Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
ചുരുണ്ട മുടിയിലെ സൗന്ദര്യം സംരക്ഷിക്കാന്‍
ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നതിനു പുറകേയാണ്. എന്നാല്‍ പലപ്പോഴും ഇതിനായി ആയിരങ്ങള്‍ മുടക്കുന്ന പെണ്‍കുട്ടികള്‍ അറിയുന്നില്ല കേശസംരക്ഷണത്തിന് ഇത്തരം കെട്ടിച്ചമച്ച അലങ്കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍. മുടി വളരാതിരിയ്ക്കാന്‍ കാരണമെന്ത്?
ചുരുണ്ട മുടി പലര്‍ക്കും ഉപദ്രവമാണ് ഉണ്ടാക്കുന്നത് എന്നാണ് ധാരണ. എന്നാല്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ഇത്രയധികം സൗന്ദര്യം നീണ്ടു വളര്‍ന്ന മുടിയില്‍ കണ്ടെടുക്കാന്‍ പ്രയാസമാണ്. ചുരുണ്ട മുടിയുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ആവണക്കെണ്ണ ഉപയോഗിക്കാം
ആവണക്കെണ്ണ മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും. എന്നാല്‍ മുടിവളര്‍ച്ചയോടൊപ്പം മുടിയുടെ തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ആവണക്കെണ്ണ മതി. ആവണക്കെണ്ണ ദിവസവും മുടിയില്‍ പുരട്ടാം. ഇത് ചുരുണ്ട മുടിയില്‍ ഉണ്ടാകുന്ന കെട്ടുകളും മറ്റും ഇല്ലാതാക്കും.

ആവണക്കെണ്ണയും കറ്റാര്‍വാഴയും
ഇവ രണ്ടും മുടിയുടെ ആരോഗ്യത്തിന് മുന്നില്‍ നില്ക്കുന്നവ തന്നെയാണ്. കറ്റാര്‍വാഴയും ആവണക്കെണ്ണയും അല്പം നാരങ്ങ നീരും മിക്സ് ചെയ്ത് മുടിയില്‍ പുരട്ടാം. മുടിയുടെ ഉള്ളിലുള്ള ഇഴകള്‍ പോലും തിളക്കമുറ്റതാകും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു കപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് തലയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

കറ്റാര്‍വാഴ
മുടിയുടെ തിളക്കവും മിനിസവും ചുരുണ്ട മുടിക്കാര്‍ എന്നും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ കറ്റാര്‍ വാഴ ഇതിന് പരിഹരാമാണ്. ഒരു ടീ സ്പൂണ്‍ കറ്റാര്‍വാഴയില്‍ ഒരു ടീ സ്പൂണ്‍ വെളിച്ചെണ്ണ മിക്സ് ചെയ്ത് അല്പം തൈരും കടി ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് മുടിയിലെ മിനുസവും തിളക്കവും നിലനിര്‍ത്തുന്നു.

ചെമ്പരത്തിയില താളി
മുടി കഴുകുക ചീകുക എന്നതൊക്കെ വലിയ പ്രശ്നമാണ് ചുരുണ്ട മുടിക്കാര്‍ക്ക്. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങളെ ചെമ്പരത്തി കൊണ്ട് നമുക്ക് ഇല്ലാതാക്കാം. ചെമ്പരത്തിയും കറ്റാര്‍ വാഴയും ഇട്ട് മുടി കഴുകിയാല്‍ ഇത് ഇത്തരം പ്രശ്നങ്ങളെയെല്ലാം പരിഹരിയ്ക്കുന്നു.



Click it and Unblock the Notifications
