Latest Updates
-
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി
ശരീരദുര്‍ഗന്ധം സ്വാഭാവികമായും കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണം
ആരോഗ്യസംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സൗന്ദര്യ സംരക്ഷണവും. പലപ്പോഴും പലരും അതിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് തന്നെയാണ് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നായിരിക്കും ശരീരദുര്‍ഗന്ധം. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. ശരീരദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടി മടുത്തവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കിടയില്‍ പലപ്പോഴും ശരീര ദുര്‍ഗന്ധം പലര്‍ക്കും ഒരു പ്രശ്നമാകാം. പക്ഷേ ചില ഭക്ഷണങ്ങള്‍ അനിയന്ത്രിക്കാന് സഹായിച്ചേക്കാം. ഡിയോഡറന്റുകളും പെര്‍ഫ്യൂമുകളും സാധാരണ പരിഹാരങ്ങളാണെങ്കിലും, ഭക്ഷണക്രമത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ക്കും ഒരു പങ്കു വഹിക്കാന്‍ കഴിയും. ശരീര ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഇതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ അതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇത് സഹായിച്ചേക്കാം, അതുവഴി അസുഖകരമായ ദുര്‍ഗന്ധം കുറയ്ക്കാന്‍ സാധ്യതയുണ്ട്. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉന്മേഷത്തിനും സഹായിക്കും. അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നതുമാണ്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു.
സിട്രസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ ഇവ സഹായിക്കും. ഈ പഴങ്ങള്‍ കഴിക്കുന്നത് പുതിയ സുഗന്ധം നല്കാന് സഹായിച്ചേക്കാം. മാത്രമല്ല ശരീരദുര്‍ഗന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഏറ്റവും സഹായിക്കുന്നതാണ് ഈ സിട്രസ് പഴങ്ങള്‍. ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സിട്രസ് പഴങ്ങള്‍ സഹായിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇലക്കറികള്‍
ചീര, കാലെ തുടങ്ങിയ ഇലക്കറികളില്‍ ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തം ദുര്‍ഗന്ധം നിര്‍വീര്യമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പച്ചക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീര ദുര്‍ഗന്ധം അകറ്റി നിര്‍ത്താന്‍ സഹായിക്കും. ഇത് ഭക്ഷണത്തോടൊപ്പമോ അല്ലെങ്കില്‍ സാലഡ് പോലുള്ളവയാക്കിയോ കഴിക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സ്ഥിരമായി ഇലക്കറികള്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ഇതിലൂടെ അവസാനിക്കുകയും ചെയ്യുന്നു.
ഔഷധസസ്യങ്ങള്‍
പാഴ്സ്ലി, പുതിന തുടങ്ങിയ ഔഷധസസ്യങ്ങള്‍ക്ക് സ്വാഭാവിക ദുര്‍ഗന്ധം അകറ്റുന്ന ഗുണങ്ങളുണ്ട്. പതിവായി കഴിക്കുന്നത് ശ്വാസത്തിന് പുതുമ നല്‍കുകയും ശരീര ദുര്‍ഗന്ധം കുറയ്ക്കുകയും ചെയ്യും. ഇവ വായ്നാറ്റം പോലുള്ളവയേയും വിയര്‍പ്പ ഗന്ധത്തേയും പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സ്ഥിരമാക്കുന്നത് വഴി ആരോഗ്യം മികച്ചതാക്കും എന്നത്ില് സംശയം വേണ്ട. എല്ലാ തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ഇവ സഹായിക്കുന്നു.
പെരുംജീരകം വിത്തുകള്‍
പെരുംജീരകം പലപ്പോഴും വായ ഫ്രഷ്നറായി ഉപയോഗിക്കാറുണ്ട്. ഇവ ചവയ്ക്കുന്നത് ശ്വസനം പുതുക്കാന്‍ മാത്രമല്ല, ശരീര ദുര്‍ഗന്ധം നിയന്ത്രിക്കാനും സഹായിക്കും. ഇത് വായ്നാറ്റത്തോടൊപ്പം തന്നെ ശരീരദുര്‍ഗന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതത്തില്‍ ഫ്രഷ്നസ് നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു.
തക്കാളി
തക്കാളിയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതും പ്രകൃതിദത്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതുമാണ്. ഇത് സ്ഥിരമാക്കുന്നത് വിയര്‍പ്പ് ഉത്പാദനം കുറയ്ക്കാന്‍ സഹായിക്കും, ഇത് ശരീര ദുര്‍ഗന്ധം കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യത്തോടെയുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് തക്കാളി സഹായിക്കുന്നു. അതോടൊപ്പം തന്നെ വെള്ളം കുടിക്കേണ്ടതും അനിവാര്യമാണ്. കാരണം ആരോഗ്യത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു, ഇത് ശരീര ദുര്‍ഗന്ധം കുറയ്ക്കും.



Click it and Unblock the Notifications
