Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
മുടിയുടെ അറ്റം പിളരുന്നത് തടയും സൂപ്പര്ഹെയര്മാസ്ക്
മുടിയുടെ ആരോഗ്യം എപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് പലപ്പോഴും എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന കാര്യം. മുടിയില്‍ പ്രശ്നമുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് എപ്പോഴും മുടിയുടെ അറ്റം പിളരുന്നത് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ഭക്ഷണത്തിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം, അമിതമായ സൂര്യപ്രകാശം, മലിനീകരണം, മുടി ശരിയായി വൃത്തിയാക്കാത്തത്, ഷാംപൂകളുടെ അമിത ഉപയോഗം, രാസ ചികിത്സകള്‍, പതിവായി മുടി കഴുകല്‍ എന്നിവയും മുടിയുടെ അറ്റം പിളരുന്നതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍ തന്നെയാണ്.

എന്നാല്‍ ഇതിന് പ്രകൃതിദത്തമായി നമുക്ക് ഉപയോഗിക്കാവുന്ന ചില ഹെയര്‍മാസ്കുകള്‍ ഉണ്ട്. ഇത് എപ്രകാരം ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. മുടിയുടെ അറ്റം പിളരുന്നത് പലപ്പോഴും മുടിയുടെ വേരിനേയും തണ്ടിനേയും ദുര്‍ബലമാക്കുകയും അത് പൊട്ടുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് അറ്റം പിളരുന്നതിന് കാരണമാകുകയും അതോടൊപ്പം തന്നെ മുടിയുടെ വരള്‍ച്ച, പൊട്ടല്‍, മങ്ങല്‍ എന്നിവയ്ക്കും കാരണമാകും. എന്നാല്‍ ചില ഒറ്റമൂലികളിലൂടെ നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു, അവ എന്തൊക്കെയെന്ന് നോക്കാം.
മുട്ടയും തൈരും മാസ്ക്:
Most read: ചര്‍മ്മത്തില്‍ നിന്ന് തുടച്ചെടുക്കാം ബ്ലാക്ക്ഹെഡ്സ്, ചുളിവ് മറ്റ് വേനല്പ്രശ്നങ്ങളെ
മുട്ടയും തൈരും ചേര്‍ത്ത ഹെയര്‍മാസ്ക് തയ്യാറാക്കുന്നത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. അതിന് വേണ്ടി 2 മുട്ടയും 2 ടീസ്പൂണ്‍ തൈരും എടുക്കുക. മുട്ടയുടെ മഞ്ഞ ഭാഗം വേര്‍തിരിച്ച് മുട്ടയുടെ വെള്ളയും തൈരും നന്നായി ഇളക്കുക. ഈ മിശ്രിതം 15 മിനിറ്റ് മുടിയില്‍ പുരട്ടുക, തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇപ്രകാരം ചെയ്യുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
അവോക്കാഡോയും വാഴപ്പഴവും മാസ്ക്:
മുടിക്ക് ധാരാളം ഗുണങ്ങള്‍ നല്കുന്ന രണ്ട് ചേരുവകളാണ് ആവൊക്കാഡോയും പഴവും. ഇത് മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതിന് വേണ്ടി ഒരു അവോക്കാഡോയും ഒരു വാഴപ്പഴവും എടുക്കുക. വാഴപ്പഴവും അവോക്കാഡോയും പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മുടിയില്‍ പുരട്ടി 15-20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകേണ്ടതാണ്.
വെളിച്ചെണ്ണയും ഒലിവ് എണ്ണയും മാസ്ക്:

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്ന അടിസ്ഥാന പരിഹാരമായി ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഈ ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും 1 ടീസ്പൂണ്‍ ഒലിവ് എണ്ണയും എടുക്കുക. ഈ രണ്ട് എണ്ണകളും മിക്സ് ചെയ്ത് മുടിയില്‍ പുരട്ടുക, പ്രത്യേകിച്ച് മുടിയുടെ അറ്റത്ത്. ഇതിന് ശേഷം ഇത് മുടിയുടെ ആരോഗ്യത്തിന് വേണ്ട് അരമണിക്കൂര്‍ ഉപയോഗിക്കാവുന്നതാണ്. അതിന് ശേഷം മുടി വെള്ളത്തില്‍ കഴുകാവുന്നതാണ്.
ഓട്സ്, പാല്, തേന്‍ മാസ്ക്:
മുടിക്കും സൗന്ദര്യത്തിനും ഉപയോഗിക്കാവുന്നതാണ് ഓട്സ്, പാല്, തേന്‍ ഹെയര്‍മാസ്ക്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഹെയര്‍മാസ്ക് തയ്യാറാക്കുന്നകിന് വേണ്ടി മൂന്ന് കപ്പ് ഓട്സ്, ഒരു കപ്പ് പാല്, ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. ഒരു പാത്രത്തില്‍ വേവിക്കാത്ത ഓട്സും പാലും മിക്സ് ചെയ്യുക. ഇതിന് ശേഷം തേനും വെളിച്ചെണ്ണയും മിക്സ് ചെയ്യുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടേണ്ടതാണ്. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം.
കറ്റാര്‍ വാഴയും തേനും മാസ്ക്:
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കറ്റാവാഴ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല. അതിന് വേണ്ടി കറ്റാര്‍ വാഴയുടെ രണ്ട്-മൂന്ന് തണ്ട് എടുത്ത് അതിന്റെ ജെല്‍ പുറത്തെടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് പേസ്റ്റ് രൂപത്തില്‍ മിക്സ് ചെയ്ത് മുടിയില്‍ 30-40 മിനിറ്റ് വിടുക. ഇതിനുശേഷം, ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക. മുടി കഴുകാന്‍ വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിക്കാം.
ചമോമൈല്‍ ചായ:
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചമൊമൈല്‍ ചായയും ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി രണ്ട് ചമോമൈല്‍ ടീ ബാഗുകള്‍ എടുത്ത് വെള്ളത്തില്‍ മിക്സ് ചെയ്യുക. ശേഷം ഇത് നല്ലതുപോലെ തണുത്ത ശേഷം ഈ വെള്ളം പിന്നീട് മുടി കഴുകാന്‍ ഉപയോഗിക്കാം. ചമോമൈല്‍ ഓയില്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതിന് നിങ്ങളുടെ മുടിയുടെ ആരോഗ്യവും മുടിയുടെ അറ്റം പിളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications