Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
പല്ലിലെ കറയുടെ കാരണം പേസ്റ്റിന്റെ ഉപയോഗം?
പല്ലിലെ കറയാണ് പലപ്പോഴും പലരുടേയും ഉറക്കം കളയുന്ന പ്രധാന പ്രശ്നം. എത്രയൊക്കെ പല്ല് തേച്ചാലും വൃത്തിയാക്കിയാലും പല കറകളും സ്ഥിരമായി പല്ലില്‍ തന്നെ വാസമുറപ്പിക്കും. അതുകൊണ്ട് പലരും പേസ്റ്റ് അല്പം കൂടുതല്‍ ഉപയോഗിച്ച് പല്ല് തേയ്ക്കാം എന്ന് വിചാരിയ്ക്കും. പല്ലിലെ കറ പ്രശ്നമാകുമ്പോള് പരിഹാരം 5മിനിട്ടില്‍
എന്നാല്‍ പേസ്റ്റ് കൂടുതലുള്ളതായിരിക്കും പലപ്പോഴും പലരുടേയും പല്ലിലെ കറയുടെ പ്രധാന പ്രശ്നം. എത്ര പേസ്റ്റ് ഉപയോഗിച്ചാല്‍ പല്ലിലെ കറ ഇല്ലാതാവും. പേസ്റ്റിന്റെ അധിക ഉപയോഗം പല്ലിനെ എങ്ങനെയാക്കും എന്ന് നമുക്ക് നോക്കാം.

പല്ല് സെന്‍സിറ്റീവാണ്
പലരുടേയും പല്ല് സെന്‍സിറ്റീവാണ്. അതുകൊണ്ട് തന്നെ പേസ്റ്റില്‍ പല്ലിന്റെ സെന്സിറ്റീവിറ്റി കുറയ്ക്കാന്‍ പലതരത്തിലുള്ള ഫ്ളൂറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അമിതമായ തോതില്‍ പേസ്റ്റ് ഉപയോഗിക്കുമ്പോള്‍ ഇത് പലപ്പോഴും പല്ലില്‍ കറയായി മാറാന്‍ സാധ്യതയുണ്ട്.

പേസ്റ്റിലെ പത
പേസ്റ്റിലെ പത സോഡിയം ലോറൈല്‍ സള്‍ഫേറ്റ് ആണ്. എന്നാല്‍ ഇതും അമിതമായ തോതില്‍ ഉപയോഗിക്കുമ്പോള്‍ ഇത് മോണയ്ക്ക് പ്രശ്നമുണ്ടാകാന്‍ കാരണമാകുന്നു പലപ്പോഴും.

ട്രികോള്സന്
മോണയില്‍ അണുബാധ ഉണ്ടാവാതിരിയ്ക്കാന്‍ സഹായിക്കുന്നതാണ് ട്രികോള്സന്. എന്നാല്‍ ഇതിന്റെ അളവ് വര്‍ദ്ധിച്ചാല്‍ പലപ്പോഴും ഇതിന് അടിമപ്പെടുന്ന അവസ്ഥ പലരിലും ഉണ്ടാവാം. മാത്രമല്ല ഇത് കൂടുതലായാല്‍ പലപ്പോഴും മോണ തന്നെ പ്രശ്നത്തിലാകുന്ന അവസ്ഥ ഉണ്ടാവുന്നു.

ഫ്ളൂറൈഡ്
ടൂത്ത് പേസ്റ്റില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫ്ളൂറൈഡ്. ഇത് പല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പല്ലിന്റെ ആരോഗ്യം ലക്ഷ്യമിടുന്നവര്‍ പേസ്റ്റിന്റെ ഉപയോഗം അല്പം കുറയ്ക്കുക. പാകത്തിന് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുക.

സോഡിയം പൈറോഫോസ്ഫേറ്റ്
പേസ്റ്റിന് നിറവും മണവും നല്‍കുന്നതാണ് ഇത്. പല്ലിന്റെ ആരോഗ്യത്തിന് ഉപ്പ് എങ്ങനെയെല്ലാ ംസഹായിക്കുന്നു അതുപോലെയാണ് ഈ മിശ്രിതം പേസ്റ്റില്‍ ഉള്ളത്. എന്നാല്‍ ഇതിന്റെ അളവും അധികമായാല്‍ പലപ്പോഴും അത് പല്ലിന് തന്നെ അനാരോഗ്യം നല്കുന്നു.

മറ്റ് പ്രശ്നങ്ങള്‍
പലപ്പോഴും പേസ്റ്റിന്റെ ഉപയോഗം അധികമായാല്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അതീവ ഗുരുതരമാണ്. പല്ലിലെ കറയും മോണവീക്കവും മോണയില്‍ നിന്ന് രക്തം വരലും എല്ലാം ഇതിന്റെ പരിണിത ഫലമാണ്.



Click it and Unblock the Notifications
