Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
ആരും കൊതിക്കുന്ന അഴകുള്ള മുടിക്ക് ഒറ്റക്കൂട്ടില്‍ ഒരുങ്ങുന്ന ഒറ്റമൂലി
മുടിയുടെ ആരോഗ്യവും കരുത്തും എപ്പോഴും നിലനിര്‍ത്തുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കാവുന്നതാണ്. എപ്പോഴും മുടിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ ചിലതാണ് താരന്‍, മുടി കൊഴിച്ചില്‍, മുടിയുടെ അറ്റം പിളരുന്നത്, മുടിക്ക് തിളക്കം കുറയുന്നത്, മുടി പൊട്ടിപ്പോവുന്നത് തുടങ്ങിയവ. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമാവുന്ന ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ തന്നെ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും അതെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഗുണമാണോ ദോഷമാണോ നല്‍കുന്നത് എന്ന കാര്യത്തില്‍ പോലും തീരുമാനമാവുന്നില്ല.

എന്നാല്‍ മുടിയുടെ പ്രശ്‌നങ്ങളെ എല്ലാം ഒറ്റക്കൂട്ടില്‍ ഇല്ലാതാക്കുന്ന ചില ഹെയര്‍മാസ്‌കുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഇവയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ വീട്ടില്‍ തയ്യാറാക്കുന്നത് ആയതു കൊണ്ട് തന്നെ ഒരിക്കലും മുടിയുടെ ആരോഗ്യത്തെ ഇത് ബാധിക്കുകയുമില്ല, പാര്‍ശ്വഫലങ്ങള്‍ ഒട്ടും ഉണ്ടാക്കുകയും ഇല്ല. ഇതിലൂടെ മുടിയുടെ ആരോഗ്യം ഒട്ടും പ്രശ്‌നത്തിലാവുകയും ഇല്ല. എന്തൊക്കെയാണ് ഈ ഒറ്റക്കൂട്ടില്‍ തയ്യാറാക്കാവുന്ന ഹെയര്‍മാസ്‌കുകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.
വരണ്ട മുടിക്ക് കറ്റാര്‍ വാഴ

മുടിയുടെ ഓരോ പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ് വേണം അവക്കുള്ള പ്രതിവിധി കണ്ടെത്തുന്നതിന്. കറ്റാര്‍വാഴ ഇത്തരത്തില്‍ വരണ്ട മുടിയുടെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ള മോയ്‌സ്ചുറൈസിംഗ് ഗുണങ്ങളാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് മുടിയിഴകളില്‍ ഒരു സംരക്ഷിത പാളിയായി പ്രവര്‍ത്തിക്കുന്നു. മുടിയുടെ കേടുപാടുകളും പൊട്ടലുകളും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും കറ്റാര്‍വാഴ സഹായിക്കുന്നു. മുടി നല്ലതുപോലെ കഴുകിയ ശേഷം കറ്റാര്‍വാഴ നീര് പിഴിഞ്ഞെടുത്ത് ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം ഇത് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.
മുടി വളരാന്‍ റോസ്‌മേരി

മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് റോസ്‌മേരി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ രോമകൂപങ്ങളെ ഉത്തേജിപ്പിക്കുന്നതിനും കഷണ്ടി പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. റോസ്‌മേരിയില്‍ അടങ്ങിയിരിക്കുന്ന 'കാര്‍നോസിക് ആസിഡ്' ആണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് നിങ്ങളുടെ മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയും മുടിയുടെ വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. അല്‍പം വെള്ളത്തില്‍ റോസ്‌മേരി തണ്ടുകള്‍ മുറിച്ചിട്ട് ഇത് തിളപ്പിച്ച് നല്ലതുപോല തണുത്ത ശേഷം അരിച്ചെടുത്ത് ഇത് കൊണ്ട് മുടി കഴുകുക. ഇതിലൂടെ നിങ്ങള്‍ക്ക് മുടിയുടെ അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
മുടി കൊഴിച്ചിലിന് ഉള്ളി

ഉള്ളി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. കാരണം ഉള്ളിയില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ രോമകൂപങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും കൊളാജന്‍ മുടിയുടെ ആരോഗ്യത്തിനും മുടിയുടെ കരുത്തിനും സഹായിക്കുന്നതാണ് ഉള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടിയുടെ വേരിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മുടി വേഗത്തില്‍ വളര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് വേരുകള്‍ ശക്തമാക്കുകയും മുടി കൊഴിച്ചില്‍ കുറക്കുകയും ചെയ്യുന്നു. ഒരു വലിയ ഉള്ളി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി നീരെടുത്ത് അത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിക്ക് കരുത്തും നല്‍കുന്നു വളര്‍ച്ചക്കും സഹായിക്കുന്നു.
മുടി വളരാന്‍ കഞ്ഞിവെള്ളം

മുടി വളരുന്ന കാര്യത്തില്‍ കഞ്ഞി വെള്ളം മികച്ച ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കഞ്ഞി വെള്ളം മാത്രമല്ല അരി കഴുകിയ വെള്ളവും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ഇനോസിറ്റോള്‍ എന്ന ഘടകമാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് മുടി വളരുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അരി കഴുകിയ വെള്ളം അല്ലെങ്കില്‍ കഞ്ഞിവെള്ളം മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മുടിയില്‍ ഇത് ഉപയോഗിച്ച് രണ്ട് തവണ കഴുകാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നു.
കറുവപ്പട്ട ഇല താരന് പരിഹാരം

താരന്‍ എന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടി കറുവപ്പട്ട ഇല നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല താരനേയും താരന്‍ മൂലമുണ്ടാവുന്ന ചൊറിച്ചിലിനേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് മുടിയുടെ ആരോഗ്യത്തിനും താരനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നത്. അതിന് വേണ്ടി കറുവപ്പട്ട ഇല എടുത്ത് വെള്ളത്തില്‍ ചേര്‍ത്ത് 15 മിനിറ്റോളം തിളപ്പിക്കുക. അതിന് ശേഷം തലയോട്ടിയില്‍ ഇത് തണുത്തതിന് ശേഷം കഴുകി വൃത്തിയാക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് കൊണ്ട് മുടി കഴുകുന്നത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications












