Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
സൗന്ദര്യത്തിന് ഫലവര്‍ഗങ്ങള്‍

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് പഴം. ചെറുപഴം, ഏത്തപ്പഴം, റോബസ്റ്റ എന്നിങ്ങനെ വിവിധതരം പഴങ്ങളുണ്ട്. ഇവയിലുള്ള വൈറ്റമിന്‍ എ, ബി, ഇ എന്നിവ ആന്റി ഏജിംഗ് ആയി പ്രവര്‍ത്തിക്കുന്നു. പഴം ഉടച്ച് മുഖത്തു തേക്കുന്നത് ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ചെറുനാരങ്ങ ചര്‍മസൗന്ദര്യത്തിന് ഏറ്റവും ചേര്‍ന്ന ഒന്നാണെന്ന് പറയാം. ഇതിലെ വൈറ്റമിന്‍ സി നല്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ചെറുചൂടുവെള്ളത്തില്‍ അലപം തേനും നാരങ്ങാനീരും ചേര്‍ത്ത് രാവിലെ വെറുവയറില് കുടിച്ചാല്‍ ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളപ്പെടും. അങ്ങനെ ഇത് നല്ലൊരു ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്നു. നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തു തേച്ചാല്‍ നിറം വര്‍ദ്ധിക്കും.
ആപ്പിളും ആരോഗ്യത്തോടൊപ്പം സൗന്ദര്യവും സംരക്ഷിക്കുന്നുണ്ട്. ആപ്പിളിലെ ആന്റി ഓക്സിഡന്റ് ചര്‍മം അയഞ്ഞുതൂങ്ങാതെ സംരക്ഷിക്കുന്നു. ഉടച്ച ആപ്പിള്‍ തേനും ഓട്സും പനിനീരും ചേര്‍ത്ത് നല്ലൊന്നാന്തരം ഫേസ് മാസ്കായി ഉപയോഗിക്കാം.
ഓറഞ്ചും നല്ലൊരു സൗന്ദര്യസംരക്ഷണ വസ്തുവാണ്, ഓറഞ്ചിലെ വൈറ്റമിന്‍ സി ചര്‍മത്തിനും ശരീരത്തിനും ആവശ്യമായ പോഷകങ്ങള്‍ നല്ുകുന്നുണ്ട്. ഓറഞ്ച് നീരും ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചതും ചര്‍മസംരക്ഷണത്തിന് ഉപകരിക്കും.
പപ്പായയിലെ ആന്റി ഓക്സിഡന്റുകളും സൗന്ദര്യസംരക്ഷണത്തിന് ഉപകരിക്കുന്നവയാണ്. ഇതിലെ പാപെയ്ന്‍ എന്ന എന്‍സൈം ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കാന്‍ സഹായിക്കും. പപ്പായ മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കും.
മാങ്ങയും ചര്‍മസൗന്ദര്യത്തിന് സഹായിക്കുന്നുണ്ട്. ഇതില്‍ വൈറ്റമിന്‍ എയും ധാരാളം ആന്റി ഓക്സിഡന്റുകളും ഉണ്ട്. ചര്‍മത്തിന്റെ ദൃഢത കാത്തുസൂക്ഷിക്കാനും ചര്‍മം പ്രായമാകാതെ തടയാനും ഇതിന് കഴിയും.



Click it and Unblock the Notifications
