Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വീട്ടില്‍ ചെയ്യാം സൗന്ദര്യസംരക്ഷണം

മുഖക്കുരു ടീനേജുകാരുടെ ഒരു പ്രധാന പ്രശ്നമാണ്. ടീനേജില്‍ മാത്രമല്ലാ, അതു കഴിഞ്ഞും ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട്. അബദ്ധത്തില്‍ പൊട്ടിച്ചുപോയാല് ഇത് ആജീവനാന്തം മുഖത്ത് പാടായി നില്‍ക്കുകയും ചെയ്യും. മുഖക്കുരു പരിഹാരത്തിന് ചില വീട്ടുവൈദ്യമിതാ,
ജാതിക്ക പൊടിച്ച് അത് തിളപ്പിക്കാത്ത പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആവര്‍ത്തിച്ചു ചെയ്താല്‍ മുഖക്കുരു മാറും. ഒരു പാടു പോലും മുഖത്ത് അവശേഷിപ്പിക്കാതെ.
മുഖക്കുരു മാറാനുള്ള മറ്റൊരു വഴിയാണ് ഓറഞ്ച് തൊലി ഉപയോഗിക്കുന്നത്. ഇത് വെള്ളം ചേര്‍ത്ത് അരച്ച് മുഖത്തിടാം. ഓറഞ്ച് തൊലി അരച്ചതും കടലമാവും കലര്‍ത്തി മുഖത്തിടാം. ഈ രണ്ടു വഴികളും മുഖക്കുരു മാറ്റാന്‍ സഹായിക്കും. മുഖചര്‍മം വൃത്തിയാവുകയും നിറം വര്‍ദ്ധിക്കുകയും ചെയ്യും. ക്യാരറ്റ് ജ്യൂസ്, തക്കാളി ജ്യൂസ് എന്നിവ ചേര്‍ത്തും കടലമാവു മുഖത്തിടാം. ക്യാരറ്റിലെ വൈറ്റമിന്‍ എ ചര്‍മത്തിന് നല്ലതാണ്. തക്കാളിയ്ക്കും ഓറഞ്ചിനുമാകട്ടെ, ബ്ലീച്ചിംഗ് ഗുണവുമുണ്ട്. ഈ മിശ്രിതങ്ങള്‍ ഉണങ്ങിക്കഴിഞ്ഞ് ഇളംചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകിക്കളയാം.
കറ്റാര്‍വാഴയാണ് മുഖക്കുരുവിനുള്ള മറ്റൊരു ചികിത്സാവിധി. ഇവ വീട്ടില്‍ തന്നെ എളുപ്പത്തില്‍ നട്ടു വളര്‍ത്താവുന്നതേയുള്ളൂ. കറ്റാര്‍വാഴയുടെ ജെല്‍ കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നത് മുഖക്കുരു അകറ്റും. ചര്‍മം വളരെ മൃദുവാകുകയും ചെയ്യും.
അടുത്ത പേജില്‍



Click it and Unblock the Notifications
