Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
ചര്‍മ്മത്തില്‍ നിന്ന് തുടച്ചെടുക്കാം ബ്ലാക്ക്ഹെഡ്സ്, ചുളിവ് മറ്റ് വേനല്പ്രശ്നങ്ങളെ
ചര്‍മ്മസംരക്ഷണം എന്നത് എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ പലപ്പോഴും എല്ലാ ചര്‍മ്മ പ്രശ്നങ്ങളും പൂര്‍ണമായും പരിഹരിക്കപ്പെടണം എന്നില്ല. അതുകൊണ്ട് തന്നെ അവയെ പ്രതിരോധിക്കുന്നതിന് വേണ്ടി പലപ്പോഴും പല മാര്‍ഗ്ഗങ്ങളും നമ്മള് തിരഞ്ഞ് കൊണ്ടേ ഇരിക്കും. ആരോഗ്യത്തിന് ഹാനീകരമല്ലാത്തതും ചര്‍മ്മത്തെ ദോഷകരമായി ബാധിക്കാത്തതുമായ മാര്‍ഗ്ഗങ്ങള്‍ വേണം തിരഞ്ഞെടുക്കുന്നതിന് എന്ന കാര്യം പ്രത്യേകം ചിന്തിക്കേണ്ടതാണ്. എന്നാല്‍ ചില ഫേസ്മാസ്കുകള്‍ അത് നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണെങ്കില്‍ അല്പം കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നു.

മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, ചര്‍മ്മത്തില്‍ ചുളിവുകള്‍, വേനലിലെ സൂര്യതാപം, അത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ എന്നിവയെല്ലാം പലപ്പോഴും നമ്മുടെ ചര്‍മ്മത്തെ നശിപ്പിക്കുന്നതാണ്. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. വേനല്‍ക്കാലത്തെ അസ്വസ്ഥതകളെ ചെറുക്കുന്നതിന് വേണ്ടി നമുക്ക് ചില ഫേസ്മാസ്കുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ മികച്ച മാറ്റങ്ങളും പല പ്രശ്നങ്ങളില്‍ നിന്ന് പരിഹാരവും നല്കുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.
എണ്ണമയമുള്ള ചര്‍മ്മത്തിന് ചാര്‍ക്കോള്‍ ഫേസ്മാസ്ക്

ചാര്‍ക്കോള്‍ ഫേസ്മാസ്ക് നമ്മുടെ ചര്‍മ്മത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ അമിത എണ്ണമയത്തേയും മറ്റ് പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു.. അത് മാത്രമല്ല ഇത് ചര്‍മ്മത്തില്‍ നല്കുന്ന മാറ്റങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്‍കുന്നതിന് ഇത് സഹായിക്കുന്നു. അതിന് വേണ്ടി അല്പം ചാര്‍ക്കോള്‍ മിക്സ് എടുത്ത് ഇതിലേക്ക് ജെലാറ്റിന്‍ കൂടി ചേര്‍ത്ത് വെള്ളവും ചേര്‍ത്ത് പേസ്റ്റ ്രൂപത്തിലാക്കുക. ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. 15-20 മിനിറ്റിന് ശേഷം കഴുകിക്കളയണം. ഇത് മുഖത്ത് നിന്ന് എണ്ണമയത്തെ പാടേ തീര്‍ത്ത് കളയുന്നു. മാത്രമല്ല ഇത് നിമിത്തം ഉണ്ടാവുന്ന ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.
മുഖക്കുരുവിനും ബ്ലാക്ക്ഹെഡ്സിനും പരിഹാരം മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള പലപ്പോഴും ചര്‍മ്മത്തെ വളരെയധികം ഗുണപ്പെടുത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പ്രോട്ടീന്‍ സ്രോതസ്സാണ് എന്നത് കൊണ്ട് തന്നെ ചര്‍മ്മത്തെ ടൈറ്റ് ആക്കി നിര്‍ത്തുന്നതിനും ഫേസ്മാസ്ക് സഹായിക്കുന്നു. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് അതില്‍ നിന്ന് പരിഹാര കാണുന്നതിന് ദിനവും എന്ന തോതില്‍ വേണമെങ്കില്‍ ഈ ഫേസ്മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഒരു മുട്ടയുടെ വെള്ള എടുത്ത് അത് നല്ലതുപോലെ അടിച്ച് പതപ്പിച്ചെടുക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അതിന് മുകളില്‍ അല്പം ടിഷ്യൂപേപ്പര്‍ വെക്കുക. 10 മിനിറ്റ് ശേഷം ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞാല്‍ എടുത്ത് മാറ്റാവുന്നതാണ്.
ചര്‍മ്മം തിളങ്ങാന്‍ നാരങ്ങയും തേനും മാസ്ക്

നാരങ്ങ നീരിനും തേനിനും വളരെയധികം ഗുണങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അല്പം നാരങ്ങ നീരും തേനും നിങ്ങളുടെ ചര്‍മ്മത്തിലെ കറുത്ത പാടുകളും മറ്റും നീക്കുന്നതിനും അതിലൂടെ ചര്‍മ്മത്തിന്റെ തിളക്കം തിരിച്ച് പിടിക്കുന്നതിനും സഹായിക്കുന്നു. ഒരു നാരങ്ങയുടെ നീരും ഒരു ടീസ്പൂണ്‍ തേനും മിക്സ് ചെയ്ത് ഇതിലേക്ക് അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കി ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അല്പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മം തിളങ്ങുന്നതിന് സഹായിക്കുന്നു.
വാര്‍ദ്ധക്യം തടയുന്നതിനുള്ള കോഫി പീല്‍-ഓഫ് മാസ്ക്
വാര്‍ദ്ധക്യം പലരേയും ഭയപ്പെടുത്തുന്നതാണ്. ശാരീരികമായും ചര്‍മ്മത്തിന്റെ കാര്യത്തിലും അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ചിലരില്‍ പ്രായമാകുന്നതിന് മുന്‍പ് തന്നെ അതിന്റെ ചില ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാര കാണുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും വേണ്ടടി ഒരു പാത്രത്തില്‍ അല്പം കാപ്പിപ്പൊടി എടുത്ത് അതിലേക്ക് തേന്‍ മിക്സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തില്‍ ആക്കിയതിന് ശേഷം 10 മിനിറ്റ് മുഖത്ത് തേച്ച് ഉണങ്ങാന്‍ അനുവദിക്കുക. ഈ മാസ്ക് നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് ചുളിവുകളും മറ്റ് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
സൂര്യാഘാതത്തിന് പരിഹാരം കാണാന്‍ കുക്കുമ്പര്‍

കുക്കുമ്പര്‍ പീല്‍ ഓഫ് മാസ്ക് നമ്മുടെ ചര്‍മ്മത്തെ വേനല്‍ച്ചൂടില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്നു. വെയിലേറ്റ് കരുവാളിച്ച ചര്‍മ്മത്തിന് ഊര്‍്ജ്ജം നല്‍കുന്നതിന് വേണ്ടി നമുക്ക് കുക്കുമ്പര്‍ ഫേസ്മാസ്ക് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ഒരു കുക്കുമ്പര്‍ എടുത്ത് അത് നല്ലതുപോലെ അരച്ച് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളും കരുവാളിപ്പും സൂര്യാഘാതവും വേനല്‍ പ്രശ്നങ്ങളും എല്ലാം പരിഹരിക്കപ്പെടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
