Latest Updates
-
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ
ചര്‍മം നന്നാക്കും ചില ബട്ടറുകള്
സൗന്ദര്യത്തിന് മുഖം മാത്രം നന്നായിരുന്നാല്‍ പോര, ചര്‍മവും നന്നാകണം. ചര്‍മം നന്നാക്കുവാനായി ചില തരം ബട്ടറുകളുണ്ട്.

ഇത്തരം ബട്ടറുകള് കൊണ്ടുള്ള മിശ്രിതങ്ങളുണ്ടാക്കി തേക്കുകയാണെങ്കില്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താമെന്നു മാത്രമല്ലാ, തിളക്കം കൂടുകയും ചെയ്യും.
ഷിയ ബട്ടര്‍ എന്ന ഒരിനം ബട്ടറുണ്ട്. ഇത് സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ചേര്‍ക്കുന്നതാണ്. ഒരിനം മരത്തിന്റെ തടിയില്‍ നിന്നും ലഭിക്കുന്ന ഈ ബട്ടര്‍ ചര്‍മസംരക്ഷണത്തിന് ഉപയോഗിക്കാം.
പകുതി കപ്പ് ഷിയ ബട്ടറില്‍ ആറോ അഞ്ചോ തുള്ളി ബദാം ഓയില്‍ ചേര്‍ത്ത് ദേഹത്തു പുരട്ടി മസാജ് ചെയ്യാം.
അര കപ്പ് ഷിയ ബട്ടര്‍, അര കപ്പ് കറ്റാര്‍ വാഴ ജെല്‍ എന്നിവയെടുത്ത് ദേഹത്തു പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.
വെളിച്ചെണ്ണ ഷിയ ബട്ടറുമായി ചേര്‍ത്ത് ദേഹത്തു പുരട്ടുന്നത് നല്ലതാണ്. ലാവെന്‍ഡര്‍ ഓയിലും ഈ രീതിയില്‍ ഉപയോഗിക്കാം.
കൊക്ക ബട്ടറും ചര്‍മസംരക്ഷണത്തിന് ഉപയോഗിക്കാം. അര കപ്പ് കൊക്കോ ബട്ടര്‍ പത്തു തുള്ളി ഒലീവ് ഓയിലുമായി ചേര്‍ത്ത് ദേഹത്ത് പുരട്ടാം.
കൊക്ക ബട്ടറിനൊപ്പം ഗ്രേപ് സീഡ് ഓയില്‍, ആപ്രിക്കോട്ട് ഓയില്‍ എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.
മാംഗോ ബട്ടര്‍ എന്ന ഒരിനം ബട്ടറും ചര്‍മസൗന്ദര്യത്തിന് നല്ലതാണ്. ഇത് വെളിച്ചെണ്ണ, ലാവെന്‍ഡര്‍ ഓയില്‍ എന്നിവയ്ക്കൊപ്പം ചേര്‍ത്ത് ദേഹത്ത് മസാജ് ചെയ്യാം. കറ്റാര്‍ വാഴയുടെ ജെല്‍ മാംഗോ ബട്ടറുമായി ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്.



Click it and Unblock the Notifications
