Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുടി കൊഴിച്ചില്‍ എത്ര കഠിനമെങ്കിലും പരിഹരിക്കും ഉലുവയും ഉള്ളിയും
മുടി കൊഴിച്ചില്‍ നിങ്ങളില്‍ ആത്മവിശ്വാസം കുറക്കുന്ന ഒന്നാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇനി ഉള്ളിയും ഉലുവയും ഉപയോഗിക്കാവുന്നതാണ്. ഓരോ ദിവസവും ഓരോരുത്തര്‍ക്കും 50 മുതല്‍ 100 വരെ മുടി കൊഴിയുന്നുണ്ട്. ഈ വേഗതയില്‍ നിങ്ങള്‍ക്ക് ഒരു ദിവസം ഉറപ്പായും കഷണ്ടി വരുമെന്നതാണ് സത്യം. എന്നാല്‍ മുടി കൊഴിയുന്നുണ്ടെങ്കിലും മുടി വീണ്ടും വളരുന്നതിനുള്ള സാധ്യതയും കൂടുതലാണ്. മുടിക്ക് വീണ്ടും വളരാനുള്ള പ്രവണതയുണ്ട് എന്നത് തന്നെയാണ് സത്യം. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കത്തിനും അകാലനരക്കും എല്ലാം പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി നമുക്ക് ഇനി സംശയിക്കാതെ ഉലുവയും ഉള്ളിയും ഉപയോഗിക്കാവുന്നതാണ്.

മുടികൊഴിച്ചില്‍ എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമായ ഒരു പ്രക്രിയയാണ്. ചിലര്‍ക്ക് മുടി കൊഴിച്ചില്‍ ക്രമേണ സംഭവിക്കാം, മറ്റുള്ളവര്‍ക്ക് പെട്ടെന്ന് മുടി പൊട്ടുന്നതും തലയിലാകെ കഷണ്ടിയുണ്ടാവുകയും ചെയ്യുന്നുണ്ട്. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ മുതല്‍ വിവിധ രോഗാവസ്ഥകള്‍ വരെ, മറ്റ് പല കാരണങ്ങളാലും മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. കഷണ്ടിയോ മുടികൊഴിച്ചിലോ ഏറ്റവും സാധാരണമായത് പുരുഷന്മാരിലാണ്, എന്നാല്‍ ഈ മുടി പ്രശ്നം സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. എന്നാല്‍ രണ്ട് ഘടകങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഉലുവയും ഉള്ളിയും. ഇത് രണ്ടും മുടിക്ക് കരുത്ത് പകരുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഉലുവയുടെ ഗുണങ്ങള്‍
ഉലുവ മുടിക്ക് പണ്ട് കാലം മുതല്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉലുവയുടെ ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും കരുത്തിനും മികച്ച് നില്‍ക്കുന്നത് തന്നെയാണ്. ഇത് പ്രകൃതിദത്ത കണ്ടീഷണറായി പ്രവര്‍ത്തിക്കുന്ന ലെസിത്തിന്റെ ഗുണമുള്ളതാണ്. ഉലുവ ശിരോചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു, നിങ്ങളുടെ മുടിയുടെ സ്ട്രെക്ചര്‍ മാറ്റാന്‍ ഉലുവക്ക് സാധിക്കുന്നുണ്ട്. നിങ്ങളുടെ മുടി കട്ടിയാക്കുന്നതിലും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും അതിന്റെ ഫലപ്രാപ്തി നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഉലുവയുടെ ഗുണങ്ങള്‍
പ്രധാനപ്പെട്ട ധാതുക്കളും ശക്തമായ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഉലുവ കേടായ മുടിയെ പുനരുജ്ജീവിപ്പിക്കാനും മങ്ങിയ മുടിക്ക് നല്ല തിളക്കം നല്‍കാനും സാധിക്കുന്നുണ്ട്. ഇതോടൊപ്പം നില്‍ക്കുന്നത് തന്നെയാണ് ഉള്ളി. ഉള്ളിയില്‍ സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ കനംകുറഞ്ഞതും പൊട്ടുന്നതും പോലുള്ള വിവിധ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് ഉള്ളിയും ഉലുവയും ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് മികച്ച ഗുണങ്ങള്‍ നല്കുന്നു.

ഉലുവ അല്ലെങ്കില്‍ മേത്തി വിത്തുകള്‍
ഉലുവ അല്ലെങ്കില്‍ മേത്തി വിത്തുകള്‍ മുടികൊഴിച്ചില്‍ തടയാനും ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനുമുള്ള കഴിവിന് ഇതിനകം തന്നെ എല്ലാവര്ക്കും അറിയാവുന്നതാണ്. ഉലുവയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല എന്നുള്ളതാണ് അതിന്റെ സവിശേഷത ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ. മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങള്‍ ഇത് തന്നെയാണ്. എന്നാല്‍ ഇത് കൂടാതെ ഉലുവയില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, കെ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളുടെ കലവറയുമാണ്. അതിനാല്‍, ഈ ഉലുവ ടോണിക്ക് ഉലഞ്ഞതും കേടുവന്നതും മുഷിഞ്ഞതും വരണ്ടതുമായ മുടിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഉള്ളി
അത്പോലെ തന്നെയാണ് ഉള്ളിയുടെ കാര്യവും. ഉള്ളി നിങ്ങളുടെ ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല മുടികൊഴിച്ചിലിനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് എന്നുള്ളതാണ് സത്യം. ഫോളിക് ആസിഡ്, സള്‍ഫര്‍, വിറ്റാമിന്‍ സി തുടങ്ങിയവയെല്ലാം ഇതില്‍ ധാരാളമുണ്ട്. ഇതിലുള്ള സള്‍ഫറിന്റെ അംശം മുടി പൊട്ടുന്നതും കനംകുറഞ്ഞതും അല്ലാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട്. വാസ്തവത്തില്‍, മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയാണ് ഉള്ളി ചെയ്യുന്നത്. തലയോട്ടിയിലെ അണുബാധ തടയാനും മുടി അകാല നരയ്ക്കെതിരെ പോരാടാനും സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളും ഉള്ളിയില്‍ ധാരാളമുണ്ട്. ഇതുകൂടാതെ, അവ മുടിയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും പതിവായി ഉപയോഗിക്കുന്നത് താരന് തടയാന്‍ സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം?
എങ്ങനെ ഈ മിശ്രിതം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്ത് വയ്ക്കുക. രാവിലെ, അവ നല്ല പേസ്റ്റാക്കി അരച്ചെടുത്ത് യോജിപ്പിക്കുക. ഉള്ളിയുടെ പകുതി കഷ്ണം ഇളക്കി നീര് മസ്ലിന് തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. ഉലുവ പേസ്റ്റും ഉള്ളി നീരും ഒരു പാത്രത്തില്‍ മിക്സ് ചെയ്യുക. ഇത് മുടിയില്‍ ഒരു മണിക്കൂര്‍ വയ്ക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. നിങ്ങളുടെ മുടി എയര്‍-ഡ്രൈ ചെയ്യാന്‍ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യം
ഇന്നത്തെ കാലത്ത് മുടികൊഴിച്ചില്‍ ഏറ്റവും വലിയ ആശങ്കകളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ നല്ലതുപോലെ മുടിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥയും മലിനീകരണവും പോലുള്ള ബാഹ്യ ഘടകങ്ങളെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഉള്ളില്‍ നിന്ന് നമുക്ക് നമ്മുടെ മുടിയെ സംരക്ഷിക്കുന്നതിനും വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ ഹെയര്‍പാക്ക് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.
most read:മുടി മുട്ടോളമെത്തിക്കും കരയാമ്പൂ സൂത്രം: താരനില്ല, നരയില്ല, കൊഴിച്ചിലുമില്ല



Click it and Unblock the Notifications