Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഒലീവ് ഓയില്‍ കൊണ്ടും ഷേവ് ചെയ്യാം

ഇത് ചെയ്യാനും എളുപ്പം, അല്പം ഒലീവ് ഓയില്‍, എക്സ്ട്രാ വെര്‍ജിന്‍ ഒലീവ് ഓയിലാണ് നല്ലത്, ഒരു കപ്പിലെടുക്കുക. നടുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് ഇത് ഷേവ് ചെയ്യേണ്ടിടത്ത് പുരട്ടുക. കൂടുതല്‍ രോമമുള്ളിടത്ത് അല്പം കൂടുതല്‍ ചേര്‍ക്കാം. പിന്നീട് റേസര്‍ കൊണ്ട് സാധാരണ പോലെ ഷേവ് ചെയ്യാം. ഷേവ് ചെയ്തു കഴിഞ്ഞ് ഇത് കഴുകിക്കളയുകയുമാകാം. വേണമെങ്കില്‍ മുഖത്ത് മോയിസ്ചറൈസറോ അല്പം ഒലീവ് ഓയിലോ പുരട്ടണം.
ഒലീവ് ഓയില്‍ ഉപയോഗിച്ച് ഷേവ് ചെയ്യുമ്പോള്‍ ചില പ്രത്യക ഗുണങ്ങളുണ്ട്. മുഖക്കുരുവുള്ളവര്‍ക്ക് ഷേവിംഗ് ജെല്‍ പുരട്ടി ഷേവ് ചെയ്യുമ്പോള്‍ മുഖത്ത് മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്. കാരണം പത കാരണം ചര്‍മം കൃത്യമായി കാണാനാവില്ലെന്നതു തന്നെ കാരണം. ഒലീവ് ഓയില്‍ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്നമില്ല. ഇത് മുഖം വരളാതെ സൂക്ഷിക്കുകയും ചെയ്യും.
സാധാരണ ഷേവിംഗില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുറിവുകളും ഇത് അകറ്റും. എണ്ണമയമുള്ളതു കൊണ്ട് ഷേവിംഗും എളുപ്പം.
ഒലീവ് ഓയില്‍ ചര്‍മത്തിനും സൗന്ദര്യത്തിനും നല്ലതുമാണ്. ഇതില്‍ രാസവസ്തുക്കളൊന്നും അടങ്ങിയിട്ടില്ലെന്നത് മറ്റൊരു ഗുണം.



Click it and Unblock the Notifications
