Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഈ ബോഡിസ്ക്രബ്ബുകള് ചര്‍മ്മത്തെ സോഫ്റ്റാക്കും, പ്രായത്തെ നിലയ്ക്ക് നിര്‍ത്തും
പലപ്പോഴും ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഓരോ പ്രായത്തിലും അനുഭവിക്കുന്നു. മുഖത്തുണ്ടാവുന്നത് പോലെ തന്നെ കുരുക്കള്‍ ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാവുന്നു. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നു. പുറം ഭാഗത്തും അതുപോലെ തന്നെ കൈകള്‍ക്ക് പുറകിലും എല്ലാം ഇത്തരത്തില്‍ കുരുക്കള്‍ ഉണ്ടാവുന്നത് ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില പരിഹാരങ്ങള്‍ ഉണ്ട്.
ശരീരത്തിലെ ഇത്തരം അസ്വസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. അതിനായി വീട്ടില്‍ ഏതൊക്കെ ബോഡിസ്ക്രബ്ബറുകള് തയ്യാറാക്കാം എന്നത് നമുക്ക് നോക്കാം. ഇത് ശരീരത്തിലെ കുരുക്കള്‍ കുറയ്ക്കുക മാത്രമല്ല അത് ചര്‍മ്മത്തെ കൂടുതല്‍ സോഫ്റ്റ് ആക്കുകയും ചെയ്യുന്നു. ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിലൂടെ നിങ്ങളുടെ പ്രായത്തെയും കുറയ്ക്കുന്നതിന് സഹായിക്കുന്നു എന്നതാണ് സത്യം.

വണ്ണം കുറയ്ക്കണോ? ഈ ഡയറ്റ് ഒന്ന് ഫോളോ ചെയ്ത് നോക്കൂ
മഞ്ഞള്‍, കടലമാവ് സ്ക്രബ്
മഞ്ഞള്‍ സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് ചര്‍മ്മത്തിലെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ ചര്‍മ്മം സോഫ്റ്റ് ആക്കുകയും കുരുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല മഞ്ഞള്‍ അതിന്റെ വീക്കം തടയുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. 2 ടേബിള്‍സ്പൂണ്‍ കടലപ്പൊടി 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയുമായി കലര്‍ത്തുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ചര്‍മ്മത്തില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കേണ്ടതാണ്. പത്ത് മിനിറ്റ് കഴിഞ്ഞതിന് ശേഷം കഴുകിക്കളയാവുന്നതാണ്.
കറുവപ്പട്ടയും തേനും എക്സ്ഫോളിയന്റ്
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കറുവപ്പട്ടയിലുണ്ട്. ഇത് ചര്‍മ്മത്തെ വളരെയധികം സഹായിക്കുന്നു. എന്ന് മാത്രമല്ല ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കുന്നതിനും സഹായിക്കുന്നു. ബോഡിസ്ക്രബ്ബ് തയ്യാറാക്കുന്നതിന് വേണ്ടി 1 ടേബിള്‍സ്പൂണ്‍ കറുവപ്പട്ട പൊടി 2 ടേബിള്‍സ്പൂണ്‍ തേനുമായി സംയോജിപ്പിക്കുക. ഇത് വൃത്താകൃതിയില്‍ ചര്‍മ്മത്തില്‍ മസാജ് ചെയ്യുക, 5 മിനിറ്റ് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരും.
ഗ്രാമ്പൂ, പഞ്ചസാര സ്ക്രബ്
ഗ്രാമ്പൂവിന് ആന്റിസെപ്റ്റിക് സ്വഭാവം ഉള്ളതിനാല്‍ മുഖക്കുരുവിനെതിരെ ഫലപ്രദമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തില്‍ മാത്രമല്ല മുഖത്തും എല്ലാ തരത്തിലുള്ള ഗുണങ്ങളും നല്കുന്നു. അതിനായി ഒരു ടേബിള്‍ സ്പൂണ്‍ ഗ്രാമ്പൂ പൊടി 3 ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ഒലിവ് ഓയിലും ചേര്‍ത്ത് ഒരു സ്ക്രബ് ഉണ്ടാക്കുക. ചര്‍മ്മത്തില്‍ സൌമ്യമായി തടവുക, തുടര്‍ന്ന് നന്നായി കഴുകുക. ഇത് ചര്‍മ്മത്തിലെ എല്ലാ കുരുക്കളേയും ഇല്ലാതാക്കുന്നതിനും ചര്‍മ്മസംരക്ഷണത്തിനും സഹായിക്കുന്നു.
ജാതിക്കയും പാലും ചേര്‍ത്ത പേസ്റ്റ്
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ജാതിക്കയും പാലും ചേര്‍ത്ത പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. ജാതിക്ക നിങ്ങളുടെ ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നു. മാത്രമല്ല ചര്‍മ്മത്തിലെ ചുവപ്പും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. 1 ടീസ്പൂണ്‍ ജാതിക്ക പൊടി പാലില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് ചര്‍മ്മത്തില്‍ പുരട്ടിയതിന് ശേഷം, 15 മിനിറ്റ് വെക്കേണ്ടതാണ്. അതിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇതെല്ലാം തന്നെ ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇവ പതിവായി ഉപയോഗിക്കുന്നത് കഠിനമായ രാസവസ്തുക്കള്‍ ഇല്ലാതെ കൂടുതല്‍ തിളക്കമുള്ള ചര്‍മ്മം നേടാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications