Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
മുടികഴുകാന്‍ ഷാംപൂവിനു പകരം....
ഷാംപൂ മുടി വൃത്തിയാക്കുമെങ്കിലും മുടിയ്ക്കത്ര നല്ലതല്ല. കെമിക്കലുകള്‍ അടങ്ങിയിരിയ്ക്കുന്നതു തന്നെ കാരണം. ഹെര്‍ബല്‍ ഷാംപൂവെന്നു പറഞ്ഞു വിപണിയില്‍ കിട്ടുന്നതും പൂര്‍ണമായും കെമിക്കല്‍ ഫ്രീയാണെന്നു പറയാനുമാവില്ല.
മുടി വൃത്തിയാക്കാന്‍ ഷാംപൂവല്ലാതെയും ചില വഴികളുണ്ട്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന, നമുക്കു തന്നെ ഉണ്ടാക്കാവുന്ന കൂട്ടുകള്‍. ഇവയില്‍ ചേര്‍ക്കുന്നവ മുടിയുടെ ആരോഗ്യത്തിന് ദോഷകരവുമല്ല.
താഴെപ്പറയുന്ന ചേരുവകള്‍ ഉപയോഗിച്ചു മുടി വൃത്തിയാക്കി നോക്കൂ ,മുലപ്പാല്‍ കുറയാതെ തടി കുറയ്ക്കാം,

കര്‍പ്പൂരതുളസി
ഒരു പാത്രത്തില്‍ ഒരു കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതു തിളയ്ക്കുമ്പോള്‍ കര്‍പ്പൂരതുളസി ഒരു കൈപ്പിടി ചേര്‍ത്തിളക്കുക. ഇതു നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ വാങ്ങി ഇലകള്‍ മാറ്റിയെടുത്തു വെള്ളം തണുത്തു കഴിയുമ്പോള്‍ മുടി കഴുകാം.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ചേര്‍ത്ത വെള്ളം കൊണ്ടു മുടി കഴുകുന്നതും ഗുണം ചെയ്യും.

റോസ്മേരി
റോസ്മേരി മുടി കഴുകാന്‍ പറ്റിയ മറ്റൊരു ഹെര്‍ബാണ്. റോസ്മേരി ഇലകള്‍ വെള്ളത്തില്‍ ഇടിച്ചു ചേര്‍ക്കുക. അല്പം കഴിഞ്ഞ് ഈ വെള്ളം കൊണ്ടു മുടി കഴുകാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അല്പമെടുത്തു വെള്ളത്തില്‍ ചേര്‍ത്ത് മുടി നല്ലപോലെ കഴുകാ. താരന് മാറാനും പേന്‍ ശല്യത്തിനുമെല്ലാം ഇതു വളരെ നല്ലതാണ്.

തൈരില്‍ ബേക്കിംഗ് സോഡ
മൂന്നു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് ഇളക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുട്ട
രണ്ടു മുട്ട മഞ്ഞയും നാല് തുള്ളി ലെമണ്‍ ഓയിലും ചേര്‍ത്തിളക്കി തലയോടില്‍ പുരട്ടുക. അല്പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകാം.

തൈര്
മുടിയില്‍ ആഴ്ചയിലൊരിക്കല്‍ തൈരു പുരട്ടുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications
