ച നിറമുളള ബ്രൊക്കോളി, പാവയ്ക്ക, ശതാവരി, ലെറ്റൂസ്, ബീന്‍സ് എന്നിവ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ മാറ്റുകയും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് സ്വാഭാവികമായും വടുക്കളെ ഉണക്കും.

വൈററമിന്‍ ഇ ചര്‍മത്തിലെ പാടുകളും വടുക്കളും മാറ്റാന്‍ നല്ലതാണ്. ഉപ്പിലിട്ട ഒലീവ്, ചീര, ഉണങ്ങിയ ആപ്രിക്കോട്ട്, ബദാം, പിസ്റ്റ, വാള്‍നട്ട്, സൂര്യകാന്തിക്കായ്കള്, പൈന്‍ ചെടിയുടെ കായകള്‍ എന്നിവ വൈററമിന്‍ ഇ അടങ്ങിയതാണ്. ഇവ കൂടാതെ ധാന്യങ്ങളായ ഓട്സ്, ബാര്‍ലി, ചുവന്ന അരി എന്നിവയും വൈററമിന്‍ ഇയാല്‍ സമ്പുഷ്ടമാണ്.

ബീററാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങളായ ടര്‍ണിപ്, കാരററ്, ലെറ്റൂസ്, മധുരക്കിഴങ്ങ്, കാബേജ് എന്നിവയും വടുക്കളകറ്റി ചര്‍മത്തെ സ്നിഗ്ദമാക്കുന്നു.

ചര്‍മത്തില്‍ പുതിയ സെല്ലുകള്‍ നിര്‍മിക്കുക വഴി വൈറ്റമിന്‍ സിയും വടുക്കള്‍ കുറയ്ക്കുന്നു. ഉരുളക്കിഴങ്ങ്, ബ്രൊക്കോളി, കാബേജ്, പച്ചക്കുരുമുളക് എന്നിവ വൈററമിന്‍ സി അടങ്ങിയവയാണ്. ഫലവര്‍ഗങ്ങളായ പേരയ്ക്ക, ക്രാന്‍ബെറി, ബ്ലാക്ക്ബെറി, ഓറഞ്ച്, പപ്പായ, ബ്ലൂബെറി, സ്ട്രോബെറി, കിവി, റാസ്ബെറി എന്നിവയിലും വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

ജ്യൂസ് കുടിക്കുന്നതും ദിവസം എട്ടോ പത്തോ ഗ്ലാസ് വെളളം കുടിയ്ക്കുന്നതും പാടുകളും വടുക്കളും അകറ്റാന്‍ നല്ലതാണ്.



Click it and Unblock the Notifications
