Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ചെറിയ കണ്ണുകള്‍ വലുതാക്കാം
ഹോളിവുഡിലെയും ബോളിവുഡിലെയും സുന്ദരികളുടെ മനോഹരമായ വലിയ കണ്ണുകള്‍ കാണുമ്പോള്‍ അസൂയ തോന്നാറുണ്ടോ?
ചെറിയ കണ്ണുകള്‍ ഉള്ളവരേക്കാള്‍ വലിയ കണ്ണുകളുള്ള സ്ത്രീകളാണ് സുന്ദരികള്‍ എന്നാണ് പൊതുവെയുള്ള വിശ്വാസം. മേക് അപ് വിദഗ്ധര്‍ പറയുന്നത് ചെറിയ ചില തന്ത്രങ്ങളിലൂടെ ചെറിയ കണ്ണുകളെയും മനോഹരമാക്കാം എന്നാണ്. അതിന് എന്ത് ചെയ്യണമെന്നാണ് ഇവിടെ പറയുന്നത്.

- കണ്പോളകളില് നേര്‍ത്ത ഐഷാഡോ നല്‍കുന്നത് കണ്ണുകള്‍ക്ക് വലുപ്പം തോന്നാന്‍ സഹായിക്കും. ഇളം തവിട്ട് അല്ലെങ്കില്‍ പിങ്ക് നിറങ്ങളും നിറമില്ലാത്ത ഐഷാഡോയും കണ്ണുകളുടെ ആകൃതിയും ഭംഗിയും ഏടുത്ത് കാട്ടാന്‍ സഹായിക്കും.
- കണ്ണിന് മാത്രമല്ല പുരികത്തിനും ശ്രദ്ധ നല്‍കണം.നല്ല ആകൃതിയില്‍ നിര്‍ത്തിയിരിക്കുന്ന പുരികം മുഖത്തിന്റെ ഭംഗിയില്‍ വളരെ വ്യത്യാസം വരുത്തും. അതിനാല്‍ എല്ലായ്പ്പോഴും പുരികം വൃത്തിയായി ആകൃതിയില്‍ നിര്‍ത്തുക. കണ്ണിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഇത് വഴി തെളിയിക്കും.

- കണ്ണിന് ചുറ്റും കറുത്ത വലയം ഉണ്ടോ? എങ്കില്‍ ഇവ നിങ്ങളുടെ കണ്ണ് ചെറുതാണന്ന് തോന്നിപ്പിക്കും. കണ്ണിലെ മറ്റ് മേക്അപ്പുകള്‍ ചെയ്യുന്നതിന് മുമ്പ് കണ്ണുകളുടെ താഴെയുള്ള കറുത്ത പാടുകള്‍ മറയ്ക്കുക.
- ക്ഷീണിച്ച , ചീര്‍ത്ത കണ്ണുകളും കണ്ണിന് താഴെയുള്ള തൂക്കവും നിങ്ങളുടെ ഭംഗി കുറയ്ക്കും. കണ്ണന് തണുപ്പ് നല്കി ആയാസം കുറയ്ക്കുക. കറ്റാര്‍വാഴ, കര്‍പ്പൂരതൈലം എന്നിവകൊണ്ടുള്ള ഐപില്ലോ അല്ലെങ്കില്‍ തണുത്ത ടീബാഗ് എന്നിവ ഇതിന് മികച്ചതാണ്.
-പുരികത്തിന് നേര്‍ത്ത രീതിയില്‍ നിറം നല്‍കുന്നത് കണ്ണുകളുടെ ഭംഗി എടുത്തു കാണിക്കാന്‍ നല്ലതാണ്.

- താഴെത്തെ കണ് പീലികള്‍ക്ക് മാത്രം ശ്രദ്ധ നല്‍കാതെ മുകളിലത്തെ കണ്‍പോളയിലും ഐലൈനര്‍ നല്‍കുക. കണ്ണ് തുറക്കുമ്പോള്‍ അല്പം വലുതാണന്ന് തോന്നിക്കാന്‍ ഇത് സഹായിക്കും. കണ്പോള തീരുന്നിടത്ത് ഐലൈനര്‍ എഴുതുന്നത് നിര്‍ത്തരുത് ഒരല്പം കൂടി നീട്ടി വരയ്ക്കുക.
- കണ്പീലികള് ചെറുതായി ചുരുട്ടുന്നതും മസ്കാര ഉപയോഗിക്കുന്നതും കണ്ണുകളുടെ ഭംഗി കൂട്ടാന്‍ സഹായിക്കും.കയ്യിലൊതുങ്ങും ബ്യൂട്ടി ട്രിക്സ് !!



Click it and Unblock the Notifications
