Latest Updates
-
ശുക്രന്റെ വക്രഗതിയും ചൊവ്വയുടെ നീചാവസ്ഥയും: പണം, പ്രണയം, യാത്രകൾ; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് നിർണ്ണായക മാറ്റങ്ങൾ -
ഒക്ടോബർ 8: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; രാഹുകാലം ഒഴിവാക്കി നേട്ടങ്ങൾ സ്വന്തമാക്കൂ! -
ഒക്ടോബർ 9-11 വാരാന്ത്യം: അമാവാസിക്ക് ശേഷം ഭാഗ്യം തെളിയുന്ന 5 രാശികൾ, ധനനേട്ടം ഉറപ്പ്! -
നവരാത്രി ഗർബ ആഘോഷം: കപ്പിൾ എൻട്രിയിലെ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 8 നക്ഷത്രഫലം: പൂരം നക്ഷത്രത്തിൽ ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ആർബിഐ പലിശനിരക്ക് കൂട്ടി: ഇഎംഐയും എഫ്ഡി പലിശയും ഇനി എങ്ങനെ മാറും? -
2026 ഒക്ടോബർ 7: ഇന്നത്തെ രാഹുകാലവും ഗുളികകാലവും അറിയാം; ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഡൽഹിയിൽ വായുനിലവാരം വഷളാകുന്നു; ഗ്രാപ് (GRAP) ഘട്ടം-1 നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വന്നേക്കും -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തിന് വില്ലനാകുന്നുണ്ടോ? അണുബാധയും താരനും അകറ്റാൻ ഡോക്ടർമാർ പറയുന്ന ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
ആമസോൺ, ഫ്ലിപ്കാർട്ട് വമ്പൻ സെയിൽ: ഒക്ടോബർ 8 മുതൽ ഓഫർ പെരുമഴ, അറിയേണ്ടതെല്ലാം ഇവിടെ!
കൊഴിയുന്ന മുടിയുടെ ഓരോ വേരിലും കരുത്തുള്ള ഇരട്ടിമുടി വളര്‍ത്തും ഹെയര്‍മാസ്ക്
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും പലരിലും ആശങ്കയുണ്ടാക്കുന്നതാണ്. കാരണാ കാലാവസ്ഥാ മാറ്റവും ഭക്ഷണത്തിലെ മാറ്റവും എല്ലാം കൂടി പലരിലും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയും മുടിയുടെ അനാരോഗ്യത്തിലേക്ക് നയിക്കുന്ന അവസ്ഥയും ഉണ്ടാവുന്നു. എന്നാല്‍ ഈ പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കി മുടിക്ക് കരുത്ത് നല്‍കുന്നതിനും മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറ്റുന്നതിനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അതില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്നതാണ്.

മുടിയുടെ കൊഴിച്ചില്‍ അകറ്റുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി നെല്ലിക്കയും ചെമ്പരത്തിയും നമുക്ക് ഉപയോഗിക്കാം. ഇത് മുടിക്ക് നല്കുന്ന ഗുണം എന്നത് നിസ്സാരമല്ല. എല്ലാ വിധത്തിലും മുടിയുടെ അനാരോഗ്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും മുടി കൊഴിഞ്ഞിടത്ത് വീണ്ടും മുളക്കുന്നതിനും ഇത് സഹായിക്കുന്നു. പലപ്പോഴും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്.

ഹെയര്‍മാസ്ക് തയ്യാറാക്കുന്ന വിധം
ഹെയര്‍ മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് അല്പം നെല്ലിക്കപ്പൊടിയും ചെമ്പരത്തി ഉണക്കിപ്പൊടിച്ചതും ആണ് ആവശ്യം. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഈ ഹെയര്‍മാസ്ക് വെള്ളത്തിലോ അല്ലെങ്കില്‍ തൈരിലോ തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി ഒരു കപ്പ് തൈര് എടുക്കാം. ശേഷം ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. എല്ലാ ദിവസവും എന്ന പോലെ വേണമെങ്കില്‍ ഇത് നിങ്ങള്‍ക്ക് മുടിയില്‍ ഉപയോഗിക്കാം. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവും എന്ന് പേടിക്കേണ്ടതും ഇല്ല. മുടിക്ക് തിളക്കം നല്കുന്ന കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. എന്തൊക്കെയാണ് ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

മുടി കൊഴിച്ചില്‍ പരിഹരിക്കുന്നു
മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തെ പരിഹരിക്കുന്നതിലേക്ക് പലപ്പോഴും പലര്‍ക്കും പൂര്‍ണ പരിഹാരം ലഭിക്കുന്നില്ല. എന്നാല്‍ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് മുകളില്‍ പറഞ്ഞ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. പല വിധത്തിലും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഈ ഹെയര്‍മാസ്ക് അത്രയധികം ഉപയോഗപ്രദമാണ്. തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മുടി കൊഴിഞ്ഞിടത്ത് തന്നെ വളരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. നിങ്ങള്‍ക്ക് ആദ്യത്തെ ഒരു മാസത്തില്‍ തന്നെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.

വരണ്ട മുടിയെ പ്രതിരോധിക്കുന്നു
വരണ്ട മുടിയെ പ്രതിരോധിക്കുന്നതിനും ഈ ഹെയര്‍മാസ്ക് അത്യുത്തമമാണ്. പലപ്പോഴും നമ്മള് മുടിയില്‍ പ്രയോഗിക്കുന്ന പല ഷാമ്പൂകളും മറ്റും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും മുടി കൂടുതല്‍ വരണ്ടതാക്കുകയും ചെയ്യുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ഇതിലടങ്ങിയിട്ടുള്ള തൈര് മോയ്സ്ചുറൈസര്‍ ഗുണം മുടിക്ക് നല്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. എല്ലാ വിധത്തിലും മുടിക്ക് നല്കുന്ന ഗുണങ്ങളില്‍ മോയ്സ്ചുറൈസിംഗ് ഏറ്റവും മികച്ചത് തന്നെയാണ്. ഇത് ദിനവും പ്രയോഗിക്കുന്നത് മുടിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
Most read:തലയോട്ടിയില്‍ കിളിര്‍ക്കുന്ന ഓരോ മുടിക്കും കരുത്തിന് ഈ എണ്ണ: ചൊറിച്ചിലകറ്റി താരന് കളയും

സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു
മുടിയെ സൂര്യ പ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് ഈ ഹെയര്‍മാസ്ക്. ഇത് മുടിയില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് പരിഹാരം കാണുന്നതിനും അത് തലയോട്ടിയിലും മുടിയിലും ഉണ്ടാക്കുന്ന പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തലയോട്ടിയിലും മുടിയിലും എപ്പോഴും സെന്‍സിറ്റീവ് ചര്‍മ്മമാണ് ഉള്ളത്. ഇതില്‍ നിന്ന് പരിഹാരം കാണുന്നതിനും മുടിയെ ഇത്തരം ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് പ്രതിരോധിക്കുന്നതിനും ചെമ്പരത്തി നെല്ലിക്ക ഹെയര്‍മാസ്ക് അത്യുത്തമമാണ്.

അമിത എണ്ണമയത്തെ പ്രതിരോധിക്കുന്നു
അമിത എണ്ണമയത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം എന്നതില്‍ സംശയം വേണ്ട. അമിത എണ്ണമയം പോലുള്ള പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിനും തലയോട്ടിയിലെ എണ്ണമയത്തിന് കാരണമാകുന്ന സെബാസിയസ് ഗ്രന്ഥികളില്‍ നിയന്ത്രണം കൊണ്ട് വരുന്നതിനും സാധിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിലേക്ക് നിങ്ങളെ സഹായിക്കുന്നുണ്ട് ഈ ഹെയര്‍മാസ്ക്. ഇത് തലയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നു.

അകാലനരക്ക് പരിഹാരം
അകാല നരയെന്ന പ്രശ്നം കൊണ്ട് വലയുന്നവര്‍ ധാരാളമാണ്. പലപ്പോഴും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതിന് പരിഹാരം കാണുന്നതിനും അകാല നരയെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും ചെമ്പരത്തിയും നെല്ലിക്കയും ചേര്‍ന്ന ഹെയര്‍മാസ്ക് മികച്ചതാണ്. അതുകൊണ്ട് തന്നെ കേശ സംരക്ഷണത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഈ ഹെയര്‍മാസ്ക് മികച്ചതാണ് എന്നതില്‍ സംശ.ം വേണ്ട. ഇതിലുള്ള ഫ്ളവനോയ്ഡുകളും ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും തന്നെയാണ് മുടിക്ക് വേണ്ടതുപോലെ കരുത്തും ആരോഗ്യവും നല്‍കുന്നതും.



Click it and Unblock the Notifications
