Latest Updates
-
2026 ജൂലൈ 18: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും പ്രണയ സൗഭാഗ്യവും തേടിയെത്തും! -
2026 ജൂലൈ 18 നക്ഷത്രഫലം: കരിയറിൽ നേട്ടവും സാമ്പത്തിക ഭദ്രതയും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ചരിത്രം കുറിക്കാൻ വിക്രം-1: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം ഇന്ന് ശ്രീഹരിക്കോട്ടയിൽ കുതിച്ചുയരുന്നു -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ?
ചെറുപ്പത്തിലേ ചര്‍മ്മത്തില്‍ ചുളിവുകളോ: അതൊരു സൂചനയാണ്, അത്യധികം ശ്രദ്ധ വേണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള് പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഓരോ അവസ്ഥയിലും നമ്മള് കാണിക്കുന്ന അശ്രദ്ധ പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം നമ്മള് അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എന്തൊക്കെയായാലും ചര്‍മ്മത്തിലുണ്ടാവുന്ന ചെറിയ മാറ്റം പോലും പലപ്പോഴും ആരോഗ്യത്ത പ്രശ്നത്തിലാക്കുന്നതാണ്. എന്നാല്‍ ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ഇത് പലപ്പോഴും എന്തുകൊണ്ടാണ് ചെറുപ്പത്തില്‍ തന്നെ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നമ്മുടെ തന്നെ ചില ശീലങ്ങളാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ വഷളാക്കുന്നത്. പലരും ഇത്തരം ചുളിവുകളെ മറികടക്കുന്നതിന് വേണ്ടി പലപ്പോഴും ക്രീമും ലോഷനും എല്ലാം ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരം ചുളിവുകള്‍ക്ക് പുറകില്‍ ചില കാരണങ്ങള്‍ ഉണ്ട് എന്നതാണ് സത്യം. അതെന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് നാം അറിഞ്ഞിരിക്കേണ്ടത്. ശരീരത്തിലുണ്ടാവുന്ന ഇത്തരം ചുളിവുകള്‍ക്ക് നമുക്ക് പരിഹാരവും കാണാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.
കൂടുതല്‍ സൂര്യപ്രകാശം കൊള്ളുന്നത്
സൂര്യപ്രകാശം കൂടുതല്‍ കൊള്ളുന്നത് നിങ്ങളുടെ അകാല ചുളിവുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നേരിട്ടുള്ള സൂര്യപ്രകാശം കൊള്ളുന്നത് ചര്‍മ്മത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും ചുളിവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പുറത്ത് പോവുമ്പോള്‍ സണ്‍സ്ക്രീന്‍ ഇടുന്നത് പരമാവധി വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ചുളിവുകള്‍ അകറ്റുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

അധിക പഞ്ചസാര കഴിക്കുന്നത്
ചിലര്‍ക്ക് മധുരം കൂടുതല്‍ ഇഷ്ടമായിരിക്കും. എന്നാല്‍ അത് ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തെ വേഗം പ്രായമാക്കുന്നു. പ്രത്യേകിച്ച് അധിക മധുരം കഴിക്കുന്നവരില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ പ്രോട്ടീന്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ ഇലാസ്തികത കുറക്കുകയും ചര്‍മ്മത്തെ പെട്ടെന്ന് പ്രായമാവുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പഞ്ചസാരയുടെ അളവ് പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കുക.
അമിത സമ്മര്‍ദ്ദം
പല കാരണങ്ങള്‍ കൊണ്ട് നിങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇത്തരം സമ്മര്‍ദ്ദം ആരോഗ്യത്തിന് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിന്റെ കാര്യത്തിലും സമ്മര്‍ദ്ദം ഒരു വെല്ലുവിളി തന്നെയാണ്. കഠിനമായ അല്ലെങ്കില്‍ നിരന്തരമായ സമ്മര്‍ദ്ദം ശരീരത്തില്‍ ഉണ്ടാവുമ്പോള്‍ ഇത് അഡ്രീനല്‍ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ ശരീരത്തിന് പെട്ടെന്ന് പ്രായമാകുന്ന അവസ്ഥയുണ്ടാവുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉള്‍പ്പടെ വര്‍ദ്ധിപ്പിക്കുന്നു.

ഉറക്കക്കുറവ്
നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും ഇത്തരം അവസ്ഥകളിലേക്ക് നയിക്കുന്നു. ഒരു മനുഷ്യന് ചുരുങ്ങിയത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങേണ്ടതാണ്. അല്ലാത്ത അവസ്ഥയില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളിലേക്ക് എത്തിക്കുന്നു.. ഇത് കൊളാജന്‍ ഉത്പാദനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും ചര്‍മ്മത്തിനെ അകാല വാര്‍ദ്ധക്യത്തിലേക്കും ചുളിവുകളിലേക്കും എത്തിക്കുന്നു. അതുമാത്രമല്ല ഉറക്കക്കുറവ് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും കൗമാരക്കാരില്‍ അകാല ചുളിവുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
മലിനീകരണം
വായു മലിനീകരണവും ഇത്തരത്തില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പലപ്പോഴും ഇത് നിങ്ങളില്‍ ഓക്സിഡേറ്റീവ് സ്ട്രെസിക്ക് കാരണമാകും, ഇത് അകാല ചുളിവുകള്‍ പോലെയുള്ള ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ പരമാവധി മലിനീകരണത്തില്‍ നിന്ന് പുറത്തേക്ക് കടക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തിലും വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ അര്‍ത്ഥത്തിലും വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.

വരണ്ട ചര്‍മ്മം
വരണ്ട ചര്‍മ്മവും ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയില്‍ ചര്‍മ്മത്തിലെ കോശങ്ങള്‍ ചുരുങ്ങുകയും ചില കോശങ്ങള്‍ പ്രശ്നത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ ശരീരത്തില്‍ വരളും ചുളിവുകളും വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളില്‍ അകാല വാര്‍ദ്ധക്യം എന്ന അവസ്ഥയുണ്ടാക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളെ നമുക്ക് വീട്ടില്‍ തന്നെ പരിഹരിക്കാന്‍ സാധിക്കും. എപ്രകാരം എന്ന് നോക്കാം.
മുഖം മസാജ് ചെയ്യുക
നിങ്ങള്‍ ചര്‍മ്മവും മുഖവും സ്ഥിരമായി മസ്സാജ് ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് അകാല വാര്‍ദ്ധക്യത്തില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. മസ്സാജ് ചെയ്യുന്നതിന് വേണ്ടി ഒലിവ് ഓയില്‍, ബദാം ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്.

തേന്‍ പുരട്ടുക
പല ചര്‍മ്മപ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് തേന്‍ ഉപയോഗിക്കാവുന്നതാണ് ഇത് ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകളും പരിഹരിച്ച് വരണ്ടതും ചുളിവുകളുള്ളതുമായ ചര്‍മ്മത്തില്‍ നിന്ന് പരിഹാരം നല്‍കുകയും ചെയ്യുന്നു. ദിനവും ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം നല്കി മുഖത്തിന് തിളക്കവും നല്കുന്നു.
കറ്റാര്‍ വാഴ
ചര്‍മ്മസംരക്ഷണത്തിന് വേണ്ടി കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നതിനും അകാല വാര്‍ദ്ധക്യം ചര്‍മ്മത്തിലെ ചുളിവുകള്‍ എന്നീ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കറ്റാര്‍വാഴ ജെല്‍ ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ചുളിവുകളില്ലാത്ത ചര്‍മ്മം സമ്മാനിക്കുന്നു.




Click it and Unblock the Notifications
