Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
കൊറിയന്‍ യുവതികളുടെ കേശസൗന്ദര്യ രഹസ്യം; കട്ടിയുള്ള തിളക്കമുള്ള മുടി ലഭിക്കാന്‍ ടിപ്സ്
സൗന്ദര്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങള് കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കും. ഇന്നത്തെക്കാലത്ത് വളരെ ട്രെന്റിംഗാണ് കൊറിയന്‍ യുവതികളുടെ സാന്ദര്യരഹസ്യം. മുടി സംരക്ഷണമായാലും മുഖ സംരക്ഷണമായാലും ശരീര സംരക്ഷണമായാലും ഇന്നത്തെക്കാലത്ത് മിക്കവരും കൊറിയന്‍ യുവതികളുടെ ദിനചര്യകള്‍ ശ്രദ്ധിക്കുന്നു. കാരണം വളരെ ആരോഗ്യകരമായ രീതിയാണ് അവര്‍ പിന്തുടരുന്നത്.
നിങ്ങള്‍ക്കും കൊറിയന്‍ യുവതികളെപ്പോലെ കട്ടിയുള്ള തിളക്കമുള്ള മുടി വേണമെന്ന് ആഗ്രഹമുണ്ടോ? നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ ഒരു കൊറിയന്‍ മുടി സംരക്ഷണ ദിനചര്യ ശീലിക്കാവുന്നതാണ്. ഇതിനായി നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടി മൃദുവും തിളക്കവുമുള്ളതുമാകും.

സാലിസിലിക് ആസിഡ്
കൊറിയന്‍ മുടി സംരക്ഷണ ദിനചര്യയിലെ ആദ്യപടി തല സ്കെയിലര്‍ ആണ്. സാലിസിലിക് ആസിഡ് ഫോര്‍മുല ഉപയോഗിച്ച് മുടി കഴുകുന്ന രീതിയാണ് ഇത്. ഇതുപയോഗിച്ച് തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുന്നു. തലയോട്ടിയിലെ അഴുക്ക് വൃത്തിയാക്കാനാണ് ഈ രീതി അവലംബിക്കുന്നത്.
മുടി ഷാംപൂ ചെയ്യുക
നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് ഷാംപൂ തിരഞ്ഞെടുക്കുക. കൂടാതെ, മുടി കഴുകാനായി വീര്യം കുറഞ്ഞ ഷാംപൂ മാത്രം ഉപയോഗിക്കുക. ഷാംപൂ ചെയ്യുമ്പോള്‍ തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക. ഇത് മുടിയിലെ അഴുക്ക് വൃത്തിയാക്കുകയും മുടിക്ക് ഒരു ശാന്തത നല്‍കുകയും ചെയ്യും.
തലയോട്ടി മസാജ്
ഷാംപൂ ചെയ്ത ശേഷം മുടി ചെറുതായി നനച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇതിനായി നിങ്ങള്‍ക്ക് തലയോട്ടി മസാജറും ഉപയോഗിക്കാം. ഇത് രക്തചംക്രമണം കൂട്ടാനും മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു.
സ്ക്രബ് ഉപയോഗിക്കുക
അടുത്ത ഘട്ടത്തില്‍ നിങ്ങള്‍ തലയോട്ടിയില്‍ സ്ക്രബ് ഉപയോഗിക്കണം. ഇത് തലയോട്ടിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാ അഴുക്കും നീക്കം ചെയ്യുന്നു. കൂടാതെ നിങ്ങളുടെ മുടി ആരോഗ്യകരമാക്കി മാറ്റുന്നു.
കണ്ടീഷനിംഗ് നടത്തുക
തലയോട്ടിയില്‍ സ്ക്രബ് ഉപയോഗിച്ചതിന് ശേഷം നിങ്ങള്‍ മുടിയില്‍ ആഴത്തിലുള്ള കണ്ടീഷനിംഗ് നടത്തണം. ഇത് മുടിയില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, ഇത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും മുടിയുടെ കേടുപാടുകള്‍ പരിഹരിക്കാനും സഹായിക്കുന്നു.
മാസ്ക് പ്രയോഗിക്കുക
ആഴത്തിലുള്ള കണ്ടീഷനിംഗിന് ശേഷം നിങ്ങളുടെ തലയോട്ടിയില്‍ മാസ്ക് പ്രയോഗിക്കണം. നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് നിങ്ങള്‍ക്ക് ഏത് മാസ്കും തിരഞ്ഞെടുക്കാം. ഇത് തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു. കൂടാതെ നിങ്ങളുടെ മുടി ശക്തവും മൃദുലവും തിളക്കമുള്ളതുമാക്കി മാറുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
തലയോട്ടിയിലെ മാസ്ക് നീക്കം ചെയ്ത ശേഷം നിങ്ങളുടെ മുടിയുടെ പിഎച്ച് ലെവല്‍ ബാലന്‍സ് ചെയ്യണം. ഇതിനായി നിങ്ങള്‍ക്ക് വിനാഗിരി ഉപയോഗിച്ച് തല കഴുകാം. ഒരു സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കലര്‍ത്തണം. ഈ വെള്ളം കൊണ്ട് തലയോട്ടിയില്‍ മസാജ് ചെയ്ത് മുടി കഴുകുക. ഇത് തലയോട്ടിയില്‍ ബാക്ടീരിയകള്‍ വളരുന്നത് തടയുന്നു. കൂടാതെ ഇത് തലയോട്ടിയിലെ പശപശപ്പും കുറയ്ക്കും.
ഹെയര്‍ സ്ലീപ്പിംഗ് മാസ്ക്
കൊറിയന്‍ മുടി സംരക്ഷണ ദിനചര്യയിലെ മറ്റൊരു കാര്യം ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഹെയര്‍ സ്ലീപ്പിംഗ് മാസ്ക് പ്രയോഗിക്കണം. ഇതിനായി കണ്ടീഷണറോ ഹെയര്‍ സ്ലീപ്പിംഗ് മാസ്ക്കോ പ്രയോഗിക്കാം. ഇത് നിങ്ങളുടെ മുടിക്ക് കൂടുതല്‍ പോഷണം നല്‍കും. കൂടാതെ, നിങ്ങളുടെ മുടി കൂടുതല്‍ മൃദുവും മിനുസമാര്‍ന്നതുമായി മാറുകയും ചെയ്യുന്നു.
ഹെയര്‍ ടോണിക്ക്
നിങ്ങളുടെ മുടി വളരെ നേര്‍ത്തതാണെങ്കില്‍, നിങ്ങള്‍ക്ക് തലയോട്ടിയില്‍ ഹെയര്‍ ടോണിക്ക് ഉപയോഗിക്കാം. ഇത് താരന്, തലയിലെ ചൊറിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു. മുടിയുടെ അറ്റം പിളരുന്ന പ്രശ്നവും കുറയ്ക്കുന്നു. കൂടാതെ, തലയോട്ടിയിലെ ഈര്‍പ്പവും നിലനിര്‍ത്തുന്നു.
ഹെയര്‍ സെറം
കൊറിയന്‍ മുടി സംരക്ഷണ ദിനചര്യയിലെ അവസാന ഘട്ടം ഹെയര്‍ സെറം ഉപയോഗിക്കുക എന്നതാണ്. മുടി സംരക്ഷണ ദിനചര്യയില്‍ ഇത് ഒരു പ്രധാന ഘട്ടമായി കണക്കാക്കപ്പെടുന്നു. ഇതിനായി നിങ്ങള്‍ക്ക് ഏതെങ്കിലും വാട്ടര്‍ ബേസ്ഡ് സെറം ഉപയോഗിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
