Latest Updates
-
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം!
കറ്റാര്‍വാഴ ആര്യവേപ്പ് കാച്ചെണ്ണ: മുടിയെത്തും മുട്ടോളം- ഒരു മാസം കാത്തിരിക്കണം
മുടിയുടെ ആരോഗ്യം എന്നത് എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ട അവസ്ഥ പലപ്പോഴും ഉണ്ടാവുന്നുണ്ട്. കാരണം പല വിധത്തിലുള്ള കാരണങ്ങളാല്‍ നമ്മുടെ മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നു. അതില്‍ തന്നെ പലപ്പോഴും കാലാവസ്ഥയും നാം ഉപയോഗിക്കുന്ന കേശസംരക്ഷണ വസ്തുക്കളും എല്ലാ ഒരു കാരണം തന്നെയാവാം. എന്നാല്‍ ഈ പ്രശ്നങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും വേണ്ടി നാടന്‍ പ്രയോഗങ്ങള്‍ തന്നെയാണ് എന്തുകൊണ്ടും ഉത്തമം.

കറ്റാര്‍വാഴയും ആര്യവേപ്പും ഇത്തരത്തില്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ മുന്നിലാണ്. കറ്റാര്‍വാഴ ആര്യവേപ്പ് ചേര്‍ന്ന് തയ്യാറാക്കുന്ന എണ്ണ മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും നീളവും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എന്തൊക്കെ ഗുണങ്ങള്‍ നല്‍കും എന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇതെങ്ങനെ ഉപയോഗിക്കും, എപ്രകാരം തയ്യാറാക്കണം എന്നുള്ളതും. ആര്യവേപ്പും കറ്റാര്‍വാഴയും ചേര്‍ന്ന എണ്ണ തയ്യാറാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
എണ്ണ തയ്യാറാക്കാന്‍
Most read: ആരും കൊതിക്കുന്ന അഴകുള്ള മുടിക്ക് ഒറ്റക്കൂട്ടില്‍ ഒരുങ്ങുന്ന ഒറ്റമൂലി
എപ്പോഴും മുടിയില്‍ തേക്കാന്‍ ഉപയോഗിക്കുന്ന എണ്ണ എന്ന് പറയുന്നത് സ്വയം വീട്ടില്‍ തയ്യാറാക്കി ഉപോഗിക്കുന്നതാണ് നല്ലത്. കാരണം ഇത് മുടിയുടെ ആരോഗ്യത്തിനും മറ്റ് പാര്‍ശ്വഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും നല്ലതാണ്. അതിന് വേണ്ടി ഒരു കപ്പ് വെളിച്ചെണ്ണ എടുത്ത് നല്ലതുപോലെ ചൂടാക്കുക. അതിലേക്ക് ഒരു കറ്റാര്‍വാഴയുടെ തണ്ട് എടുത്ത് നല്ലതുപോലെ മുറിച്ച് ചേര്‍ക്കുക. ഇത് നല്ലതുപോലെ വാടി വരുമ്പോള്‍ അതിലേക്ക് ആര്യവേപ്പിന്റെ ഇല ഒന്നോ രണ്ടോ തണ്ട് ചേര്‍ക്കുക. ഇല നല്ലതുപോലെ ഉണങ്ങിക്കരിഞ്ഞ് വരുന്ന പരുവമാവുമ്പോള്‍ തീ ഓഫ് ചെയത് തണുക്കുന്നതിന് വേണ്ടി മാറ്റി വെക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. എന്തൊക്കെ ഗുണങ്ങള്‍ എന്ന് നോക്കാം.
മുടി വളരാന്‍ സഹായിക്കുന്നു

പലപ്പോഴും മുടി വളര്‍ത്തുക എന്നത് പലരിലും അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതാണ്. എന്നാല്‍ മുടി വളരാന്‍ സഹായിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മുന്നിലാണ് ഈ എണ്ണ. ഇത് മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അത് കൂടാതെ തന്നെ നല്ല ആരോഗ്യമുള്ള സ്ട്രോംങ് ആയ മുടി വളരുന്നതിനും സഹായിക്കുന്നു. ദിനവും അരമണിക്കൂര്‍ മുന്‍പെങ്കിലും എണ്ണ തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
താരനെ ഇല്ലാതാക്കുന്നു
താരന് പലരേയും വെട്ടിലാക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ആര്യവേപ്പ് മിക്സ് ചെയ്ത എണ്ണ ഉപയോഗിക്കാം. കാരണം താരനെ തുരത്തുന്നതില്‍ ആര്യവേപ്പ് എപ്പോഴും മുന്നില്‍ തന്നെയാണ്. ഇത് നിങ്ങളുടെ മുടിയുടെ ഘടനയിലും മാറ്റം വരുത്തുന്നു. എല്ലാ തരത്തിലും മുടിക്ക് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ആര്യവേപ്പ്. ഇത് താരന് മൂലമുണ്ടാകുന്ന ചൊറിച്ചിലും ഇല്ലാതാക്കി താരനെ പൂര്‍ണമായും അകറ്റുന്നു. തലയിലെ ഫംഗസ് അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ എണ്ണ.
മുടിക്ക് കറുപ്പ് നിറം നല്കുന്നു

നരക്കുന്ന മുടി പലരുടേയും ആത്മവിശ്വാസത്തെ ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും മുടിയുടെ നരയെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് സ്ഥിരമായി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടിയുടെ കറുപ്പ് നിറം എന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ സംശയമൊന്നും കൂടാതെ നിങ്ങള്‍ക്ക് മുടിക്ക് കറുപ്പ് നിറം നല്‍കുന്നതിന് വേണ്ടി ഈ എണ്ണ സ്ഥിരമായി ഉപയോഗിക്കാം. മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലും മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതാണ് ഈ എണ്ണ.
തലയോട്ടിയില്‍ ആരോഗ്യം

മുടിയുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് തലയോട്ടിയാണ്. കാരണം തലയോട്ടിയിലെ ആരോഗ്യമില്ലായ്മ പലപ്പോഴും മുടിയുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നു. അതുകൊണ്ട് തലയോട്ടിയുടെ ആരോഗ്യം പ്രധാനം തന്നെയാണ്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ആര്യവേപ്പും കറ്റാര്‍വാഴയും മിക്സ് ചെയ്ത എണ്ണ തേക്കാം. ഇത് തലയോട്ടിയില്‍ നിന്ന് നല്ല കരുത്തുള്ള മുടി ഉണ്ടാവുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. എല്ലാ തരത്തിലും മുടിക്ക് തിളക്കവും ആരോഗ്യവും നല്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
ഈരിനും പേനിനും പരിഹാരം
ഈരും പേനും പലരുടേയും ഉറക്കം കെടുത്തുന്നതാണ്. അതിന് പരിഹാരം കാണുന്നതിനും മുടിയില്‍ നിന്ന് ഇവയെ ലവലേശമില്ലാതെ തുരത്തുന്നതിനും ആര്യവേപ്പും കറ്റാര്‍വാഴയും മിക്സ് ചെയ്ത് തയ്യാറാക്കിയ എണ്ണ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഈ എണ്ണ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു എന്നതില്‍ സംശയം വേണ്ട. സഹിക്കാന്‍ പറ്റാത്ത ചൊറിച്ചിലും അസ്വസ്ഥതയുമാണ് ഈരും പേനും നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാം.



Click it and Unblock the Notifications
