Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
മഴക്കാലം തലയിലെ ചൊറിച്ചില്‍ മാറുന്നില്ലേ, വീട്ടില്‍ തന്നെ പരിഹാരം കാണാം
മുടിയുടെ അനാരോഗ്യം എന്നത് പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പലരും നിസ്സാരമായി കണക്കാക്കരുത്. മഴക്കാലത്തുണ്ടാവുന്ന എല്ലാ തരത്തിലുള്ള കേശ സംരക്ഷണ അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മുടിയുടെ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും പലപ്പോഴും കാരണമാകുന്നത് നമ്മുടെ തന്നെ അശ്രദ്ധയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് പരിഹാരം എന്നത് പലര്‍ക്കും അറിയില്ല.
മുടിയിലുണ്ടാവുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വേണ്ടി മഴക്കാലം നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും തലയിലുണ്ടാവുന്ന അസഹനീയമായ ചൊറിച്ചില്‍. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തേയും തലയോട്ടിയുടെ അസ്വസ്ഥതയേയും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വീട്ടില്‍ തന്നെ ഈ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

തലയിലെ ചൊറിച്ചില്‍
മഴക്കാലത്ത് തലയില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പലരും ചോദിക്കുന്നു. എന്നാല്‍ ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങളുണ്ടാവാം പലപ്പോഴും ഇതിന്റെ പ്രധാന കാരണം പല വിധത്തിലുണ്ടാവുന്ന അണുബാധകളാണ്. ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും തലയില്‍ ചൊറിച്ചില്‍ വിടാതെ പിന്തുടരുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
വീക്കം, അണുബാധ
തലയോട്ടിയിലെ ചൊറിച്ചിലിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും വീക്കവും അണുബാധയും. മഴവെള്ളം എന്നത് ഒരിക്കലും ശുദ്ധജലമല്ല.. ഇത് വിവിധ മലിനീകരണം സംഭവിച്ചാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇതിന്റെ ഫലമായി നിങ്ങളുടെ മുടിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാവാം. ഇതാണ് ചൊറിച്ചിലിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നായി മാറുന്നത്.
താരന്
തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് താരന്. പ്രത്യേകിച്ച് മഴക്കാലത്ത് ഈ പ്രശ്നം വ്യാപകമാവുന്നു. തലയോട്ടിയില്‍ അമിത എണ്ണ അടിഞ്ഞ് കൂടുന്നത് മൂലം ഇത്തരം പ്രശ്നങ്ങള്‍ വര്്ധിക്കുന്നു. ഈര്‍പ്പമുള്ള അന്തരീക്ഷം നിങ്ങളില്‍ ഫംഗസും അണുബാധയും വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തുന്നു. ഇതാണ് പലപ്പോഴും തലയോട്ടിയില്‍ ചൊറിച്ചിലുണ്ടാക്കുന്നത്.
പേന്‍
പേന്‍ വര്‍ദ്ധിക്കുന്ന അല്ലെങ്കില്‍ പെറ്റുപെരുകുന്ന ഒരു സമയമാണ് മഴക്കാലം. അതുകൊണ്ട് തന്നെ ഈ സമയം നിങ്ങളുടെ തലയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത്തരം സമയത്ത് കൂടുതല്‍ വെല്ലുവിളികള്‍ ചൊറിച്ചിലിലേക്ക് എത്തിക്കുന്നു. മഴക്കാലത്ത് തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാവുന്നതിനുള്ള പ്രധാനകാരണങ്ങളില്‍ ഒന്ന് തന്നെയാണ പേന്‍.
പരിഹാരങ്ങള്‍
മഴക്കാലത്തുണ്ടാവുന്ന തലയോട്ടിയിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ടീ ട്രീ ഓയില്‍. ഇതിലുള്ള ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ആണ് മുടിയില്‍ നിന്ന് പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നത്. ഇത് വെളിച്ചെണ്ണ പോലുള്ള കാരിയര്‍ ഓയിലുമായി ചേര്‍ത്ത് വേണം ഉപയോഗിക്കുന്നതിന്. ഇത് ചൊറിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
കറ്റാര്‍ വാഴ
കറ്റാര്‍ വാഴ ഉപയോഗിക്കുന്നത് വഴി അത് നിങ്ങളുടെ തലയോട്ടിയിലെ ചൊറിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കേശ സംരക്ഷണ പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതിന് വേണ്ടിയും ധൈര്യമായി നമുക്ക് കറ്റാര്‍വാഴ ഉപയോഗിക്കാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല മുടിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് കറ്റാര്‍വാഴ.
നാരങ്ങ നീര്
മുടിയുടെ അണുബാധയും ചൊറിച്ചിലും പൂര്‍ണമായും അകറ്റുന്നതിന് സഹായിക്കുന്നതാണ് നാരങ്ങ നീര്. ഇത് നിങ്ങളില്‍ തലയോട്ടിയിലെ അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ആണ് ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നത്. നാരങ്ങ നീരിനോടൊപ്പം തേന്‍, തൈര്, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് ഹെയര്‍ മാസ്ക് ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്.
ആര്യവേപ്പ്
താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ആര്യവേപ്പ്. ഇത് നിങ്ങളില്‍ ആന്റിംഫംഗല് ഗുണങ്ങള്‍ ഉറപ്പ് നല്കുന്നു. അതൊടൊപ്പം തന്നെ മുടിയിഴകള്‍ക്ക് ശക്ത നല്‍കുകയും താരനെ ഇല്ലാതാക്കുകയും ചെയ്യുന്നു. വേപ്പ് വെള്ളത്തില്‍ തിളപ്പിച്ച് ഷാമ്പൂ രൂപത്തില്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications