Latest Updates
-
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ!
മുടി നരക്കില്ല, കിടിലന്‍ കറുപ്പ് നിറം സ്വന്തമാക്കാന്‍ ഹെയര്‍ സ്പ്രേ
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും വേനല്‍ക്കാലത്തുണ്ടാവുന്ന പ്രശ്നങ്ങള്‍ എല്ലാം തന്നെ മുടിയെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മുടിയുടെ ആരോഗ്യം നമുക്ക് തിരിച്ച് പിടിക്കാവുന്നതാണ്. ഈ ലേഖനത്തില്‍ അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു കിടിലന്‍ ഹെയര്‍ സ്പ്രേ നമുക്ക് തയ്യാറാക്കാവുന്നതാണ്. അത് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. ഇത് അകാല നരയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയും അതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യം സ്ട്രോംങ് ആക്കുന്നതിന് വേണ്ടിയും സഹായിക്കുന്നു.

ചുരുങ്ങിയ സമയം കൊണ്ട് മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടി നമുക്ക് എപ്രകാരം ഹെയര്‍ സ്പ്രേ എപ്രകാരം ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഹെയര്‍ സ്പ്രേ തയ്യാറാക്കുമ്പോള്‍ ഉപയോഗിക്കേണ്ട ചില വസ്തുക്കള്‍ ഉണ്ട്. ഇതില്‍ ഉലുവ, കരിംജീരകം, കറിവേപ്പില, എന്നിവയാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം തന്നെ ഒരുമിച്ച് ചേരുമ്പോള്‍ വളരെ പോഷകഗുണമുള്ളതും കഴിയുന്നത്ര വേഗത്തില്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്ന തരത്തിലുള്ള ഹെയര്‍ സ്പ്രേ തയ്യാറാക്കാവുന്നതാണ്.
ഹെയര്‍ സ്പ്രേ ഗുണങ്ങള്‍
Most read: മുടി വളരാന്‍ സ്പെഷ്യല്‍ മാജിക് ഐസ്ക്യൂബ്: ദിനവും ഉപയോഗിച്ചാലും പ്രശ്നമില്ല

നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില ഹെയര്‍ സ്പ്രേ ഉപയോഗിക്കുമ്പോള്‍ എപ്രകാരം ഗുണം ചെയ്യുന്നു എന്ന് നോക്കാം. ഇതില്‍ ചേരുന്ന ഓരോ വസ്തുക്കള്‍ക്കും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. ഉലുവയില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നീളമുള്ളതും ശക്തവും ആരോഗ്യകരവുമായ മുടി വളര്‍ച്ചയെ വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ ആരോഗ്യം മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ഹെയര്‍ സ്പ്രേ ഉപയോഗിക്കുന്നതിലൂടെ അത് അകാല നരയെ പൂര്‍ണമായും ഇല്ലാതാക്കുന്നിതനും അതോടൊപ്പം തന്നെ താരന്, തലയോട്ടിയിലെ പ്രകോപനം, അണുബാധ എന്നിവക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കൂടാതെ ഇതിലുള്ള ലെസിത്തിന് എന്ന ഒരു പദാര്‍ത്ഥം മുടിയെ മോയ്സ്ചറൈസ് ചെയ്യാനും മുടിയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.
കരിംജീരകം

കരിംജീരകം ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് മുടിക്ക് വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മുടിയുടെ വളര്‍ച്ച പുന: സ്ഥാപിക്കുന്നതിനും രോമകൂപങ്ങള്‍ക്ക് പോഷകവും ആരോഗ്യവും നല്‍കുന്നതിനും സഹായിക്കുന്നു. കരിംജീരകത്തില്‍ 'തൈമോക്വിനോണ്‍' എന്ന ഫൈറ്റോകെമിക്കല്‍ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. മാത്രമല്ല ഇത് മുടിയുടെ ആരോഗ്യത്തെ പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നു, കൂടാതെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുടി വളര്‍ച്ചയിലേക്ക് എത്തുന്ന തരത്തിലേക്ക് മുടിയെ മാറ്റുന്നതിന് സഹായിക്കുന്നു. ഇത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
കറിവേപ്പില

മുടിയുടെ ആരോഗ്യത്തിന് കറിവേപ്പില വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കറിവേപ്പില കഴിക്കുന്നത് പോലും മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും കറിവേപ്പില ഉപയോഗിക്കുന്നതിലൂടെ ഇത് നിങ്ങളുടെ തലയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ വേരുകളില്‍ നിന്ന് തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ കറിവേപ്പിലയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഉണ്ട്.
ഹെയര്‍ സ്പ്രേ തയ്യാറാക്കേണ്ടത്

ഉലുവ
കരിംജീരകം
കറിവേപ്പില
വെള്ളം
തയ്യാറാക്കുന്ന രീതി:

കറിവേപ്പില നല്ലതുപോലെ കഴുകി വൃത്തിയാക്കുക. ഇത് വെയിലത്ത് ഉണക്കി ശേഷം മിക്സിയില്‍ അല്പം ഉലുവ, കരിംജീരകം കറിവേപ്പില എന്നിവ നല്ലതുപോലെ പൊടിച്ചെടുക്കുക. ഇത് പൊടിച്ചെടുത്ത് ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കിക. ഇത് നല്ലതുപോലെ തിളപ്പിച്ച ശേഷം അതിലേക്ക് ഒരു സ്പൂണ്‍ പൊടി ചേര്‍ക്കുക. ഇ്ത് നല്ലതുപോലെ ഇളക്കി 5 മുതല്‍ 7 മിനിറ്റ് വരെ ചെറിയ തീയില്‍ മിക്സ് ചെയ്ത് എടുക്കുക. അതിന് ശേഷം തീ ഓഫ് ചെയ്ത് അടച്ച് വെക്കുക. ശേഷം രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ഇത് തലയോട്ടിയിലും മുടിയിലും രാത്രി മുഴുവന്‍ സ്പ്രേ ചെയ്ത് വെക്കുക. സാധാരണ മുടി കഴുകുമ്പോള്‍ നിങ്ങള്‍ക്ക് ഇതും കഴുകിക്കളയാവുന്നതാണ്. ബാക്കി വരുന്ന പൊടിച്ച മിശ്രിതം നല്ലതുപോലെ അടച്ച് സൂക്ഷിക്കുക. ബാക്കി വരുന്ന കലക്കിയ സ്പ്രേ നമുക്ക് ഏഴ് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.



Click it and Unblock the Notifications
