Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വിദ്യാ ബാലന്റെ 'മേക്കപ്പ്' യാത്രകള്‍
പാലക്കാട് വേരുകളുള്ള അയ്യര്‍ പെണ്‍കുട്ടി 'പരിണീത'യില്‍ തുടങ്ങി ഇപ്പോള്‍ 'ഡേര്‍ട്ടി പിക്ചറും' കഴിഞ്ഞ് 'കഹാനി'യുമായി നില്‍ക്കുകയാണ്.

പരിണീതയിലെ ശാലീന സൗന്ദര്യം ഡേര്‍ട്ടി പിക്ചറായതിന് പിന്നില്‍ ശരീരമാറ്റം മാത്രമല്ലാ, മേക്കപ്പിനും പ്രധാന പങ്കുണ്ട്.
പരിണീതയില് 1950 കളിലെ ഒരു സാധാരണ പെണ്‍കുട്ടിയുടെ വേഷവിധാനങ്ങളായിരുന്നു വിദ്യയ്ക്ക്. സാല്‍വാര്‍ കമ്മീസ്, പഴയ രീതികളിലെ സാരി എന്നിവ ധരിച്ച ലോലിത എന്ന പെണ്‍കുട്ടി.
ഇത് പിന്നീട് 'ലഗേ രഹേ മുന്നാഭായ്' എന്ന ചിത്രത്തിലെ മോഡേണ്‍ പെണ്‍കുട്ടിയായി. സ്കര്‍ട്ടും കുര്‍ത്തിയും മറ്റും ധരിച്ച ആധുനിക യുവതയുടെ മുഖം.
പിന്നീട് ഇന്ത്യന്‍ യുവതികളുടെ പാരമ്പര്യവേഷമായ സാരിയിലായിരുന്നു വിദ്യ കുറേക്കാലം പ്രത്യക്ഷപ്പെട്ടത്. പാ, ഭൂല്‍ ഭുലയ്യാ തുടങ്ങിയ ചിത്രങ്ങളില്‍ സാരി ധരിച്ചെത്തിയ വിദ്യ മിക്കവാറും ചടങ്ങുകളിലെത്തുന്നതും സാരികളിലാണെന്നതാണ് മറ്റൊരു പ്രത്യേകത.
വ്യക്തിപരമായി ഇവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന വേഷവും ഇതു തന്നെയാണ്. വിദ്യയുടെ അഭിനയ മികവിനോടൊപ്പം അവര്‍ ധരിക്കുന്ന സാരികളും ചര്‍ച്ചാവിഷയമായി. ഇപ്പോഴത്തെ ബോളിവുഡ് സുന്ദരിമാരില്‍ ഏറ്റവും കൂടുതല്‍ സാരി അണിയുന്നതും വിദ്യ തന്നെയായിരിക്കും. പാരമ്പര്യ രീതിയില്‍ പ്രത്യേകം ഡിസൈന്‍ ചെയ്തെടുത്ത സാരികളും കൈയിറക്കം കൂടിയ ബ്ലൗസുകളും വിദ്യാ ബാലന് ട്രെന്റായി.
സാരിയിലെ ശാലീനതയെ കണ്ടു പരിചയിച്ച കണ്ണുകള്‍ക്ക് ഡേര്‍ട്ടി പിക്ചറിലെ സില്‍ക് അദ്ഭുതമായി. സില്‍ക് സ്മിതയുടെ ജീവിതം കടമെടുത്ത ഈ സിനിമയില്‍ ഇൗ കഥാപാത്രത്തിന് ചേരുന്ന വിധത്തിലുള്ള കുഞ്ഞുടുപ്പുകള്‍.
ഇതു കഴിഞ്ഞെത്തിയ കഹാനിയില്‍ ഗര്‍ഭിണിയായി തിളങ്ങിയ വിദ്യ ഫാഷന്‍ തരംഗം കൂടി ആവുകയാണ്. ഇവര്‍ സിനിമയില്‍ അണിഞ്ഞ ഗര്‍ഭകാല വസ്ത്രങ്ങളും ഇപ്പോള്‍ ഗര്‍ഭിണികള്‍ക്കിടയില്‍ ഫാഷനാണ്.



Click it and Unblock the Notifications
