Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
മുടി നരയ്ക്കുന്നതു തടയാം
മുടി നരയ്ക്കുന്നത് പ്രായമായവര്‍ക്കു പോലും പിടിക്കില്ല. പിന്നെ ചെറുപ്പക്കാരുടെ കാര്യം പറയാനുണ്ടോ,
പണ്ട് മുടി നരയ്ക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ ഇന്ന് ഇതല്ല, കഥ. ചെറുപ്പക്കാരിലും മുടി നര സാധാരണമായിരിയ്ക്കുന്നു.
മുടി നരയ്ക്കുന്നതിന് കാരണങ്ങളേറെ കാണാം. ഇതുപോലെ ഇതു തടയാനും വഴികളുണ്ട്.
മുടി നരയ്ക്കുന്നത് ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വെളിച്ചെണ്ണ
പല തരം ഓയിലുകളുടെ പുറകെ പോകണമെന്നില്ല, നമ്മുടെ വെളിച്ചെണ്ണ മതി. നല്ല ശുദ്ധമായ വെളിച്ചെണ്ണ തലയില്‍ തേച്ചു മസാജ് ചെയ്യുക. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യുന്നത് മുടി നരയ്ക്കുന്നത് ഒഴിവാക്കും.

സ്ട്രെസ്
ചെറുപ്പത്തിലെ മുടിനരയ്ക്കുള്ള ഒരു പ്രധാന കാരണം സ്ട്രെസാണ്. സ്ട്രെസ് ഒഴിവാക്കുന്നത് ഏറെ ഗുണം ചെയ്യും. ഇതിനുളള മാര്‍ഗങ്ങള്‍ കണ്ടെത്തുക.

പുകവലി
പുകവലി ശരീരത്തിലെ രക്തപ്രവാഹത്തെ ബാധിയ്ക്കും. ഇതു മുടി നരയ്ക്കാനും കാരണമാകും. പുകവലിയെന്ന ശീലം ഉപേക്ഷിയ്ക്കുക.

മദ്യം
കാപ്പിയും മദ്യവുമെല്ലാം കുറച്ച് വെള്ളംകുടിയ്ക്കുന്നതു കൂട്ടുക. കാരണം ഇവ ശരീരത്തില്‍ നിന്നും ജലം നഷ്ടപ്പെടാന്‍ ഇടയാക്കും. പോഷകങ്ങള്‍ മുടിവേരുകളിലെത്തുന്നതു തടയും. മുടി നരയ്ക്കാന്‍ ഇട വരുത്തും.

മസാലകള്‍
മസാലകള്‍ അധികമുളളതും വറുത്തതുമായ ഭക്ഷണങ്ങള്‍ മുടി നരയ്ക്കാനുളള മറ്റൊരു കാരണമാണ്. ഇവയും ശരീരത്തിലെ ജലാംശം കുറയ്ക്കും. പോഷകങ്ങള്‍ മുടിയിലെത്തിയ്ക്കുന്നതു തടയും.

വാള്‍നട്ട്
മുടി നരയ്ക്കുന്നത് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്.വാള്‍നട്ട് കഴിയ്ക്കുന്നത്. ഇതിലെ കോപ്പര്‍ മുടി നരയ്ക്കുന്നത് ഒഴിവാക്കും.

ക്യാരറ്റ്
അയൊഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് മുടിനര ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ചീര, ക്യാരറ്റ് എന്നിവ ഗുണം ചെയ്യും.

. മുട്ട
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നതും ഗുണം നല്‍കും. മുട്ട, കൊഴുപ്പില്ലാത്ത ചിക്കന്‍, ടര്‍ക്കി തുടങ്ങിയവയെല്ലാം നല്ലതു തന്നെ.

നല്ല ഉറക്കം
നല്ല ഉറക്കം സ്ട്രെസ് കുറയ്ക്കും, പല ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കും. ഇത് മുട നരയ്ക്കുന്നത് ഒഴിവാക്കും.

വൈറ്റമിന്‍ ബി 12
വൈറ്റമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ഗുണം നല്‍കും. മുട്ട, ചീസ്, ബീഫ്, പഴം, മീന്‍, ആട് തുടങ്ങിയവയെല്ലാം ഗുണം ചെയ്യും.

നെല്ലിക്ക
നെല്ലിക്ക മുടി നര തടയാന്‍ സഹായിക്കുന്ന, മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് കഴിയ്ക്കാം.

വ്യായാമം
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നത് മുടി നര പതുക്കെയാക്കും. വ്യായാമം ശീലമാക്കുക.

വൈറ്റമിന്‍ ഡി
മുടി വളര്‍ച്ചയ്ക്ക് വൈറ്റമിന്‍ ഡി പ്രധാനമാണ്. ഇതുകൊണ്ടുതന്നെ സൂര്യപ്രകാശം ഏല്ക്കേണ്ടത് അത്യാവശ്യം. നര്‍ത്തകീ ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ താരസുന്ദരിമാര്‍
ആരോഗ്യവാര്‍ത്തകള്‍ അതിവേഗമറിയാന്‍...ഈ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ...



Click it and Unblock the Notifications
