Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
മുടി കൊഴിയുന്നത് സമ്മര്‍ദ്ദം കാരണമോ, ഒരാഴ്ചയില്‍ കട്ടിയുള്ള മുടി വളരും
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. കാരണം മുടി കൊഴിച്ചിലും മുടിയുടെ അനാരോഗ്യവും പലപ്പോഴും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു കാരണം സമ്മര്ദ്ദമാവുന്നതിനുള്ള സാധ്യതയുണ്ട്. സമ്മര്‍ദ്ദം മാനസിക- ശാരീരിക ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് മുടിയുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. പലപ്പോഴും ഉറക്കമില്ലായ്മ നിങ്ങളിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ പോലും സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കുന്നു. സമ്മര്‍ദ്ദവും മുടി കൊഴിച്ചിലും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. മുടി വളരാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളും ഉണ്ട്. എന്നാല്‍ സമ്മര്‍ദ്ദം എപ്രകാരം മുടി കൊഴിച്ചില്‍ ഇല്ലാതാക്കും എന്നും എങ്ങനെ ഇതിന് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്നും നമുക്ക് നോക്കാം.

സമ്മര്‍ദ്ദവും മുടി കൊഴിച്ചിലും
പലപ്പോഴും വിട്ടുമാറാത്ത സമ്മര്‍ദ്ദം അലോപേഷ്യ പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ഇത് തലയോട്ടിയിലും മറ്റ് ശരീരഭാഗങ്ങളിലും മുടി കൊഴിയുന്നതിലേക്ക് എത്തുന്നു. പലപ്പോഴും സ്വയം രോഗപ്രതിരോധ സംവിധാനത്തെ ശരീരം ആക്രമിക്കുന്ന അവസ്ഥയാണ് എന്നതാണ് ഇത്. സമ്മര്‍ദ്ദം എന്നത് ജനിതകമോ അല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങളിലേക്കും അത് വഴി മുടി കൊഴിച്ചിലിലേക്ക് എത്തിക്കുന്നു. കൂടാതെ പിസിഓഎസ് എന്ന അവസ്ഥയിലേക്കും നിങ്ങള്‍ എത്തുന്നു. ഇതെല്ലാം മുടി കൊഴിച്ചിലിലേക്ക് എത്തുന്നു. എന്നാല്‍ സമ്മര്‍ദ്ദം മൂലമുണ്ടാവുന്ന മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില വീട്ടുവൈദ്യങ്ങള്‍ പരിഹരിക്കാവുന്നതാണ്.
വെളിച്ചെണ്ണ ഉപയോഗിക്കുക
മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. കാരണം ഇതില്‍ ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് എപ്പോഴും മുടിയെ പോഷിപ്പിക്കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. ഇത് കൂടാതെ അതിന്റെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ നിങ്ങളുടെ തലയോട്ടിയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. വരണ്ടതോ കേടായതോ ആയ മുടിയുള്ള സ്ത്രീകള്‍ക്ക് വെളിച്ചെണ്ണ തേക്കുന്നതിലൂടെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.

കറ്റാര്‍ വാഴ
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി കറ്റാര്‍വാഴ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും തലയോട്ടിയിലെ വരള്‍ച്ചയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതിന് വേണ്ടി നല്ലതുപോലെ മുടിയിലും തലയോട്ടിയിലും കറ്റാര്‍വാഴ ജെല്‍ പുരട്ടുക പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.
ഉള്ളി നീര്
മുടിയില്‍ നിര്‍ബന്ധമായും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ് ഉള്ളിനീര്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തില്‍ വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കാരണം ഉള്ളി ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓരോ മുടിയിഴരളിലേക്കും ഉള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. കൂടാതെ ഇതോടൊപ്പം തന്നെ മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. അതിന് വേണ്ടി കുറച്ച് ഉള്ളി മുറിച്ച് ജ്യൂസ് തയ്യാറാക്കുക. ശേഷം ഇത് നിങ്ങളുടെ തലയോട്ടിയില്‍ നേരിട്ട് പുരട്ടി ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

മസ്സാജ്
നിര്‍ബന്ധമായും നല്ലൊരു മസ്സാജ് നിങ്ങളുടെ സമ്മര്‍ദ്ദം കുറക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം മുടിയിഴകളിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മസ്സാജ് സഹായിക്കുന്നു. ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് സമീകൃതാഹാരം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ നിര്‍ബന്ധമായും സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി ഭക്ഷണത്തിലും അല്പം ശ്രദ്ധിക്കണം. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ആവശ്യത്തിന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.



Click it and Unblock the Notifications
