Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
ഒരൊറ്റ ദിവസത്തില്‍ പേനും ഈരും ഇല്ലാതാക്കാന്‍
പ്രധാനമായും കുട്ടികളുടെ തലയിലാണ് പേന്‍ ശല്യം അമിതമായി കണ്ടുവരുന്നത്. പ്രധാനമായും സ്കൂളില്‍ പോകുന്ന ചെറിയ കുട്ടികളുടെ തലയില്‍ പേന്‍ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കുട്ടികളില്‍ നിന്നും മുതിര്‍ന്നവരിലേയ്ക്കും പേന്‍ വരാം. ഈ പേന്‍ ശല്യം ഒരൊറ്റ ദിവസത്തില്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. അതും മരുന്നൊന്നും ഉപയോഗിക്കാതെ തന്നെ. എങ്ങനെയെന്ന് നോക്കാം.

പേന്‍ വരുന്നതിന്റെ കാരണങ്ങള്‍
തലയില്‍ പേന്‍ ശല്യമുള്ള വ്യക്തിയുടെ തലയില്‍ നിന്നും മറ്റൊരാളുടെ തലയിലേയ്ക്ക് പേന്‍ വരാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്, ഇവരുടെ തല നിങ്ങളുടെ തലയുമായി സ്പര്‍ശിച്ചാല്‍, ഒരുമിച്ച് കിടന്നാലെല്ലാം പേന്‍ പകരാന്‍ സാധ്യത കൂടുതലാണ്. കൂടാതെ തലയില്‍ പേന്‍ ശല്യമുള്ള വ്യക്തി ഉപയോഗിക്കുന്ന ചീര്‍പ്പ്, ബാത്ത് ടവ്വല്‍ എന്നിവ ഉപയോഗിക്കുന്നത് വഴിയും പേന്‍ നിങ്ങളുടെ തലയില്‍ എത്തുന്നതാണ്. കൂടാതെ തലയില്‍ വിയര്‍പ്പ് അമിതമായി ഇരിക്കുന്നത്, ഈര്‍പ്പം കെട്ടികിടക്കുന്നത്, മുടിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് എന്നിവയെല്ലാം പേന്‍ വരുന്നതിന് പിന്നിലെ കാരണങ്ങളാണ്.
പേന്‍ശല്യം ഒഴിവാക്കാന്‍
പേന്‍ ഒരൊറ്റ ദിവസത്തില്‍ ഇല്ലാതാക്കാന്‍ ഇംഗ്ലീഷ് മരുന്ന് ഉപയോഗിക്കുന്നതിന് പകരം, നല്ല ആയുര്‍വേദ മാര്‍ഗ്ഗം ശ്രമിച്ചു നോക്കാവുന്നതാണ്. ഈ മരുന്ന് തയ്യാറാക്കുന്നതിനായി ഒരു പാനില്‍ കടുകെണ്ണ ഒരു ടീസ്പൂണ്‍ ഒഴിക്കുക. ഇതിലേയ്ക്ക് രണ്ട് കര്‍പ്പൂരം പൊടിച്ച് ചേര്‍ക്കുക. അതുപോലെ മൂന്ന് ഗ്രാമ്പൂവും ചേര്‍ത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. ഇത് കുളിക്കുന്നതിന് 20 മിനിറ്റ് മുന്‍പ് തലയില്‍ തേച്ച് പിടിപ്പിക്കുക. അതിനുശേഷം കുളിക്കാവുന്നതാണ്. കുളിച്ചതിന് ശേഷം പേന്‍ ചീര്‍പ്പ് ഉപയോഗിച്ച് തല നല്ലതുപോലെ ചീകുക. തലയില്‍ നിന്നും പേനും ഈരും പോകുന്നതായിരിക്കും.
പേന്‍ശല്യം വരാതിരിക്കാന്‍
തേലയില് പേന്‍ വന്നാല്‍ നിരവധി ബുദ്ധിമുട്ടുകളായിരിക്കും ഉണ്ടാവുകയ പേന്‍ കൃത്യമായ രീതിയില്‍ തലയില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍, തലയില്‍ പേന്‍ പെരുകാനുള്ള സാധ്യത കൂടുതലാണ്. തലയില്‍ ചൊറി, അല്ലെങ്കില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് ഈ പേനുകള്‍ കാരണനമാകുന്നു. തലയില്‍ അമിതമായിട്ടുള്ള ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം. മുടിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കാനും ഇത് കാരണമാകുന്നു. അതിനാല്‍, പേന്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
നനഞ്ഞ മുടി ഒരിക്കലും കെട്ടി വെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പലമാതാപിതാക്കളും സ്കൂളിലേയ്ക്ക് കുട്ടികളെ അയക്കുമ്പോള്‍ തല നനച്ചതിന് ശേഷം മുടി കെട്ടിവെയ്ക്കുന്നത് കാണാം. ഇത് പേന്‍ പെരുകുന്നതിന് കാരണാകുന്നു. മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാണ്. അതിനാല്‍, മുടി ഉണങ്ങിയതിന് ശേഷം മാത്രം മുടി കെട്ടിവെയ്ക്കുക.
അമിതമായി തലയില്‍ വിയര്പ്പിരുന്നാല് കുളിക്കുക, അല്ലെങ്കില്‍ തലയില്‍ നിന്നും വിയര്‍പ്പ് കളയുന്നതിനായി മുടി അഴച്ചിട്ട് ഫാനിന്റെ ചുവട്ടില്‍ നില്ക്കുക. അമിതമായി വിയര്‍ക്കുന്ന പ്രകൃതക്കാരാണ് നിങ്ങള്‍ എങ്കില്‍ രാത്രി കിടക്കുമ്പോള്‍ മുടി അഴിച്ചിടുക. അതുപോലെ, കാറ്റ് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. തലയില്‍ അഴുക്ക് ഇരിക്കാതെ ശഅരദ്ധിക്കുക. തല വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications