Latest Updates
-
നാലാം ഓണം: അതിഥികൾ എത്തുന്നതിന് മുൻപ് വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും! -
ഓണം ഷോപ്പിംഗ്: ഇന്ന് ഈ 6 രാശിക്കാർക്ക് വൻ ലാഭം; സമയം ശ്രദ്ധിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്! -
രാഖി പൗർണ്ണമിയിലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമല്ല, ആഘോഷങ്ങൾ ധൈര്യമായി തുടരാം -
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും! -
ഓണം-രാഖി ദിനത്തിൽ ഭാഗ്യം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ലളിതമായ പരിഹാരങ്ങളും അറിയാം -
രാഖി ആഘോഷത്തിന് മുന്നോടിയായി ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് അനുകൂല സമയം -
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം!
മുടി വളരാതിരിയ്ക്കാന്‍ കാരണമെന്ത്?
എത്രയൊക്കെ എണ്ണയും മരുന്നും ചികിത്സയും നടത്തിയിട്ടും മുടി വളരുന്നില്ലേ, എന്താണ് മുടി വളരാതിരിയിക്കാന് കാരണം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മുടി വളരാതിരിയ്ക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടാവും. പലപ്പോഴും നമ്മുടെ അറിവിനും അപ്പുറത്തുള്ള കാര്യങ്ങളായിരിക്കും ഇതിന്റെ പിന്നില്‍.
എന്തൊക്കെയാണ് മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നതിനു പിന്നിലുള്ള കാരണങ്ങള്‍ എന്നു നോക്കാം. പലപ്പോഴും ഇത്തരം കാരണങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയാത്തതായിരിക്കും. എന്തൊക്കെ കാരണങ്ങളാണ് നമ്മുടെ മുടി വളര്‍ച്ചയെ നിര്‍ത്തുന്നത് എന്ന് നോക്കാം. പല്ലിലെ കറയുടെ കാരണം പേസ്റ്റിന്റെ ഉപയോഗം?

ജനിതകപരമായ കാരണങ്ങള്‍
എത്ര മുടി വളരാന്‍ കഷ്ടപ്പെട്ടാലും നമ്മുടെ ജീനിലുള്ള മാറ്റങ്ങള്‍ മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നു. പാരമ്പര്യത്തിന് മുടിവളര്‍ച്ചയുടെ കാര്യത്തില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും മുടിയില്ലാത്ത അച്ഛനമ്മമാരുടെ മക്കളാണെങ്കില്‍ അവര്‍ക്ക് മുടിയില്ലെന്ന് പരിതപിച്ചിട്ട് എന്ത് കാര്യം.

അമിതമായ മുടി കൊഴിച്ചില്‍
മുടി കൊഴിച്ചിലാണ് പ്രധാന പ്രശ്നം. ദിവസവും 100 മുടി വരെ കൊഴിയുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇതിന്റെ എണ്ണം 100-ല്‍ കൂടുതലാണെങ്കില്‍ പിന്നെ നിങ്ങളുടെ മുടി വളരും എന്ന കാര്യത്തില്‍ വലിയ പ്രതീക്ഷ നല്‍കാതിരിയ്ക്കുന്നതാണ് നല്ലത്.

പ്രായവും സമ്മര്‍ദ്ദവും
പലപ്പോഴും ആരോഗ്യത്തിനും മുടിയുമായി ബന്ധമുണ്ട്. കാരണം പ്രായം വര്‍ദ്ധിക്കുന്തോറും ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നം വരും ഇത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഈ സമ്മര്‍ദ്ദം പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ഇത് ഉള്ള മുടി കൊഴിയ്ക്കുകയും മുടിയുടെ വളര്‍ച്ച ഇല്ലാതാക്കുകയും ചെയ്യുന്നു. ഷേവ് ചെയ്യുന്ന പുരുഷന്മാര്ക്ക് ഈ മുന്നറിയിപ്പ്

അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് മുടി വളര്‍ച്ച അവിടെ നിര്‍ത്തുന്നു. നനഞ്ഞ മുടിയില്‍ അധികം ചീപ്പുപയോഗിച്ച് ചീകുന്നതും അമര്‍ത്തി തുടയ്ക്കുന്നതുമാണ് പലപ്പോഴും അറ്റം പിളരാന്‍ കാരണമാകുന്നത്.

മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നത്
മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നതും ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. മുടി സ്ട്രെയിറ്റനിംഗ് മാത്രമല്ല മുടി കളര്‍ ചെയ്യുന്നതും അയേണ്‍ ചെയ്യുന്നതും എല്ലാം മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നു.

ഭക്ഷണവും മുടി വളര്‍ച്ചയും
ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തിലും പലപ്പോഴും മുടി വളര്‍ച്ച പ്രശ്നമാണ്. കാരണം മുടിയുടെ ആരോഗ്യത്തിന് നമ്മള് ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കണം. വിറ്റാമിന്‍ ബി 12, സിങ്ക്, വിറ്റാമിന്‍സ് എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അല്ലാത്ത പക്ഷം മുടിയുടെ വളര്‍ച്ച താഴോട്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഷാമ്പൂ ഉപയോഗം
ഷാമ്പൂ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഷാമ്പൂ ദിവസവും ഉപയോഗിക്കുന്നത് അധികം വൈകാതെ നമ്മളെ മൊട്ടയാക്കും. ഇത് മുടി വളര്‍ച്ചയെ തടയുകയും ഉള്ള മുടിയെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications