Latest Updates
-
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം
ചുളിവുകള്‍, കാരണങ്ങള്‍

ചര്‍മസംരക്ഷണത്തിന് വേണ്ടി ചെയ്യുന്ന മസാജ് ചിലപ്പോഴൊക്കെ ചുളിവുകള്‍ വരുത്തു വയ്ക്കും. മസാജ് ചെയ്യുന്ന ദിശ പ്രധാനം. എപ്പോഴും മുകളിലേക്കാണ് മസാജ് ചെയ്യേണ്ടത്. കീഴേക്കു മസാജ് ചെയ്യുന്നത് മുഖത്തും ചുളിവുകള്‍ വരാനും ചര്‍മം തൂങ്ങാനും ഇടയാക്കും.
വശം തിരിഞ്ഞും കമഴ്ന്നു കിടന്നും ഉറങ്ങുന്നത് ചര്‍മത്തില്‍ ചുളിവുണ്ടാക്കും. സ്ഥിരം ഇതേ രീതിയാണെങ്കില്‍ സാധ്യത കൂടുതലുമാണ്. മലര്‍ന്നു കിടന്ന് ഉറങ്ങുന്നതാണ് ചര്‍മത്തിന് നല്ലത്.
പെട്ടെന്ന് വണ്ണം കുറയ്ക്കുന്നതും ചര്‍മത്തില്‍ ചുളിവുകളുണ്ടാക്കും. ക്രാഷ് ഡയറ്റും മറ്റുമെടുത്ത് തടി പെട്ടെന്നു കുറയ്ക്കമ്പോള്‍ ചര്‍മത്തിനടിയിലെ കൊഴുപ്പ് കുറയുകയാണ് ചെയ്യുന്നത്. എന്നാല്‍ ചര്‍മം ഇതുമായി ചേര്‍ന്നു വരാന്‍ സമയമെടുക്കും. ഇതും മുഖത്ത് ചുളിവുകള്‍ സൃഷ്ടിക്കും.
ബ്യൂട്ടി സ്ലീപ്പ് പ്രധാനം. ആവശ്യത്തിന് ഉറങ്ങേണ്ടത് ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ചര്‍മത്തില്‍ ചുളിവുകളുണ്ടാക്കും. കണ്ണുകളുടെ സൗന്ദര്യത്തെയും ഉറക്കക്കുറവ് ബാധിക്കും.
ആവശ്യത്തിനും അനാവശ്യത്തിനും നെറ്റി ചുളിക്കുന്ന സ്വാഭാവമുണ്ടോ. നിസാരമായി തോന്നാമെങ്കിലും നെറ്റിയില്‍ വരകള്‍ വീഴാന്‍ ഇത് കാരണമാകും. അതുപോലെ വല്ലാതെ തുറന്നു ചിരിക്കുന്ന സ്വഭാവം ചുണ്ടുകള്‍ക്ക് ചുറ്റുമുള്ള ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാക്കും.
കണ്ണു തിരുമ്മുന്നത് കണ്ണിനു മാത്രമല്ലാ, കണ്ണിന് ചുറ്റുമുള്ള ചര്‍മത്തിനും കേടാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ കണ്ണിന് ചുറ്റുമുള്ള ചര്‍മം ചുളിയുകയാണ് ചെയ്യുന്നത്.
ചര്‍മത്തിന്റെ മുഖ്യശത്രുവാണ് സൂര്യന് എന്നു വേണമെങ്കില്‍ പറയാം. കടുത്ത വെയിലും സൂര്യപ്രകാശവും ചര്‍മത്തെ വരണ്ടതാക്കും. മുഖത്ത് ചുളിവുകള്‍ വീഴുകയും ചെയ്യും. ഇതുകൂടാതെ സൂര്യരശ്മികള്‍ മുഖത്തു തട്ടുമ്പോള്‍ മുഖം ചുളിക്കുന്ന ശീലവും മുഖത്ത് ചുളിവുകള്‍ക്ക് കാരണമാകും.
ചര്‍മത്തെ ചുളിവുകളില്‍ നിന്ന് രക്ഷിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.



Click it and Unblock the Notifications
