Latest Updates
-
ആഘോഷങ്ങൾക്കിടയിൽ മെഹന്ദി ഇടുന്നവരാണോ? കടും കറുപ്പ് നിറം നൽകുന്ന 'ബ്ലാക്ക് ഹെന്ന'യിലെ ഈ അപകടം അറിയാതെ പോകരുത് -
വീട്ടിൽ ലോക്കർ വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്; സ്വർണ്ണവും പണവും സുരക്ഷിതമാക്കാൻ വാസ്തു ടിപ്സ് -
ഓണം 2026: ആഘോഷം പൊളിക്കാൻ 12 രാശിക്കാർക്കും ഒരു ക്വിക്ക് ഗൈഡ്, ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
ഓണത്തിരക്കിലും പൂജാമുറി സുരക്ഷിതമാക്കാം; 10 മിനിറ്റ് കൊണ്ട് ചെയ്യാവുന്ന വാസ്തു മാറ്റങ്ങൾ ഇതാ -
നാലാം ഓണം: അതിഥികൾ എത്തുന്നതിന് മുൻപ് വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും! -
ഓണം ഷോപ്പിംഗ്: ഇന്ന് ഈ 6 രാശിക്കാർക്ക് വൻ ലാഭം; സമയം ശ്രദ്ധിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്! -
രാഖി പൗർണ്ണമിയിലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമല്ല, ആഘോഷങ്ങൾ ധൈര്യമായി തുടരാം
സ്ട്രെയ്റ്റനിംഗ് ശ്രദ്ധിച്ചില്ലെങ്കില്‍ മുടി!!
മുടി സ്ട്രെയ്റ്റന്‍ ചെയ്ത ശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്.
മുടിയില്‍ പല വിധത്തിലുള്ള അഭ്യാസങ്ങളും കാണിയ്ക്കുക എന്നത് ഇന്നത്തെ കാലത്ത് പുതുമയുള്ള കാര്യമല്ല. നീണ്ട മുടി ചുരുട്ടാനും ചുരുട്ടിയ മുടി നീട്ടാനും എല്ലാം കഴിയും. എന്നാല്‍ ഇത്തരത്തില്‍ മുടിയില്‍ പരീക്ഷണങ്ങള്‍ നടത്തിയതിനു ശേഷം മുടി സംരക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും അറിവില്ല എന്നതാണ് സത്യം. ഒരേ ഒരു പഴം, അത് മുഖത്ത് കാണിയ്ക്കും മാജിക്
മുടി സ്ട്രെയ്റ്റന്‍ ചെയ്ത ശേഷം മുടിയെ എങ്ങനെ സംരക്ഷിക്കണമെന്ന് പലര്‍ക്കും അറിയില്ല. ഇത് ഫലം നെഗറ്റീവ് ആക്കിത്തീര്ക്കുകയേ ഉള്ളൂ എന്നതാണ് സത്യം. മുടി സ്ട്രെയ്റ്റന്‍ ചെയ്ത ശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്. തൈര് കൊണ്ട് മുഖം വെളുപ്പിക്കാം, നാല് ദിവസം കൊണ്ട്

മോശം ഉത്പ്പന്നം ഉപയോഗിക്കുക
മോശം ഉത്പ്പന്നം ഉപയോഗിക്കുന്നവരാണ് പലരും. കാരണം ഇതിന്റെ ഗുണം നോക്കി വാങ്ങാന്‍ കഴിവില്ലാത്തത് തന്നെയാണ് പ്രധാന കാരണം. നല്ല ഗുണമുള്ള ഹെയര്‍ സ്ട്രെയ്റ്റ്നര്‍ തന്നെ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കണം. വാങ്ങിയ്ക്കുന്നതിനു മുന്‍പ് തന്നെ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി വായിച്ച് നോക്കണം.

ഉപയോഗം ശ്രദ്ധിച്ച്
സ്ട്രെയ്റ്റനര്‍ ഉപയോഗിക്കുമ്പോള്‍ എപ്പോവും കുറഞ്ഞ സമയത്തേക്ക് മാത്രം ഉപയോഗിക്കുക. കാരണം ദീര്‍ഘസമയത്തേക്കുള്ള ഹെയര്‍ സ്ട്രെയ്റ്റനര്‍ മുടിയെ നശിപ്പിക്കാന്‍ കാരണമാകുന്നു.

മുടി കഴുകുന്നത്
മുടി സ്ട്രെയ്റ്റന്‍ ചെയ്ത ശേഷം മുടി കഴുകുമ്പോള്‍ പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. മുടിയില്‍ ഷാമ്പൂവും കണ്ടീഷണറും ഇട്ട് കഴുകിയ ശേഷം പിന്നീട് മുടി ഡ്രയര്‍ കൊണ്ട് ഉണക്കുമ്പോള്‍ അത് മുടിയ്ക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു.

മെഷീന്റെ ടെംബറേച്ചര്
പലപ്പോഴും മെഷീന്റെ ടെമ്പറേച്ചര്‍ നോക്കുന്ന ശീലം നമുക്കാര്‍ക്കും ഇല്ല. ഇത് ശ്രദ്ധിച്ചില്ലെങ്കിലും മുടിയുടെ ആരോഗ്യം തഥൈവ തന്നെ. മുടിയ്ക്ക് വേണ്ടത്ര ശ്രദ്ധ കൊടുത്താലും ഇക്കാര്യത്തിലും ശ്രദ്ധ അത്യാവശ്യമാണ്.

നനഞ്ഞ മുടിയില്‍ ചെയ്യുന്നു
നനഞ്ഞ മുടിയില്‍ പലപ്പോഴും ഇത്തരത്തില്‍ സ്ട്രെയ്റ്റന്‍ ചെയ്യാന്‍ പലരും ശ്രമിക്കാറുണ്ട്. ഇത് മുടി പൊട്ടുന്നതിനും മുടിയുടെ അറ്റം പിളരുന്നതിനും കാരണമാകുന്നു. മുഴുവനായി ഉണങ്ങിയ ശേഷം മാത്രമേ ഇത് ചെയ്യാവു.

ചീപ്പ് ഉപയോഗിക്കുന്നത്
ചീപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ സ്ട്രെയ്റ്റ് ചെയ്ത മുടിയില്‍ അല്പസമയത്തേക്കെങ്കിലും ചീപ്പ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് മുടിയുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിയ്ക്കും.



Click it and Unblock the Notifications