Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിദ്യാ ബാലന് എന്തിനിത്ര 'ഡേര്ട്ടി'യായി?
ഫിലിം അവാര്ഡുകളില് നടീനടന്മാരുടെ മിന്നും പ്രകടനത്തിന് മാത്രമല്ലാ, അവാര്ഡ്. ഇവര് ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും വരെ അഭിനന്ദനങ്ങള്ക്കും വിമര്ശനങ്ങള്ക്കും കാരണമാകും. പ്രത്യേകിച്ച് ഇന്റര്നാഷണല് ഫിലിം അവാര്ഡുകളിലെ ആയിരമായിരം നാവുകളുടെ മുനയൊടിക്കണമെങ്കില് ഇത് അത്യാവശ്യം.

ഇത്തവണ സിംഗപ്പൂരില് നടന്ന ഇന്റര്നാഷണല് ഇന്ത്യന് ഫിലിം ഫെസ്റ്റിവല് അവാര്ഡ് ദാനച്ചടങ്ങിനെ പറ്റിയാണ് പറഞ്ഞു വരുന്നത്. ഇതില് ഡേര്ട്ടി പിക്ചര് എന്ന സിനിമയിലെ പ്രകടനത്തിന് അവാര്ഡ് നേടിയ വിദ്യാ ബാലന്റെ വേഷവും മേക്കവും ഡേര്ട്ടിയായിപ്പോയെന്നാണ് പൊതുവെ അഭിപ്രായം. എല്ലാ മാധ്യമങ്ങളും ഇത് പൊലിപ്പിച്ചെഴുതുകയും ചെയ്തും.
കരിയറിലെ തുടക്കത്തില് വസ്ത്രധാരണരീതിയില് ധാരാളം വിമര്ശനങ്ങള് ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് വിദ്യാ ബാലന്. പൊക്കക്കുറവു കാരണം മോഡേണ് വസ്ത്രങ്ങള് അധികമിണങ്ങാത്ത ഈ നടി പിന്നീട് ഇന്ത്യന് സ്ത്രീയുടെ പാരമ്പര്യവേഷമായ സാരിയിലേക്കു മാറി വിമര്ശനങ്ങളുടെ മുനയൊടിച്ചു.
പ്രശസ്ത ഫാഷന് ഡിസൈനര് സബ്യാസാച്ചിയുടെ മനോഹരമായ ഡിസൈനര് സാരികളണിഞ്ഞ് വേദിയില് പ്രത്യക്ഷപ്പെട്ട വിദ്യയുടെ സാരികളും അതണിഞ്ഞ നടിയുടെ സൗന്ദര്യവും ചര്ച്ചാവിഷയങ്ങളാകുകയും ചെയ്തു.
എന്നാല് ഐഐഎഫ്കെ വേദിയില് വിദ്യ പേരു മോശമാക്കിയെന്നു വേണമെങ്കില് പറയാം. കറുത്ത നിറത്തില് സ്വര്ണക്കസവുള്ള സാരിയും ബ്ലൗസും അണിഞ്ഞെത്തിയ വിദ്യയുടെ വേഷം മോശമായെന്നാണ് പരക്കെയുള്ള അഭിപ്രായം. ഈ വേഷം വിദ്യയ്ക്ക് ഉള്ളതില് കൂടുതല് വണ്ണം തോന്നിച്ചു.
മുടി കെട്ടി വച്ച രീതിയും മേക്കപ്പും വസ്ത്രത്തിനു തീരെ യോജിക്കാത്ത വിധമായിപ്പോയെന്നും വിമര്ശനമുയര്ന്നു.
എങ്കിലും വിദ്യയെന്തിന് വസ്ത്രധാരണത്തില് ഇത്ര ഡേര്ട്ടിയായിപ്പോയി എന്നതാണ് പലരുടേയും സംശയം.



Click it and Unblock the Notifications
