Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
തലയോട്ടിയില്‍ കിളിര്‍ക്കുന്ന ഓരോ മുടിക്കും കരുത്തിന് ഈ എണ്ണ: ചൊറിച്ചിലകറ്റി താരന് കളയും
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും മുടി കൊഴിച്ചില്‍ ഉണ്ടാവുന്നതിന്റെ ഫലമായി പലരിലും ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാവാം. ഇത്തരം അവസ്ഥയില്‍ കണ്ണില്‍ കാണുന്ന എല്ലാ എണ്ണകളും വാങ്ങിത്തേക്കുന്നവരും ഉണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. വിപണിയില്‍ ലഭ്യമാവുന്ന ഇത്തരം എണ്ണകള്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തേയും തലയോട്ടിയുടെ ആരോഗ്യത്തേയും നശിപ്പിക്കുന്നു. തലയോട്ടിയുടെ ആരോഗ്യം പലപ്പോഴും നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. കാരണം ആരോഗ്യമുള്ള മുടി വളരുന്നതില്‍ പലപ്പോഴും തലയോട്ടിയുടെ അനാരോഗ്യം ഒരു വെല്ലുവിളി തന്നെയാണ്. ഇത്തരം അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

മുടി കൊഴിച്ചിലിന് കാരണം പലപ്പോഴും തലയിലുണ്ടാവുന്ന ഫംഗസ് അണുബാധയും ചൊറിച്ചിലും അതോടൊപ്പം തന്നെ താരനും എല്ലാമാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പല മാര്‍ഗ്ഗങ്ങള്‍ തേടിയും മുടിയില്‍ നിന്ന് ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിച്ചില്ലെങ്കില്‍ ഇന്‍ പറയുന്ന എണ്ണകളിലൂടെ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. എന്തൊക്കെ എണ്ണയാണ് ഉപയോഗിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

കമോമൈല്‍ ഓയില്‍
തലയോട്ടിയില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ പല വിധത്തിലാണ് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള് എന്തൊക്കെ ചെയ്യണം എന്നത് പലപ്പോഴും അറിയുന്നില്ല. എന്നാല്‍ കമോമൈല്‍ ഓയില്‍ നമ്മുടെ മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. മുടിയില്‍ ഉപയോഗിക്കുന്നതിന് വേണ്ടി ഓയില്‍ എടുത്ത് ചെറുതായി ചൂടാക്കി ഇത് തലയോട്ടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. അതിന് ശേഷം ചൂടുള്ള ടവ്വല്‍ കൊണ്ട് തല മൂടി അടുത്ത ദിവസം രാവിലെ മുടി കഴുകുക. ഇത് മുടിയുടെ ആരോഗ്യത്തിനും തലയോട്ടിയുടെ ആരോഗ്യത്തിനും താരനെ അകറ്റുന്നതിനും സഹായിക്കുന്നു.

ചന്ദനത്തൈലം
പലരും മുടിയില്‍ ചന്ദനത്തൈലം ഉപയോഗിക്കുന്നു. ഇത് മുടിയുടെ ദുര്‍ഗന്ധത്തെ അകറ്റുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. നിങ്ങളുടെ തലയോട്ടി വരണ്ടതെങ്കില് അതിന് പരിഹാരം കാണുന്നതിനും ചൊറിച്ചില്‍ അകറ്റുന്നതിനും നമുക്ക് ചന്ദനത്തൈലം ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ ഇതിലുള്ള ആന്റി ബാക്ടീരിയല്‍, മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ കാരണം ചൊറിച്ചിലും ഫംഗസ് അണുബാധയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

വെളിച്ചെണ്ണ
അടിസ്ഥാനപരമായി നമ്മളില്‍ പലരും ഉപയോഗിക്കുന്നതാണ് വെളിച്ചെണ്ണ. ഇത് മുടിയുടെ ആരോഗ്യത്തോടൊപ്പം തന്നെ പല പ്രശ്നങ്ങളില്‍ നിന്നും താരനെന്ന പ്രശ്നത്തെ വരെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. വെളിച്ചെണ്ണ മുടി വളര്‍ച്ചക്ക് പലരും ഉപയോഗിക്കുന്നു. എന്നാല്‍ മറ്റ് പല ഗുണങ്ങളും വെളിച്ചെണ്ണയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ആണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. വെളിച്ചെണ്ണ ചൂടാക്ക് അത് തലയില്‍ തേക്കുന്നതിലൂടെ മുടിയുടെ വേരുകള്‍ക്ക് ബലവും മുടിക്ക് തിളക്കവും ഉണ്ടാവുന്നു. അത് മാത്രമല്ല തലയോട്ടിയിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

നാരങ്ങ എണ്ണ
തലയോട്ടിയിലെ ചൊറിച്ചില്‍ മാറ്റാന്‍ നാരങ്ങ എണ്ണയ്ക്ക് സാധിക്കും എന്നതില്‍ സംശയം വേണ്ട. കാരണം ഇതില്‍ ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാള ംഅടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ പോറലും ചൊറിച്ചിലും പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇതുകൂടാതെ, ഈ സിട്രസ് ഓയിലില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ധാരാളമുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും ചൊറിച്ചില്‍ കുറയ്ക്കുന്നതിനും ഒരുപോലെ സഹായിക്കുന്നു.

ലാവെന്‍ഡര്‍ ഓയില്‍
ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമായ ലാവെന്‍ഡര്‍ ഓയില്‍ മുടി വളര്‍ച്ചക്കും തലയോട്ടിയിലെ ചൊറിച്ചില്‍ അകറ്റുന്നതിനും ഒരുപോലെ ഗുണകരമാണ്. തലയോട്ടിയിലെ ഫംഗസിനെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നതിന് സഹായിക്കുന്ന എണ്ണകളില്‍ ഒന്നാണ് ലാവന്‍ഡര്‍ ഓയില്‍. തലയോട്ടിയിലെ ചൊറിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിലൂടെ മുടിക്ക് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു ലാവന്‍ഡര്‍ ഓയില്‍. നിങ്ങള്‍ക്ക് ഇത് വെളിച്ചെണ്ണയ്ക്കൊപ്പം കലര്‍ത്തി തലയോട്ടിയില്‍ പുരട്ടിയാല്‍ മികച്ച ഫലം ലഭിക്കും.

പെപ്പര്‍മിന്റ് ഓയില്‍
ചര്‍മ്മത്തിലെ മുറിവുകളും ചൊറിച്ചിലും നേരിടാന്‍ പെപ്പര്‍മിന്റ് ഓയില്‍ സഹായിക്കുന്നു. കാരണം ഇതിലില് ധാരാളം ആന്റിസെപ്റ്റിക്, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ വീക്കം കുറക്കുന്നതോടൊപ്പം തന്നെ മുടിക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും നമുക്ക് പെപ്പര്‍മിന്റ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ തടയാന്‍ സഹായിക്കുന്നു എന്നത് മാത്രമല്ല മുടിയില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നതാണ് പെപ്പര്‍മിന്റ് ഓയില്‍. താരന് ഇളക്കി മാറ്റുന്നതിന് നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.



Click it and Unblock the Notifications