Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
മുടിയുടെ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം നാരങ്ങ
നാരങ്ങ വിദ്യകളിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍.
കേശസംരക്ഷണം എന്ന് പറയുന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും കേശസംരക്ഷണം പോലുള്ള പ്രശ്നങ്ങളെ നേരിടാന്‍ നമ്മള് പല മുന്‍കരുതലുകളും എടുക്കേണ്ടതാണ്.
മുടി കൊഴിച്ചിലും മുടിയുടെ നിറം മാറ്റവും അകാലനരയും കഷണ്ടിയും എന്ന് വേണ്ട പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും നമുക്ക് ഉടനടി പരിഹാരം ആവശ്യമാണ്. ദന്തപ്രശ്നങ്ങള്‍ക്ക് അടുക്കളയില്‍ ഒറ്റമൂലി
എന്നാല്‍ ചെറുനാരങ്ങയോടൊപ്പം ചില കൂട്ടുകള്‍ കൂടി ചേരുമ്പോള്‍ ഇത്തരം പ്രശ്നങ്ങളെയെല്ലാം നമുക്ക് വളരെയെളുപ്പത്തില്‍ പരിഹരിയ്ക്കാം. മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ ചെറുനാരങ്ങ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.

താരന് പരിഹാരം
താരന് പലരും ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ നീര് 5-10 മിനിട്ട് തലയില്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് താരനെ പ്രതിരോധിയ്ക്കുന്നു. മാത്രമല്ല തലയിലെ ചൊറിച്ചില്‍ മാറ്റുന്നതിനും ചെറുനാരങ്ങ നീര് സഹായിക്കുന്നു.

നാരങ്ങ സ്ക്രബ്ബ്
നാരങ്ങ സ്ക്രബ്ബ് ഉപയോഗിച്ച് മുടിയ്ക്ക് തിളക്കം നല്‍കാം. ഒരു നാരങ്ങ പകുതി മുറിച്ച് അല്പം ഉപ്പ് ചേര്‍ത്ത് തലയോട്ടിയില്‍ നല്ലതു പോലെ സ്ക്രബ്ബ് ചെയ്യാം. ഇത് തലയോട്ടിയ്ക്കും തലമുടിയ്ക്കും നല്ലതാണ്.

മുടി വളര്‍ച്ച
മുടി വളര്‍ച്ചയെ പറ്റി സങ്കടപ്പെടുന്നവരും ചില്ലറയല്ല.നാരങ്ങ തലയില്‍ ഉപയോഗിക്കുന്നത് മുടി വളര്‍ച്ചയെ വര്‍ദ്ധിപ്പിക്കും. നാരങ്ങ നീരിനോടൊപ്പം അതേ അളവില്‍ ആവണക്കെണ്ണയും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം.

മുടി തിളങ്ങണോ
മുടിയ്ക്ക് തിളക്കം നല്‍കാനും നാരങ്ങ നീര് തന്നെ ഉത്തമം. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവ എടുത്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്യാം. 30 മിനിട്ടിനു ശേഷം കഴുകിക്കളയാം.

എണ്ണമയമുള്ള മുടിയ്ക്ക്
എണ്ണമയമുള്ള മുടിയ്ക്ക് നാരങ്ങ നീര് ഉത്തമമാണ്. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ഒരു മുട്ടയുടെ വെള്ളയുമായി മിക്സ് ചെയ്ത് അല്പസമയം തലയില്‍ തേച്ച് പിടിപ്പിക്കാം. അല്പസമയത്തിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

തലയോട്ടി വൃത്തിയാക്കുന്നു
തലയോട്ടിയിലെ അഴുക്കും വിയര്‍പ്പുമാണ് പലപ്പോഴും താരനെ വളരാന്‍ അനുകൂല സാഹചര്യമുണ്ടാക്കുന്നത്. ഇതിനെ ഇല്ലാതാക്കാന്‍ നാരങ്ങ നീര് സഹായിക്കുന്നു. വിയര്‍പ്പും അഴുക്കും നീക്കുന്ന കാര്യത്തില്‍ മുന്നിലാണ് നാരങ്ങ.

ഒലീവ് ഓയിലും നാരങ്ങ നീരും
ഒലീവ് ഓയിലും നാരങ്ങ നീരും ചേരുമ്പോള്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് കേശസംരക്ഷണത്തില്‍ ഉള്ളത്. ഇത് മുടി വേരുകള്‍ക്ക് ആരോഗ്യം നല്കുന്നു.



Click it and Unblock the Notifications
