Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
മുടി വളരാന്‍ സ്പെഷ്യല്‍ മാജിക് ഐസ്ക്യൂബ്: ദിനവും ഉപയോഗിച്ചാലും പ്രശ്നമില്ല
മുടിയുടെ ആരോഗ്യം എന്നത് പലര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ആത്മവിശ്വാസത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. മികച്ച മുടി വളരുന്നതിനും മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും മുടി കൊഴിയുന്നത് മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നത് എന്നിവയെല്ലാം പലരേയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളില്‍ ഒന്നാണ്.

എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുടി സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. അതില്‍ ഒന്നാണ് മാജിക് ഐസ്ക്യൂബ്. കഞ്ഞിവെള്ളവും കറ്റാര്‍വാഴയുമാണ് ഇതിന്റെ പ്രധാന ഘടകങ്ങള്‍. ഇത് മുടിക്ക് കണ്ടീഷണര്‍ ഉപയോഗിക്കുന്ന അതേ ഗുണങ്ങളാണ് നല്‍കുന്നത്. ഈ ഐസ്ക്യൂബ് തയ്യാറാക്കാന്‍ എപ്രകാരം എന്തൊക്കെ ചേരുവകള്‍ പ്രയോഗിക്കണം എന്ന് നോക്കാം
കഞ്ഞിവെള്ളം

കഞ്ഞിവെള്ളം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതിലുള്ള അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ തന്നെയാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് മുടിക്ക് ബലം നല്‍കാനും നീളമുള്ള മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും മികച്ചതാണ്. മുടിയുടെ തിളക്കം വീണ്ടെടുക്കാനും മുടിക്ക് സ്വാഭാവിക തിളക്കം നല്‍കാനും മികച്ചത് തന്നെയാണ് കഞ്ഞിവെള്ളം. മാത്രമല്ല അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് പരിഹാരം കാണുന്നതിനും കഞ്ഞിവെള്ളം മികച്ചതാണ്. ഭാവിയില്‍ മുടിയുടെ കേടുപാടുകളില്‍ നിന്ന് മുടി സംരക്ഷിക്കാനും ഇത് സഹായിക്കും.
കറ്റാര്‍ വാഴ

മുടിയുടെ ആരോഗ്യത്തിന് വേണ്ടി പലതും ഉപയോഗിക്കുമ്പോള്‍ അതില്‍ ആദ്യം വരുന്നതാണ് കറ്റാര്‍വാഴ. അതുകൊണ്ട് തന്നെ ഇത് മുടിക്ക് നല്കുന്ന ഗുണങ്ങളും അതേ പ്രാധാന്യം തന്നെയാണ് കണക്കാക്കുന്നത്. കറ്റാര്‍വാഴയില്‍ എന്‍സൈമുകളും മറ്റും ഉള്ളത് തന്നെയാണ് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നത്. ഇത് മുടി വളര്‍ച്ചക്കും മുടിയുടെ അസ്വസ്ഥതകളെ ചെറുക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മുടിയുടെ അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നതിനും സെബം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കറ്റാര്‍വാഴ. മുടി പൊട്ടുന്നത് കുറക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോമകൂപങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു കറ്റാര്‍വാഴ.
കരിംജീരകം

എണ്ണ തയ്യാറാക്കുമ്പോള്‍ പലരും ഒഴിവാക്കാതെ ഉപയോഗിക്കുന്നതാണ് കരിംജീരകം. ഇത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് എന്ന് പോലെ തന്നെ മുടിയ്ക്ക് കരുത്ത് നല്‍കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള അമിനോ ആസിഡുകള്‍ മുടിയുടെ ഓരോ ഇഴകള്‍ക്കും മികച്ച മാറ്റം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. പോഷകങ്ങളാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ ഓരോ മുടിയിഴകള്‍ക്കും അവശ്യ പോഷകങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു. മുടി കൊഴിച്ചില്‍ കുറക്കുന്നതോടൊപ്പം തന്നെ മുടിയിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹഹായിക്കുന്നതാണ് കരിംജീരകം. താരന് പോലുള്ള പ്രശ്നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് കരിംജീരകം മുന്നിലാണ്.
റോസ്മേരി ഓയില്‍

റോസ് മേരി ഓയില്‍ നിങ്ങളുടെ തലയോട്ടിയിലെ അണുബാധയും മുടികൊഴിച്ചിലിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി-ഇന്ഫ്ലമേഷന് ഗുണങ്ങള്‍ തലയോട്ടിയിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും. ശരിയായ രക്തചംക്രമണത്തിനും റോസ് മേരി ഓയില്‍ സഹായിക്കുന്നു. കൂടാതെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ രോമകൂപങ്ങളുടെ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും എന്ന തോതില്‍ റോസ്മേരി ഉപയോഗിക്കാവുന്നതാണ്.
എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം?

ചേരുവകള്‍:
കഞ്ഞിവെള്ളം
കറ്റാര്‍ വാഴ ജെല്‍
കരിംജീരക എണ്ണ
റോസ്മേരി എണ്ണ
ടിപ്സ്: നിങ്ങള്‍ക്ക് കറ്റാര്‍ വാഴ ജെല്ലിന് പകരം ഫ്ളാക്സ് സീഡ് ജെല്ലും ഉപയോഗിക്കാം.
തയ്യാറാക്കുന്നത് എങ്ങനെ?

ഒരു മിക്സര്‍ ഗ്രൈന്‍ഡറിലേക്ക്, കഞ്ഞിവെള്ളം, കറ്റാര്‍ വാഴ ജെല്‍, കരിംജീരക എണ്ണ, റോസ്മേരി എണ്ണ എന്നിവ ചേര്‍ക്കുക. ഇത് കട്ടകളില്ലാതെ മിനുസമാക്കി പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇത് നേരിട്ട് നിങ്ങള്‍ക്ക് മുടിയില്‍ പ്രയോഗിക്കാവുന്നതാണ്. മുടിയില്‍ തേച്ച് പിടിപ്പിച്ച ശേഷം 6 മിനിറ്റ് ഇത് മുടിയില്‍ വെക്കുക. ശേഷം വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് പിന്നീട് ഉപയോഗിക്കുന്നതിന് വേണ്ടി ഐസ് ട്രേയില്‍ ഒഴിച്ച് സൂക്ഷിക്കാവുന്നതാ്. രണ്ട് മൂന്ന് ദിവസം വരെ ഇത് ഫ്രീസറില്‍ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ എടുത്ത് ഉപയോഗിച്ചാല്‍ മതി.



Click it and Unblock the Notifications
